ക്വിഡ് 800 RXT വേരിയന്റിൽ പരിഷ്ക്കാരവുമായി റെനോ

ക്വിഡ് ഹാച്ച്ബാക്കിന്റെ 800 സിസി RXT വേരിയന്റിനെ വിവേകപൂർവം പരിഷ്ക്കരിച്ച റെനോ ഇന്ത്യ. ഈ വാക്ക് കേട്ട് തെറ്റിധരിക്കേണ്ട, കൂട്ടിച്ചേർക്കൽ അല്ല ഓഴിവാക്കാലാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ ഇത്തവണ നടപ്പിലാക്കിയിരിക്കുന്നത്.

ക്വിഡ് 800 RXT വേരിയന്റിൽ പരിഷ്ക്കാരവുമായി റെനോ

രണ്ട് ഫീച്ചറുകൾ എടുത്തുകളഞ്ഞാണ് കമ്പനി കുഞ്ഞൻ ഹാച്ച്ബാക്കിനെ ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്. ടോപ്പ്-എൻഡ് വേരിയന്റായ RXT വേരിയന്റിൽ നിന്ന് റിയർ പാർസൽ ഷെൽഫും ഡോർ ഡെക്കലുകളുമാണ് റെനോ ഒഴിവാക്കിയിരിക്കുന്നത്.

ക്വിഡ് 800 RXT വേരിയന്റിൽ പരിഷ്ക്കാരവുമായി റെനോ

2021 മെയ് മൂന്നിനോ അതിനുശേഷമോ നിർമിച്ച എല്ലാ RXT 0.8 ലിറ്റർ ക്വിഡുകളും പിൻ പാർസൽ ഷെൽഫ് ഇല്ലാതെ ആയിരിക്കും ഇനി വിൽപ്പനയ്ക്ക് എത്തുക എന്നത് ഇനി ശ്രദ്ധിക്കണം. അതേസമയം 2021 മെയ് 17 ന് ശേഷമോ അതുകഴിഞ്ഞോ നിർമിച്ച യൂണിറ്റുകൾ ഡോർ ഡെക്കലുകളും ഇല്ലാതാകും.

MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

ക്വിഡ് 800 RXT വേരിയന്റിൽ പരിഷ്ക്കാരവുമായി റെനോ

നിലവിൽ ഈ എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ 800 സിസി മോഡൽ സ്റ്റാൻഡേർഡ്, RXE,RXL, നിയോടെക് RXL, RXT എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് നിരത്തിലെത്തുന്നത്. പുതിയ പരിഷ്ക്കാരത്തിൽ ക്വിഡിന്റെ 1.0 ലിറ്റർ പതിപ്പിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ക്വിഡ് 800 RXT വേരിയന്റിൽ പരിഷ്ക്കാരവുമായി റെനോ

ക്വിഡിന്റെ 0.8 ലിറ്റർ വേരിയന്റ് 53 bhp കരുത്തിൽ 72 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്. ഈ ചെറിയ പതിപ്പിൽ ഓട്ടോമാറ്റിക് ലഭ്യമല്ല.

MOST READ: ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

ക്വിഡ് 800 RXT വേരിയന്റിൽ പരിഷ്ക്കാരവുമായി റെനോ

അതേസമയം 1.0 ലിറ്റർ എഞ്ചിനുള്ള ക്വിഡ് ക്ലൈമ്പർ വേരിയന്റ് 67 bhp പവറും 91 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി യൂണിറ്റ് എന്നിവ ലഭ്യമാണ്.

ക്വിഡ് 800 RXT വേരിയന്റിൽ പരിഷ്ക്കാരവുമായി റെനോ

മാരുതി സുസുക്കി എസ്-പ്രെസോ, മാരുതി ആൾട്ടോ 800 എന്നീ മോഡലുകളുമായാണ് ഇന്ത്യയിൽ റെനോ ക്വിഡ് മാറ്റുരയ്ക്കുന്നത്. രാജ്യത്ത് മികച്ച സ്വീകാര്യതയാണ് എസ്‌യുവി ലുക്കിൽ അണിഞ്ഞൊരുങ്ങിയ ഈ കുഞ്ഞുകാറിനുള്ളത്.

MOST READ: 'ഡിസി അവന്തി' ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് കാർ; ആ കഥ ഇങ്ങനെ

ക്വിഡ് 800 RXT വേരിയന്റിൽ പരിഷ്ക്കാരവുമായി റെനോ

2015-ൽ ആഭ്യന്തര വിപണിയിൽ എത്തിയ റെനോ ക്വിഡ് അഞ്ച് വർഷത്തിനുള്ളിൽ 3.5 ലക്ഷത്തിലധികം യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. എസ്‌യുവി പ്രചോദിത ഡിസൈൻ ഭാഷ്യം, സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകൾ ഉയർന്ന പ്രാദേശികവൽക്കരണം എന്നിവ തന്നെയാണ് വാഹനത്തിന്റെ വിജയ രഹസ്യവും.

ക്വിഡ് 800 RXT വേരിയന്റിൽ പരിഷ്ക്കാരവുമായി റെനോ

പ്രധാന എതിരാളിയായ മാരുതി ആൾട്ടോയെ മറികടക്കാൻ ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഡ്രൈവർ എയർബാഗ്, ഡ്രൈവർ-കോ ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് എന്നിവ സുരക്ഷാ സവിശേഷതകളും ക്വിഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Updated The Kwid 800 RXT Variant. Read in Malayalam
Story first published: Monday, May 17, 2021, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X