കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വിപണിയിൽ എത്തി പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 2021 മോഡലിനെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

പുതുക്കിയ ക്വിഡിന്റെ എൻ‌ട്രി ലെവൽ മോഡലായ RXE 800 സിസി വേരിയന്റിന് 4.06 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്. പരിഷ്ക്കരിച്ച 2021 ക്വിഡിന്റെ ടോപ്പ് എൻഡ് ക്ലൈംബർ 1.0 ലിറ്റർ പതിപ്പിന് 5.51 ലക്ഷം രൂപയും മുടക്കേണ്ടി വരും.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

കുറച്ച് കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും സുരക്ഷാ സവിശേഷതകളും കൂട്ടിച്ചേർത്താണ് Renault Kwid ഹാച്ചിനെ ഇപ്പോൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതേസമയം മൊത്തത്തിലുള്ള ഡിസൈനും എഞ്ചിൻ സജ്ജീകരണവും മറ്റ് സജ്ജീകരണങ്ങളുമെല്ലാം മാറ്റമില്ലാതെ അതേപടി തുടരാനും കമ്പനി ശ്രമിച്ചിട്ടുണ്ട്.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

പുതിയ 2021 റെനോ ക്വിഡിന്റെ എല്ലാ വകഭേദങ്ങളും ഡ്യുവൽ ഫ്രണ്ട് എയർബാഗുകളോടെയാണ് ഇനി മുതൽ വിപണിയിൽ എത്തുക. ഇന്ത്യയിൽ നടപ്പിലാക്കിയ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുതുക്കിയ മോഡലിൽ ഫ്രണ്ട് ഡ്രൈവർ സൈഡ് പൈറോടെക്കും പ്രെറ്റൻഷനറും ഉണ്ട്.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

അതായത് ഇനി മുതൽ വാഹനം കൂടുതൽ സുരക്ഷിതമായിരിക്കുമെന്ന് സാരം. നിലവിൽ ഇന്ത്യൻ വിപണിയിൽ കാർ വാങ്ങുന്നവർ ആദ്യം പരിഗണിക്കപ്പെടുന്ന ഘടകങ്ങളിൽ ഒന്നാണ് സുരക്ഷ. പുതിയ മാറ്റങ്ങളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ക്വിഡിലേക്ക് ആകർഷിക്കാനും റെനോയ്ക്ക് സാധിക്കും.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

ആഭ്യന്തര വിപണിയിലെ എൻട്രി ലെവൽ സെഗ്മെന്റിൽ വരുന്ന ക്വിഡിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ റിയർ സെൻസറുകൾ, സ്പീഡ്-അലർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (EBS), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (EBD) എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

2021 റെനോ ക്വിഡിന്റെ എക്സ്ഷോറൂം വില ഇങ്ങനെ

RXE 800 - 4.06 ലക്ഷം രൂപ

RXL 800 - 4.36 ലക്ഷം രൂപ

RXT 800 - 4.66 ലക്ഷം രൂപ

RXL 1.0 ലിറ്റർ മാനുവൽ - 4.53 ലക്ഷം രൂപ

RXL 1.0 ലിറ്റർ എഎംടി - 4.93 ലക്ഷം രൂപ

RXT (O) 1.0 ലിറ്റർ മാനുവൽ- 4.90 ലക്ഷം രൂപ

ക്ലൈബംർ (O) 1.0 ലിറ്റർ മാനുവൽ - 5.11 ലക്ഷം രൂപ

RXT (O) 1.0 ലിറ്റർ എഎംടി - 5.30 ലക്ഷം രൂപ

ക്ലൈബംർ (O) 1.0 ലിറ്റർ എഎംടി - 5.51 ലക്ഷം രൂപ

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

പുതിയ റെനോ ക്വിഡ് ക്ലൈംബർ ഇപ്പോൾ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് വിപണിയിൽ എത്തുന്നത്. ഇതിന് ഇലക്ട്രിക് റിയർ വ്യൂ മിററുകൾ, ഡേ-നൈറ്റ് IRVM എന്നിവയും ലഭിക്കുന്നു. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയോടുകൂടിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻ സീറ്റ് ആംറെസ്റ്റ്, റിയർ പാർക്കിംഗ് ക്യാമറ എന്നിവ ഹാച്ച്ബാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രമായാണ് ഇപ്പോഴും പരിമിതപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

മുകളിൽ സൂചിപ്പിച്ചതുപോലെ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും വാഹനത്തിലേക്ക് കമ്പനി കൊണ്ടുവന്നിട്ടില്ല. 2021 റെനോ ക്വിഡിന്റെ 800 സിസി, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ 54 bhp കരുത്തിൽ 72 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

അതേസമയം 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ 68 bhp പവറും 91 Nm torque ഉം വാഗ്‌ദാനം ചെയ്യും. 1.0 ലിറ്റർ വേരിയന്റുകൾക്ക് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സ് ഉപയോഗിക്കാം. 800 സിസി പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കൂ.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

രാജ്യത്തെ കുഞ്ഞൻ കാർ സെഗ്മെന്റിൽ മാരുതി സുസുക്കി ആൾട്ടോ 800 മോഡലിനൊപ്പം ഓടിയെത്തിയ കാറാണ് റെനോ ക്വിഡ്. ആശ്ചര്യമായ വിലയും അതിനൊത്ത മികച്ച എഞ്ചിൻ പെർഫോമൻസും മൈലേജുമാണ് വാഹനത്തെ ഇന്ത്യയിൽ ഹിറ്റാക്കിയത്. 300 ലിറ്റർ എന്ന വലിയ ബൂട്ട് സ്പെയ്സാണ് വാഹനത്തിനുള്ളത്. 180 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

ഇന്ത്യയിലെ ഹാച്ച്ബാക്ക് വിപണിയില്‍ തരംഗമായി മാറിയ ക്വിഡിന്റെ രണ്ടാം തലമുറയാണ് ഇപ്പോള്‍ വിപണിയിൽ എത്തുന്നത്. പത്താം വാർഷികത്തോട് അനുബന്ധിച്ച് വിൽപ്പന കൂട്ടാനായി റെനോ ഇന്ത്യ തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

2021 സെപ്റ്റംബർ മാസത്തിൽ പുതിയ റെനോ വാഹനം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ 10,000 ലോയൽറ്റി റിവാർഡുകളും കാത്തിരിക്കുന്നുണ്ട്. അങ്ങനെ പരമാവധി ഉപഭോക്താവിന് 1.10 ലക്ഷം രൂപ വരെ ഡിസ്‌കൗ‌ണ്ടാണ് ഫ്രഞ്ച് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

കൂടുതൽ സുരക്ഷ ഉറപ്പ്; പുതുക്കിയ Kwid ഹാച്ച്ബാക്കുമായി Renault വിപണിയിൽ; വില 4.06 ലക്ഷം രൂപ

വരാനിരിക്കുന്ന ഗണേശ ചതുർഥി ആഘോഷിക്കുന്നതിനായി ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കായി കമ്പനി പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്‌തിട്ടുണ്ട്. കൂടാതെ ക്വിഡ്, ട്രൈബർ, കൈഗർ എന്നിവ വാങ്ങുന്നതിനായി 'ബൈ നൗ, പേ ഇൻ 2022' പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault introduced the updated 2021 kwid hatchback in india with more safety features
Story first published: Wednesday, September 1, 2021, 15:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X