മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

ഇന്ത്യയിൽ എസ്‌യുവി മോഡലുകൾക്കായുള്ള ആവശ്യം ദിനംപ്രതി വർധിച്ചുവരികയാണ്. നിലവിൽ ഒട്ടുമിക്ക മുൻനിര വാഹന നിർമാതാക്കളും സാന്നിധ്യമറിച്ചിരിക്കുന്ന സെഗ്മെന്റാണ് സബ്-4 മീറ്റർ കോംപാക്‌ട് സ്പോട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടേത്.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

ഇവിടെ ഒരോ മോഡലുകൾക്കും അവരവരുടേതായ പ്രത്യേകതകളും മേന്മകളുമാണുള്ളത്. കിയ സോനെറ്റ് അത്യാധുനിക സവിശേഷതകൾ അണിനിരത്തി വ്യത്യസ്‌തമായപ്പോൾ ടാറ്റ നെക്സോണും മഹീന്ദ്ര XUV300 മോഡലും സുരക്ഷയുടെ പര്യായമാവുകയായിരുന്നു. അങ്ങനെ ഓരോരുത്തരും തങ്ങളുടേതായ കാര്യങ്ങളിൽ വേറിട്ടുനിൽക്കുന്നു.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

അതേസമയം റെനോ കൈഗറും നിസാൻ മാഗ്നൈറ്റും താങ്ങാനാവുന്ന വിലയുടെ കാര്യത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇരുവരും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചവയുമാണ്. ഇനി പറഞ്ഞുവരുന്നത് റെനോ കൈഗർ അടുത്തിടെ സ്വന്തമാക്കിയ ഒരു നേട്ടത്തെ കുറിച്ചാണ്.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

ഈ വർഷം ആദ്യം പുറത്തിറക്കിയ കൈഗർ ARAI സാക്ഷ്യപ്പെടുത്തിയ 20.5 കിലോമീറ്റർ മൈലേജ് സ്വന്തമാക്കുകയുണ്ടായി. അതായത് ഇന്ത്യയിലെ സബ് 4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡലായി റെനോയുടെ ഈ ചെറു എസ്‌യുവി മാറിയെന്ന് സാരം.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

കൈഗറുമായി മത്സരിക്കുന്ന ഏതൊരു പെട്രോൾ പവർ പാസഞ്ചർ വാഹനവും നൽകുന്നതിനേക്കാൾ ഏറ്റവും മികച്ച മൈലേജ് കണക്കുകളാണ് ഇതെന്നാണ് റെനോ അവകാശപ്പെടുന്നത്. ഇന്ത്യയിൽ ഒരു വാഹനം വാങ്ങുന്നവർ പരിഗണിക്കപ്പെടുന്ന ഏറ്റവും പ്രാഥമികമായൊരു ഘടകമാണ് മൈലേജ്.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

അതിനാൽ തന്നെ ഈ നേട്ടം വരും ദിവസങ്ങളിൽ റെനോ കൈഗറിന് സഹായകരമാവും എന്നതിൽ ഒരു സംശയവും വേണ്ട. ഇതുമാത്രമല്ല, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവി എന്ന ഖ്യാതിയും ഫ്രഞ്ച് ബ്രാൻഡിന്റെ ഈ കാറിന് അവകാശപ്പെടാനുള്ള കാര്യമാണ്.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

രണ്ട്, മൂന്ന് സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ എഞ്ചിനുകളുമായാണ് കൈഗർ വിപണിയിൽ എത്തുന്നത്. എസ്‌യുവിയിലെ ടർബോ എഞ്ചിൻ പരമാവധി 100 bhp കരുത്തിൽ 160 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം മറുവശത്ത് നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 72 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഈസി-ആർ എഎംടി, അഞ്ച് സ്പീഡ് X-ട്രോണിക് സിവിടി എന്നീ വ്യത്യസ്‌തമായ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ സബ് കോംപാക്‌ട് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നതും. അതോടൊപ്പം എക്കോ, നോർമൽ, സ്‌പോർട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും വാഹനത്തിലുണ്ട്.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

ഈ സംവിധാനത്തിലൂടെയാണ് കൈഗറിലെ മൈലേജ് കണക്കുകൾ നേടിയതെന്നും റെനോ പറഞ്ഞു. RXE, RXL, RXT, RXT (O), RXZ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് എസ്‌യുവി തെരഞ്ഞെടുക്കാനാവുന്നത്. കാഴ്ച്ചയിൽ ആരെയും മനംമയക്കുന്ന സ്പോർട്ടി ഡിസൈൻ ശൈലിയുമായാണ് കൈഗർ എത്തുന്നത്.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

ചെറുപ്പവും സ്പോർട്ടി ലുക്കും ആഗ്രഹിക്കുന്ന യുവഉപഭോക്താക്കളെയാണ് കൈഗറിലൂടെ കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. എസ്‌യുവി രൂപത്തിൽ നിന്നും ചെറിയ മാറ്റങ്ങൾ വരുത്തി കൂടുതൽ കൂപ്പെ ശൈലിയാണ് കുഞ്ഞൻ എസ്‌യുവി സ്വീകരിച്ചിരിക്കുന്നത്. മുൻഭാഗം ഏതാണ്ട് ഏറ്റവും പുതിയ ക്വിഡിന് സമാനമാണെന്നും പറയാം.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

എങ്കിലും കൂടുതൽ മസ്ക്കുലറാക്കാനായി സ്പ്ലിറ്റ് ഹെഡ് ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, 16 ഇഞ്ച് അലോയ് വീലുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ബീഫി ക്ലാഡിംഗ്, ഡ്യുവൽ-ടോൺ ബോഡി കളർ ഓപ്ഷനുകൾ എന്നിവയെല്ലാം റെനോ കൈഗറിന് സമ്മാനിച്ചിട്ടുണ്ട്.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

റേഡിയന്റ് റെഡ്, കാസ്പിയൻ ബ്ലൂ, മൂൺലൈറ്റ് സിൽവർ, പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മഹാഗണി ബ്രൗൺ എന്നീ കളർ ഓപ്ഷനുകളിലാണ് റെനോയുടെ കോംപാക്‌ട് എസ്‌യുവി വിപണിയിൽ എത്തുന്നത്. 16 ഇഞ്ച് അലോയ് വീലുകൾ സെഗ്മെന്റ് ബെസ്റ്റ് 405 ലിറ്റർ ബൂട്ട് സ്പേസും കൈഗറിന്റെ മറ്റൊരു പ്രത്യേകതയാണ്.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

ഇന്റീരിയറും അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമാണ്. അതിൽ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഏഴ് ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ, കീലെസ് എൻട്രി-ഗോ, അർക്കമിസ് 3D സൗണ്ട് സിസ്റ്റം, കൂൾഡ് ഗ്ലൗവ് ബോക്സ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിഎം 2.5 ഫിൽട്ടർ എന്നിവയെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നോട്ടല്ലെന്ന് റെനോ ഉറപ്പുവരുത്തിയിട്ടുണ്ട്. നാല് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഐസോഫിക്സ് സീറ്റ് മൗണ്ട് പോയിന്റുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകളുള്ള പിൻ ക്യാമറ എന്നിവയെല്ലാമാണ് എസ്‌യുവിയിൽ ഘടിപ്പിച്ചിട്ടുള്ളത്

മൈലേജിലെ കേമൻ ഇനി കൈഗർ; ഇക്കാര്യത്തിൽ വെല്ലാൻ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ആളില്ലെന്ന് റെനോ

ഡിമാന്റ് കൂടുതലായതിനാൽ തന്നെ നിലവിൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി കൈഗറിന് 16 ആഴ്ച്ച വരെയാണ് ബുക്കിംഗ് കാലയളവ്. നിലവിൽ ഇന്ത്യയിൽ 5.64 ലക്ഷം മുതൽ 10.09 ലക്ഷം രൂപ വരെയാണ് കൈഗറിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault kiger is the best fuel efficient sub 4 meter compact suv in india with 20 5 kmpl mileage
Story first published: Monday, October 18, 2021, 15:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X