കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവിയായ കൈഗറിന് ലഭിക്കുന്നത് ഗംഭീര സ്വീകരണം. നിലവിൽ ബ്രാൻഡിന്റെ നിരയിലെ താരവും ഈ കുഞ്ഞൻ എസ്‌യുവി മോഡഡലാണ്.

കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

കുറഞ്ഞ ബുക്കിംഗ് കാലയളവാണ് കൂടുതൽ പ്രേക്ഷകരെ വാഹനത്തിലേക്ക് ആകർഷിക്കാൻ കാരണമായത്. നാല് മുതൽ ആറ് ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് മാത്രമായിരുന്നു കൈഗറിനുള്ളത്. എന്നാൽ കഥ മാറിയിരിക്കുകയാണ്.

കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

കൈഗറിനായുള്ള ശക്തമായ ആവശ്യം കണക്കിലെടുക്കുമ്പോൾ സബ്-നാല് മീറ്റർ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് 10 ആഴ്ച്ച വരെ നീളുന്നതായാണ് റിപ്പോർട്ട്. അതായത് ഏകദേശം 2.3 മാസം. ഓരോ വേരിയന്റിനെയും ആശ്രയിച്ച് വെയിറ്റിംഗ് പിരീഡ് വ്യത്യാസപ്പെടുന്നു.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് എത്താനൊരുങ്ങുന്ന ഫോർഡ് കാറുകൾ

കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

റെനോ ഡീലർമാർ വെളിപ്പെടുത്തിയതുപോലെ സാധ്യതയുള്ള ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഉയർന്ന വേരിയന്റുകൾ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. വിപണിയിലെത്തി ആദ്യ മാസത്തിനുള്ളിൽ തന്നെ മോഡൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ സബ് കോംപാക്റ്റ് എസ്‌യുവിയായി മാറി.

കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

2021 ഫെബ്രുവരിയിൽ കമ്പനി മൊത്തം 3,226 യൂണിറ്റ് കൈഗർ എസ്‌യുവികളാണ് വിറ്റഴിച്ചത്. ആദ്യ ദിവസം തന്നെ 1100 യൂണിറ്റുകൾ വിതരണം ചെയ്‌തും റെനോ വ്യത്യ‌സ്‌തനായി. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മോഡൽ വിപണിയിൽ എത്തുന്നത്.

MOST READ: ഹ്യുണ്ടായിയുടെ പുതിയ അൽകാസർ 7-സീറ്റർ എസ്‌യുവി ഏപ്രിൽ ആറിന് ഇന്ത്യയിൽ അവതരിപ്പിക്കും

കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

കൂടാതെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഉപഭോക്താക്കൾക്കായി റെനോ കരുതിവെച്ചിരിക്കുന്നു. ആദ്യത്തേത് 72 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്. രണ്ടാമത്തേത് 100 bhp പവർ വാഗ്‌ദാനം ചെയ്യുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനുമാണ്.

കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

രണ്ടും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്ക് ജോടിയാക്കുമ്പോൾ ഓട്ടോമാറ്റിക് ഇഷ്ടപ്പെടുന്നവർക്ക് അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സും ലഭ്യമാണ്. ടർബോ-പെട്രോൾ വേരിയന്റുകൾക്കായി 5-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും കരുതിവച്ചിരിക്കുന്നു.

MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ റാങ്ലര്‍ അവതരണം വൈകും; പുതിയ തീയതി വെളിപ്പെടുത്തി ജീപ്പ്

കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

കൈഗറിന്റെ ഉയർന്ന വേരിയന്റുകൾക്ക് ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ലഭിക്കും. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മാനുവൽ വേരിയന്റുകളുടെ വില 5.45 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 7.55 ലക്ഷം രൂപ വരെ ഉയരും.

കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

ഇതേ എഞ്ചിൻ ഓപ്ഷന്റെ എഎംടി വേരിയന്റുകളുടെ വില 6.59 ലക്ഷം മുതൽ 8.00 ലക്ഷം രൂപ വരെയാണ്. 1.0 ലിറ്റർ ടർബോ പെട്രോൾ മാനുവൽ, സിവിടി മോഡലുകൾ യഥാക്രമം 7.14 ലക്ഷം രൂപ, 8.55 ലക്ഷം, 8.60 ലക്ഷം, 9.55 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

കൈഗർ ഹിറ്റായി; വൻ ഡിമാന്റ്, ബുക്കിംഗ് കാലയളവ് രണ്ട് മാസത്തിലധികം

കാസ്പിയൻ ബ്ലൂ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് ഗ്രേ, പ്ലാനറ്റ് ഗ്രേ, മഹോഗാനി ബ്രൗൺ, റേഡിയന്റ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നീ ആറ് കളർ ഓപ്ഷനുകളിൽ റെനോ കൈഗർ തെരഞ്ഞെടുക്കാം. എല്ലാ വേരിയന്റുകളും ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

Most Read Articles

Malayalam
English summary
Renault Kiger Waiting Period Increased Up To 10 Weeks. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X