മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്‌തമാകുന്നു

അടുത്തിടെയാണ് ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് റെനോ കൈഗർ എത്തിയത്. രാജ്യത്തെ ഏറ്റവും കൂടുതൽ മത്സരാധിഷ്ഠിതമായ സെഗ്മെന്റിലേക്ക് പുത്തൻ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരുന്നതും.

മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്‌തമാകുന്നു

എന്നാൽ പ്രതീക്ഷകളൊന്നും തെറ്റിയതുമില്ല. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവി എന്ന ഖ്യാതിയുമായാണ് കൈഗര്‍ അരങ്ങിലെത്തിയത്. നേരത്തെ നിസാൻ മാഗ്നൈറ്റ് കൈവശംവെച്ചിരുന്ന ഈ പട്ടം റെനോ സ്വന്തമാക്കിയപ്പോൾ ഏവരുടെയും ശ്രദ്ധ വാഹനത്തിലേക്കെത്തി.

മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്‌തമാകുന്നു

5.45 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയ്ക്ക് അവതരിപ്പിച്ച കൈഗറിന്റെ ബുക്കിംഗ് കാലയളവിലേക്കായി പിന്നെ ശ്രദ്ധ. എന്നാൽ അവിടെയും റെനോ വ്യത്യസ്‌തമാവുകയാണ്. ഡീലർമാരുടെ കണക്കനുസരിച്ച് വേരിയന്റിനെ ആശ്രയിച്ച് കൈഗറിനായുള്ള കാത്തിരിപ്പ് കാലയളവ് ആറ് മുതൽ എട്ട് ആഴ്ച വരെ മാത്രമാണ്.

MOST READ: ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്‌തമാകുന്നു

എല്ലാ വേരിയന്റുകളിലും ഡ്യുവൽ-ടോൺ കളർ ഓപ്ഷൻ റെനോ കൈഗർ വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്. നിസാൻ മാഗ്നൈറ്റും വില പ്രഖ്യാപനവും ഫീച്ചറും കൊണ്ട് ഞെട്ടിച്ചെങ്കിലും ബുക്കിംഗ് കാലയളവ് ഉയർന്നതായി എന്നത് നിരാശപ്പെടുത്തിയിരുന്നു.

മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്‌തമാകുന്നു

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് റെനോ കൈഗർ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ 3,500 rpm-ൽ 70 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റാണ് ബേസ് പതിപ്പുകളിൽ ലഭ്യമാവുക. ഇത് അഞ്ച് സ്പീഡ് മാനുവലിലും അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനിലുമാണ് എത്തുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്‌തമാകുന്നു

1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന്റെ സാന്നിധ്യമാണ് മറ്റൊരു ആകർഷണം. 3,200 rpm-ൽ 97 bhp പവറും 160 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവലിലും അഞ്ച് സ്പീഡ് സിവിടി ഓപ്ഷനിലും തെരഞ്ഞെടുക്കാം.

മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്‌തമാകുന്നു

ഉയർന്ന വേരിയന്റുകൾ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾക്കായി മൾട്ടി-സെൻസ് ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യും. അതിൽ സ്റ്റാൻഡേർഡ് മോഡ്, ഇക്കോ മോഡ്, സ്പോർട്സ് മോഡ് എന്നിവയാണ് ഉൾപ്പെടുന്നത്.

MOST READ: 2021 പജെറോ സ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് മിത്സുബിഷി

മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്‌തമാകുന്നു

സ്മാർട്ട് പായ്ക്ക്, സ്മാർട്ട് പ്ലസ് പായ്ക്ക്, അട്രാക്‌ടീവ് പായ്ക്ക്, എസ്‌യുവി പായ്ക്ക്, എസൻഷ്യൽ പായ്ക്ക് എന്നിവ ഉൾപ്പെടുന്ന നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും റെനോ ഇന്ത്യ കൈഗറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

മാഗ്നൈറ്റിനെ പോലെയല്ല, കുറഞ്ഞ ബുക്കിംഗ് കാലയളവുമായി കൈഗർ വ്യത്യസ്‌തമാകുന്നു

രാജ്യത്തെ ഏറ്റവും പുതിയ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ഓഫറായ റെനോ കൈഗർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനായോ രാജ്യത്തെ റൈനോ ഡീലർഷിപ്പുകളിലൂടെയോ വാഹനം ബുക്ക് ചെയ്യാം.

Most Read Articles

Malayalam
English summary
Renault Kiger Waiting Period Only Between Six To Eight Weeks. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X