Just In
- 19 min ago
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- 2 hrs ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 16 hrs ago
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
- 16 hrs ago
വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?
Don't Miss
- Movies
ഈ വീട്ടിലെ ഒരാളെ ഭയങ്കര ഇഷ്ടമാണ്, പേര് പറയില്ലെന്ന് സൂര്യ; ആളെ 'പൊക്കി' പ്രേക്ഷകരും ബിഗ് ബോസും
- News
ഒടുവില്‍ മോചനം; ജാമ്യം ലഭിച്ച കവി വരവ റാവു ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങി
- Sports
ഇന്ത്യയാണ് ബെസ്റ്റന്നു പറയാന്‍ വരട്ടെ! ഇംഗ്ലണ്ടില്‍ കൂടി ജയിച്ചാല്‍ സമ്മതിക്കാമെന്ന് വോന്‍
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Finance
കിടിലന്‍ പ്ലാനുമായി എയര്‍ ഏഷ്യ... 'ഫ്ലൈയിങ് ടാക്സി'കള്‍ വരുന്നു; അടുത്ത വര്‍ഷം അവതരിപ്പിക്കും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോഡലുകൾ അണിനിരക്കുന്ന വിഭാഗമാണ് കോംപാക്ട് എസ്യുവികളുടേത്. വന്നവരെല്ലാം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സെഗ്മെന്റിൽ റെനോയും ഒന്നുപയറ്റാൻ ഇറങ്ങുകയാണ്.

കിഗർ കോംപാക്ട് എസ്യുവിയുടെ പ്രൊഡക്ഷൻ പതിപ്പുമായി റെനോ ജനുവരി 28-ന് ഇന്ത്യയിൽ എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ശരിക്കും നിസാൻ മാഗ്നൈറ്റിന്റെ റീ ബാഡ്ജ്, റീ ഡിസൈൻ ചെയ്ത വാഹമനമാണിത്.

വരും മാസങ്ങളിൽ ഷോറൂമുകളിൽ എത്തുമ്പോൾ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ഹോണ്ട WR-V, ടൊയോട്ട അർബൻ ക്രൂയിസർ അടുത്തിടെ സമാരംഭിച്ച നിസാൻ മാഗ്നൈറ്റ് എന്നിവയുമായാകും കിഗർ മാറ്റുരയ്ക്കുക.
MOST READ: മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്ട്രിക്; ഫെയ്സ്ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

എന്നാൽ വില നിർണയമാകും മറ്റ് കോംപാക്ട് എസ്യുവികളിൽ നിന്നും റെനോ കിഗറിനെ വ്യത്യസ്തമാക്കുക. അതായത് മാഗ്നൈറ്റിനെക്കാൾ കുറഞ്ഞ വിലയാകും ഈ മോഡലിനായി കമ്പനി നിശ്ചയിക്കുക.

വളരെയധികം പ്രാദേശികവൽക്കരിച്ച CMF-A+ പ്ലാറ്റ്ഫോം ഉൾപ്പെടെ നിസാൻ മാഗ്നൈറ്റുമായി കിഗറിന് ധാരാളം സാമ്യമുണ്ട് എന്നതു തന്നെയാണ് വില പിടിച്ചുനിർത്താൻ റെനോയെ സഹായിച്ചിരിക്കുന്നതും.
MOST READ: കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

വില പരിധി ഏകദേശം 5.50 ലക്ഷം മുതൽ 9.5 ലക്ഷം രബപ വരെയായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നിലവിൽ സബ്-4 മീറ്റർ കോംപാക്ട് എസ്യുവിയുടെ സജീവ പരീക്ഷണയോട്ട ഘട്ടത്തിലാണ് റെനോ. സ്കൾപ്പഡ് ടെയിൽ ഗേറ്റും ആകർഷകമായ സി ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന ടെയിൽ ലാമ്പുകളും ഹൈ മൌണ്ടഡ് സ്റ്റോപ്പ് ലൈറ്റുകളും ഇണചേർന്നതാണ് പിൻവശം.

അതോടൊപ്പം പിൻവശത്തിന് സ്പോർട്ടി ശൈലി കൈവരിക്കാൻ ടെയിൽഗേറ്റിൽ മൌണ്ട് ചെയ്ത സ്പോയിലറും വൈപ്പറും, റിഫ്ളക്ടറുകളുള്ള ബമ്പറും റെനോ കിഗറിന്റെ പ്രത്യേകതകളാണ്. ഇനി വശങ്ങളിലേക്ക് നോക്കിയാൽ ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന ബമ്പർ ക്ലാഡിഗും 16-ഇഞ്ച് അലോയ് വീലുകളുമാണ് ശ്രദ്ധാകേന്ദ്രം.
MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

മുൻവശത്തെ ഡിസൈനിലേക്ക് നോക്കിയാൽ ക്ലാംഷെൽ ഷെയ്പ്പുള്ള ബോണറ്റ്, എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണം, വിശാലമായ എയർ ഇൻടേക്കും ക്രോമിൽ പൊതിഞ്ഞ ഗ്രില്ലും മുൻവശം പൂർത്തിയാക്കും.

ചുരുക്കി പറഞ്ഞാൽ മസ്ക്കുലർ സ്പോർട്ടി രൂപമാണ് എസ്യുവിക്കുള്ളതെന്ന് പറയാം. ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും വാഹനത്തിനുണ്ടാകും. ഇനി അകത്തളത്തിൽ ഡാഷ്ബോർഡിൽ ഉൾച്ചേർത്തിരിക്കുന്ന എട്ട് ഇഞ്ച് ടച്ച്സ്ക്രീനാണ് ആദ്യം കണ്ണിൽപെടുക.
MOST READ: പ്രതാപകാലം തിരിച്ചുപിടിക്കാൻ പുതിയ അവതാരത്തിൽ ജീപ്പ് കോമ്പസ്; വില 16.99 ലക്ഷം രൂപ

ഇതിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും സംയോജിപ്പിച്ചിട്ടുണ്ട്. കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, മൌണ്ടഡ് കൺട്രോളുകളുള്ള മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിംഗ് വീലും ഇന്റീരിയർ പ്രീമിയമാക്കും.