കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോഡലുകൾ അണിനിരക്കുന്ന വിഭാഗമാണ് കോംപാക്‌ട് എസ്‌യുവികളുടേത്. വന്നവരെല്ലാം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സെഗ്മെന്റിൽ റെനോയും ഒന്നുപയറ്റാൻ ഇറങ്ങുകയാണ്.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

കിഗർ കോംപാക്‌ട് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പുമായി റെനോ ജനുവരി 28-ന് ഇന്ത്യയിൽ എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ശരിക്കും നിസാൻ മാഗ്നൈറ്റിന്റെ റീ ബാഡ്‌ജ്, റീ ഡിസൈൻ ചെയ്‌ത വാഹമനമാണിത്.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

വരും മാസങ്ങളിൽ ഷോറൂമുകളിൽ എത്തുമ്പോൾ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ഹോണ്ട WR-V, ടൊയോട്ട അർബൻ ക്രൂയിസർ അടുത്തിടെ സമാരംഭിച്ച നിസാൻ മാഗ്നൈറ്റ് എന്നിവയുമായാകും കിഗർ മാറ്റുരയ്ക്കുക.

MOST READ: മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

എന്നാൽ വില നിർണയമാകും മറ്റ് കോംപാക്‌ട് എസ്‌യുവികളിൽ നിന്നും റെനോ കിഗറിനെ വ്യത്യ‌സ്‌തമാക്കുക. അതായത് മാഗ്നൈറ്റിനെക്കാൾ കുറഞ്ഞ വിലയാകും ഈ മോഡലിനായി കമ്പനി നിശ്ചയിക്കുക.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

വളരെയധികം പ്രാദേശികവൽക്കരിച്ച CMF-A+ പ്ലാറ്റ്ഫോം ഉൾപ്പെടെ നിസാൻ മാഗ്നൈറ്റുമായി കിഗറിന് ധാരാളം സാമ്യമുണ്ട് എന്നതു തന്നെയാണ് വില പിടിച്ചുനിർത്താൻ റെനോയെ സഹായിച്ചിരിക്കുന്നതും.

MOST READ: കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

വില പരിധി ഏകദേശം 5.50 ലക്ഷം മുതൽ 9.5 ലക്ഷം രബപ വരെയായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നിലവിൽ സബ്-4 മീറ്റർ കോം‌പാക്‌ട് എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ട ഘട്ടത്തിലാണ് റെനോ. സ്‌കൾപ്പഡ് ടെയിൽ ഗേറ്റും ആകർഷകമായ സി ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന ടെയിൽ ലാമ്പുകളും ഹൈ മൌണ്ടഡ് സ്റ്റോപ്പ് ലൈറ്റുകളും ഇണചേർന്നതാണ് പിൻവശം.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

അതോടൊപ്പം പിൻവശത്തിന് സ്പോർട്ടി ശൈലി കൈവരിക്കാൻ ടെയിൽഗേറ്റിൽ മൌണ്ട് ചെയ്‌ത സ്പോയിലറും വൈപ്പറും, റിഫ്‌ളക്‌ടറുകളുള്ള ബമ്പറും റെനോ കിഗറിന്റെ പ്രത്യേകതകളാണ്. ഇനി വശങ്ങളിലേക്ക് നോക്കിയാൽ ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന ബമ്പർ ക്ലാഡിഗും 16-ഇഞ്ച് അലോയ് വീലുകളുമാണ് ശ്രദ്ധാകേന്ദ്രം.

MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

മുൻവശത്തെ ഡിസൈനിലേക്ക് നോക്കിയാൽ ക്ലാംഷെൽ ഷെയ്പ്പുള്ള ബോണറ്റ്, എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, വിശാലമായ എയർ ഇൻടേക്കും ക്രോമിൽ പൊതിഞ്ഞ ഗ്രില്ലും മുൻവശം പൂർത്തിയാക്കും.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

ചുരുക്കി പറഞ്ഞാൽ മസ്‌ക്കുലർ സ്പോർട്ടി രൂപമാണ് എസ്‌യുവിക്കുള്ളതെന്ന് പറയാം. ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും വാഹനത്തിനുണ്ടാകും. ഇനി അകത്തളത്തിൽ ഡാഷ്ബോർഡിൽ ഉൾച്ചേർത്തിരിക്കുന്ന എട്ട് ഇഞ്ച് ടച്ച്സ്ക്രീനാണ് ആദ്യം കണ്ണിൽപെടുക.

MOST READ: പ്രതാപകാലം തിരിച്ചുപിടിക്കാൻ പുതിയ അവതാരത്തിൽ ജീപ്പ് കോമ്പസ്; വില 16.99 ലക്ഷം രൂപ

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും

ഇതിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും സംയോജിപ്പിച്ചിട്ടുണ്ട്. കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, മൌണ്ടഡ് കൺട്രോളുകളുള്ള മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിംഗ് വീലും ഇന്റീരിയർ പ്രീമിയമാക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kiger Will Be Revealed On January 28 Ahead Of Its Launch. Read in Malayalam.
Story first published: Wednesday, January 27, 2021, 15:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X