പ്രതിസന്ധിയില്‍ തളരാതെ റെനോ; 2021 മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിച്ചത് 49 ശതമാനം

2021 മെയ് മാസത്തെ വില്‍പ്പന കണക്കുകളുമായി ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ. 2021 മെയ് മാസത്തില്‍ നിര്‍മാതാവ് മൊത്തം 2,620 യൂണിറ്റുകള്‍ വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ട്.

പ്രതിസന്ധിയില്‍ തളരാതെ റെനോ; 2021 മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിച്ചത് 49 ശതമാനം

ഇതോടെ വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 49.46 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2020 മെയ് മാസത്തില്‍ റെനോ ഇന്ത്യയുടെ പ്രതിമാസ വില്‍പ്പന 1,753 യൂണിറ്റായിരുന്നു.

പ്രതിസന്ധിയില്‍ തളരാതെ റെനോ; 2021 മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിച്ചത് 49 ശതമാനം

അതേസമയം 2021 ഏപ്രിലില്‍ നിര്‍മാതാവ് 8,642 യൂണിറ്റുകള്‍ വിറ്റഴിച്ചു, ഇത് 2021 മെയ് മാസത്തിലെ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 69.68 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ലോക്ക്ഡൗണുമാണ് വില്‍പ്പന കുറയാന്‍ പ്രധാന കാരണമെന്ന് കമ്പനി അറിയിച്ചു.

MOST READ: കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

പ്രതിസന്ധിയില്‍ തളരാതെ റെനോ; 2021 മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിച്ചത് 49 ശതമാനം

റെനോ മാത്രമല്ല, മറ്റ് നിര്‍മ്മാതാക്കളുടെ വില്‍പ്പനയും കഴിഞ്ഞ മാസത്തെ ലോക്ക്ഡൗണ്‍ കാരണം ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഓരോ കാര്‍ നിര്‍മ്മാതാക്കളും പ്രതിമാസ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. 2020 മെയ് മാസത്തില്‍ 4.8 ശതമാനത്തില്‍ നിന്ന് 2021 മെയ് മാസത്തില്‍ 2.5 ശതമാനം ഇടിവാണ് റെനോ രേഖപ്പെടുത്തിയത്.

പ്രതിസന്ധിയില്‍ തളരാതെ റെനോ; 2021 മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിച്ചത് 49 ശതമാനം

ക്വിഡ്, ട്രൈബര്‍, കൈഗര്‍, ഡസ്റ്റര്‍ എന്നിങ്ങനെ നാല് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ റെനോയ്ക്കുണ്ട്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ഓഫറാണ് ക്വിഡ്. 3.18 ലക്ഷം മുതല്‍ 5.39 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മാരുതി ആള്‍ട്ടോ, മാരുതി എസ്-പ്രസോ, ഹ്യുണ്ടായി സാന്‍ട്രോ, ഡാറ്റ്‌സന്‍ റെഡി-ഗൊ എന്നിവരുമായിട്ടാണ് ഈ മോഡല്‍ മത്സരിക്കുന്നത്.

MOST READ: പുതുതലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടൊയോട്ട

പ്രതിസന്ധിയില്‍ തളരാതെ റെനോ; 2021 മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിച്ചത് 49 ശതമാനം

എംപിവി ശ്രേണിയിലെ ജനപ്രീയ മോഡലാണ് ട്രൈബര്‍. 5.30 ലക്ഷം മുതല്‍ 7.82 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഡാറ്റ്‌സന്‍ ഗോ പ്ലസ്, മാരുതി എര്‍ട്ടിഗ എന്നിവരാണ് ട്രൈബറിന്റെ എതിരാളികള്‍.

പ്രതിസന്ധിയില്‍ തളരാതെ റെനോ; 2021 മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിച്ചത് 49 ശതമാനം

ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് റെനോ കൈഗര്‍. 5.45 ലക്ഷം മുതല്‍ 9.75 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. മറ്റ് സബ്-4 മീറ്റര്‍ എസ്‌യുവികളായ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോണ്‍, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയവയുമായി ഇത് മത്സരിക്കുന്നു.

MOST READ: കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

പ്രതിസന്ധിയില്‍ തളരാതെ റെനോ; 2021 മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിച്ചത് 49 ശതമാനം

റെനോ ഇന്ത്യയുടെ മുന്‍നിര മോഡലാണ് ഡസ്റ്റര്‍. 9.73 ലക്ഷം മുതല്‍ 14.12 ലക്ഷം രൂപവരെയാണ് വാഹനത്തിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ് തുടങ്ങിയ മോഡലുകള്‍ക്കെതിരെ ഇത് മത്സരിക്കുന്നു.

പ്രതിസന്ധിയില്‍ തളരാതെ റെനോ; 2021 മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിച്ചത് 49 ശതമാനം

ഡസ്റ്റര്‍ ഇന്ത്യയില്‍ ഉടന്‍ തന്നെ ഒരു തലമുറ മാറ്റത്തിന് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം നിര്‍മ്മാതാവ് അടുത്തിടെ രാജ്യത്ത് പുതിയ മോഡലിന് പേറ്റന്റ് ഫയല്‍ ചെയ്തിരുന്നു.

MOST READ: പ്രതിമാസ വില്‍പ്പന 60 ശതമാനം ഇടിഞ്ഞു; 2021 മെയ് മാസത്തെ വില്‍പ്പന കണക്കുകളുമായി എംജി

പ്രതിസന്ധിയില്‍ തളരാതെ റെനോ; 2021 മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിച്ചത് 49 ശതമാനം

കൂടാതെ, ഡസ്റ്ററിന്റെ 7 സീറ്റര്‍ പതിപ്പ് (ഗ്രാന്‍ഡ് ഡസ്റ്റര്‍ എന്ന് നാമകരണം ചെയ്യപ്പെടും) വരും മാസങ്ങളില്‍ അന്താരാഷ്ട്രതലത്തില്‍ പുറത്തിറക്കാന്‍ റെനോ പദ്ധതിയിടുന്നു. വരാനിരിക്കുന്ന 7 സീറ്ററുകളുള്ള ഈ എസ്‌യുവി ഇന്ത്യന്‍ വിപണിയിലും എത്തിയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault May 2021 Sales Report Here, Grow By 49 Percentage. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X