റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

കഴിഞ്ഞ വർഷം ഒക്ടോബറിൽ റെനോ മെഗാൻ ഇവിഷൻ കൺസെപ്റ്റ് ഓർക്കുന്നുണ്ടോ? ഫ്രഞ്ച് വാഹന നിർമാതാക്കൾ ഇപ്പോൾ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. മെഗാൻ ഇ-ടെക് എന്ന് നാമകരണം ചെയ്തിട്ടുള്ള ഇത് ഒരൊറ്റ ചാർജിൽ 450 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്നു.

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്ക് 2022 മധ്യത്തിൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉടൻ ആരംഭിക്കുന്ന റോഡ് ടെസ്റ്റിനായി 30 പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പുകൾ നിർമ്മാതാക്കൾ അസംബിൾ ചെയ്തിട്ടുണ്ട്.

വരാനിരിക്കുന്ന റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിനെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ ഇതാ:

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

CMF-EV പ്ലാറ്റ്ഫോം

നിസാൻ ആര്യയെ പിന്തുണയ്ക്കുന്ന അതേ CMF-EV ആർക്കിടെക്ചറിലാണ് റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്ക് നിർമ്മിച്ചിരിക്കുന്നത്. ഈ രണ്ട് കാറുകളും വ്യത്യസ്ത സവിശേഷതകളോടെയാണ് വരുന്നത്.

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

റെനോ-നിസാൻ-മിത്സുബിഷി സഖ്യമാണ് CMF-EV ആർക്കിടെക്ച്ചർ വികസിപ്പിച്ചെടുത്തത്. വിവിധ ബോഡി തരങ്ങളിലുടനീളമുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള ഒരു മോഡുലാർ പ്ലാറ്റ്ഫോമാണിത്.

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

സിംഗിൾ ഇലക്ട്രിക് മോട്ടോർ

60 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ക്ലബ്ബ് ചെയ്തിരിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന് ഊർജ്ജം ലഭിക്കുന്നത്. ഇലക്ട്രിക് മോട്ടോർ 214 bhp പവർ ഔട്ട്പുട്ട് ഫ്രണ്ട് വീലുകളിലേക്ക് നൽകുന്നു.

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

ഇവിയുടെ കൂടുതൽ ശക്തമായ ഡ്യുവൽ-മോട്ടോർ വേരിയന്റ് ഒരുക്കത്തിലാണ്. നിസാൻ ആര്യയുടെ അതേ 302 bhp ഇരട്ട-ഇലക്ട്രിക് പവർട്രെയിൻ ഇതിന് ലഭിച്ചേക്കാം. ഒരൊറ്റ ചാർജിൽ 450 കിലോമീറ്റർ വരെ ഓടാൻ കാറിന് കഴിയും.

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ

വേഗത്തിലുള്ള ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 11 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറുമായി റെനോ മെഗാൻ ഇ-ടൈപ്പ് ഇലക്ട്രിക് ഹാച്ച്ബാക്ക് വരുന്നു. ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ 130 കിലോവാട്ട് വരെ ചാർജ് ചെയ്യാൻ റെനോ മെഗാൻ ഇ-ടൈപ്പിനെ അനുവദിക്കുന്നു.

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

ടോൺ ഡൗൺ ഡിസൈൻ

റെനോ മെഗാൻ ഇ-ടെക് ഇവിഷൻ കൺസെപ്റ്റിന് അനുസൃതമായി പ്രവർത്തിക്കുന്നു. എന്നാൽ ഇലക്ട്രിക് ഹാച്ച്ബാക്ക് കൂടുതൽ പ്രായോഗികവും ടോൺ ഡൗൺ രൂപവുമാണ്. പൂർണ്ണ വീതിയുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് ബാർ കമ്പനി ഒഴിവാക്കി.

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

പകരം ഫ്രണ്ട് ഫാസിയയുടെ മധ്യഭാഗത്ത് ഒരു വലിയ ബ്രാൻഡ് ലോഗോ റെനോ തെരഞ്ഞെടുത്തു, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള നേർത്ത എൽഇഡി ഹെഡ്‌ലാമ്പുകൾ വാഹനത്തിൽ വരുന്നു. സമകാലിക റെനോ കാറുകളുമായി യോജിക്കുന്നതാണ് പ്രോട്ടോടൈപ്പ്.

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

കാറിന്റെ സൈഡ് പ്രൊഫൈലും പ്ലെയിൻ ലുക്കിലാണ് വരുന്നത്, പിന്നിൽ നേർത്ത എൽഇഡി ടെയിൽ‌ലൈറ്റുകൾ ലഭിക്കും. മൾട്ടിസ്‌പോക്ക് അലോയി വീലുകൾ, ഫ്ലോട്ടിംഗ് റൂഫ് സ്റ്റൈലിംഗ് എന്നിവയും ഇതിന് ലഭിക്കും.

റെനോ മെഗാൻ ഇ-ടെക് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില പ്രധാന സവശേഷതകൾ

റെനോ മെഗാൻ ഇ-ടൈപ്പിന്റെ ക്യാബിന് നിരവധി സവിശേഷതകളും സാങ്കേതികവിദ്യകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Megane E-Tech Electric Hatchback Major Highlights. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X