കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

നിലവില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയമായ വിഭാഗമാണ് കോംപാക്ട് എസ്‌യുവികളുടേത്. ദിവസങ്ങള്‍ കഴിയും തോറും ഈ വിഭാഗം വളരെ ജനപ്രിയമാകുകയാണ്. രാജ്യത്തെ മിക്കവാറും നിര്‍മാതാക്കള്‍ക്കും അവരുടെ നിരയില്‍ കുറഞ്ഞത് ഒരു ഉല്‍പ്പന്നമെങ്കിലും ഈ ശ്രേണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടാറ്റ നെക്സോണ്‍ തുടങ്ങിയ കാറുകളാണ് നിലവില്‍ ഈ സെഗ്മെന്റ് ഭരിക്കുന്നത്. സെഗ്മെന്റിലെ ഏറ്റവും പുതിയ പ്രവേശങ്ങളിലൊന്നാണ് റെനോ കൈഗര്‍. ഈ വര്‍ഷം ആദ്യം ഇത് വിപണിയില്‍ അവതരിപ്പിച്ചു, രാജ്യത്ത് ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന സബ്-4 മീറ്റര്‍ എസ്‌യുവി കൂടിയാണിത്.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

ഇപ്പോഴിതാ വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും മോഡല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി കൈഗറിന്റെ ഒരു പരസ്യവീഡിയോ പങ്കുവെച്ചിരിക്കുകയാണ് റെനോ ഇപ്പോള്‍. റെനോ ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

ഏകദേശം ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ റെനോ കൈഗറിന്റെ ഡിസൈന്‍, ഫീച്ചറുകള്‍, ലുക്ക് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. കൈഗറിന്റെ എക്സ്റ്റീരിയര്‍ ഡിസൈനാണ് വീഡിയോ എടുത്ത് കാണിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ക്വിഡ്, ട്രൈബര്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മോഡല്‍ ആണെന്ന് വേണം പറയാന്‍.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

കൈഗറിലെ ഫ്രണ്ട് ഗ്രില്ലിന് നമ്മള്‍ ട്രൈബറില്‍ കണ്ടതിന് സമാനമായ ഒരു ഡിസൈന്‍ തന്നെയാണ് ലഭിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഗ്രില്ലിലേക്കും നീളുന്നു. ബമ്പറില്‍ ഹെഡ്‌ലാമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നു, ഇത് ഒരു എല്‍ഇഡി യൂണിറ്റാണ്.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

കൈഗറിന്റെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ട്രിപ്പിള്‍ ഐസ് ക്യൂബ് ആകൃതിയുണ്ട്. റെനോ കൈഗറിലെ ഫ്രണ്ട് ഫാസിയ മസ്‌കുലര്‍ ആയി കാണപ്പെടുകയും ചെയ്യുന്നു. സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോള്‍, കാറിന് 16 ഇഞ്ച് അലോയ് വീലുകളും ചുറ്റും കട്ടിയുള്ള ക്ലാഡിംഗുകളുമുണ്ട്. വീല്‍ ആര്‍ച്ചുകള്‍ക്ക് കട്ടിയുള്ള ബ്ലാക്ക് ക്ലാഡിംഗും റൂഫ് റെയിലുകളും ലഭിക്കുന്നു, അവ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനക്ഷമമാണ്.

ഇനി പിന്നിലേക്ക് നീങ്ങുമ്പോള്‍, C ആകൃതിയിലുള്ള ടെയില്‍ ലാമ്പ്, റൂഫ് മൗണ്ടഡ് സ്പോയിലര്‍, മസ്‌കുലര്‍ ലുക്ക് റിയര്‍ ബമ്പര്‍, കൈഗര്‍ ബ്രാന്‍ഡിംഗ്, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍, ഒരു ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം ചേര്‍ന്ന് മനോഹരമായി തന്നെ കാണപ്പെടുന്നു.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

വാഹനത്തില്‍ ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നു. വളരെ ലളിതമായ ഒരു ഡിസൈനിലേക്കാണ് റെനോ പോയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ വയര്‍ലെസ് ആയി പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ പോലുള്ള ഫീച്ചറുകള്‍ കാറിന് ലഭിക്കുന്നു.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയും ഇതിന് ലഭിക്കുന്നു. സെന്റര്‍ കണ്‍സോളിലെ റോട്ടറി നോബ് ഉപയോഗിച്ച് തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളുമായാണ് കൈഗര്‍ എത്തുന്നത്.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ റെനോ കൈഗര്‍ ലഭ്യമാണ്. രണ്ടും പെട്രോള്‍ എഞ്ചിനുകളാണ്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും മറ്റൊന്ന് 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമാണ്.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

ഇതില്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 72 bhp കരുത്തും 96 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT ഗിയര്‍ബോക്സുകളില്‍ ഈ എഞ്ചിന്‍ ലഭ്യമാണ്. അതേസമയം ടര്‍ബോ പെട്രോള്‍ പതിപ്പ് 100 bhp കരുത്തും 160 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, CVT ഗിയര്‍ബോക്സ് എന്നിവയില്‍ ലഭ്യമാണ്.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണ് കൈഗര്‍ എന്ന് റെനോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മാനുവല്‍ ഗിയര്‍ബോക്സോടുകൂടിയ ടര്‍ബോ പെട്രോള്‍ പതിപ്പിലേക്കാണ് പരീക്ഷണം നടത്തിയത്, ഇത് ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 20.5 കിലോമീറ്ററാണ്. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 5.64 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 10.08 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; Kiger-ന്റെ പുതിയ പരസ്യവീഡിയോ പങ്കുവെച്ച് Renault

ഇന്ത്യയില്‍ 10 വര്‍ഷത്തെ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി, കൈഗറിനായി റെനോ പുതിയ വേരിയന്റായ RXT(O) അവതരിപ്പിച്ചു. CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എസ്‌യുവി ഒരുങ്ങുന്നത്. റെനോ ക്വിഡ്, റെനോ ട്രൈബര്‍, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ കാറുകളിലും ഇതേ പ്ലാറ്റ്‌ഫോം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്കും കൈഗര്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Renault released new tvc for kiger compact suv find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X