കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

തങ്ങളുടെ സബ് കോംപാക്ട് എസ്‌യുവിയായ കൈഗറിന്റെ ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ച് നിര്‍മാതാക്കളായ റെനോ. ചെന്നൈ തുറമുഖത്തുനിന്നാണ് കമ്പനി ആദ്യ ബാച്ച് കൈഗര്‍ എസ്‌യുവികള്‍ കയറ്റി അയച്ചത്.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

ആദ്യബാച്ചില്‍ 760 യൂണിറ്റുകള്‍ ഉണ്ടായിരുന്നുവെന്നും കമ്പനി അറിയിച്ചു. റെനോ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളിയും, കാമരാജര്‍ പോര്‍ട്ട് ലിമിറ്റഡ് (KPL) ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ സുനില്‍ പാലിവാള്‍ ഐഎഎസും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

റെനോ കൈഗറിന്റെ രണ്ടാമത്തെ കയറ്റുമതി വിപണിയാണ് ദക്ഷിണാഫ്രിക്ക. ആദ്യത്തേത് നേപ്പാളാണ്. ഏതാനും ദിവസം മുന്നെയാണ് നേപ്പാളിലേക്കുള്ള കയറ്റുമതി കമ്പനി ആരംഭിച്ചത്. നിസാനില്‍ നിന്നുള്ള കൈഗറിന്റെ എതിരാളി, മാഗ്‌നൈറ്റ്, ഇതിനകം 2021 ജൂണ്‍ മുതല്‍ രണ്ട് വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

'കൈഗര്‍ അവതരിപ്പിച്ചതോടെ, ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വിഭാഗത്തില്‍ റെനോ മുന്നേറിയെന്നാണ് പുതിയ വിപണിയിലേക്ക് കൈഗര്‍ കയറ്റുമതി ആരംഭിക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ട വെങ്കട്ട്റാം വെങ്കട്ട്റാം പറഞ്ഞത്.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

ദക്ഷിണാഫ്രിക്കയിലേക്കും നേപ്പാളിലേക്കും കൈഗര്‍ കയറ്റുമതി ചെയ്യുന്നു. ഇന്ത്യയുടെ ഡിസൈന്‍, എഞ്ചിനീയറിംഗ്, ലോകോത്തര ഉല്‍പാദന ശേഷി എന്നിവ തെളിയിക്കുന്ന റെനോയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' ദൗത്യത്തോടുള്ള ശക്തമായ പ്രതിബദ്ധത ഇത് എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

ഉപഭോക്തൃ അടിത്തറ വളരുന്നതിനൊപ്പം ഇന്തോനേഷ്യ, ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങള്‍, SAARC മേഖല എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് കൈഗറിന്റെ കയറ്റുമതി വ്യാപിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

ഇന്ത്യന്‍ വിപണിയില്‍ വലിയ മത്സരം നടക്കുന്ന ശ്രണിയിലേക്കാണ് കൈഗറുമായി റെനോ എത്തിയിരിക്കുന്നത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വാഹനത്തിന് ശ്രേണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വില തന്നെയാണ് വാഹനത്തെ വിപണിയില്‍ ജനപ്രീയമാക്കിക്കൊണ്ടിരിക്കുന്നത്.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. രണ്ട് എഞ്ചിനുകളും യഥാക്രമം ഓപ്ഷണല്‍ AMT, CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

സവിശേഷതകളുടെ കാര്യത്തില്‍, എസ്‌യുവിയില്‍ എല്‍ഇഡി ഡിആര്‍എല്‍, അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, മസ്‌കുലര്‍ ബാഹ്യ സ്‌റ്റൈലിംഗ് ബീഫി ക്ലാഡിംഗ്, ഡ്യുവല്‍-ടോണ്‍ ബോഡി കളര്‍ ഓപ്ഷനുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിയും ലഭിക്കുന്നു.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയോടുകൂടിയ 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ക്യാബിനിലുള്ളത്.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

സുരക്ഷയുടെ കാര്യത്തില്‍, എബിഎസ്, ESC എന്നിവയ്ക്കൊപ്പം കൈഗറിന്റെ ഉയര്‍ന്ന പതിപ്പില്‍ നാല് എയര്‍ബാഗുകള്‍ ലഭിക്കുന്നു. മധ്യ സീറ്റില്‍, പിന്‍ഭാഗത്ത് ഒരു ലാപ് ബെല്‍റ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു. മുകളില്‍ ട്രിമ്മില്‍ ഒരു റിയര്‍ പാര്‍ക്കിംഗ് ക്യാമറയും ഉണ്ട്.

കടല്‍കടന്ന് റെനോ കൈഗര്‍; ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു

എംപിവി മോഡലായ ട്രൈബറിന് അടിസ്ഥാനമാകുന്ന CMF-A+ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് കൈഗറും വിപണിയില്‍ എത്തുന്നത്. നിസാന്റെ മാഗ്‌നൈറ്റ് സബ് കോംപാക്ട് എസ്‌യുവിക്കും ഈ പ്ലാറ്റ്‌ഫോം അടിവരയിടുന്നു. RXE, RXL, RXT, RXZ എന്നീ നാല് ട്രിമ്മുകളില്‍ കൈഗര്‍ വാഗ്ദാനം ചെയ്യുന്നു, 5.64 ലക്ഷം മുതല്‍ 10.08 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന സബ് കോംപാക്ട് എസ്‌യുവികളിലൊന്നാണ് കൈഗര്‍.

Most Read Articles

Malayalam
English summary
Renault Started Exporting Kiger Sub-Compact SUV To South Africa, Find Here All New Details. Read in Malayalam.
Story first published: Monday, August 2, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X