ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

ഇന്ത്യയില്‍ നിര്‍മ്മിച്ച കൈഗര്‍ സബ്-കോംപാക്ട് എസ്‌യുവി ദക്ഷിണാഫ്രിക്കയില്‍ വില്‍പ്പനയ്ക്കെത്തിച്ച് നിര്‍മാതാക്കളായ റെനോ. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്ക് റെനോ ഇന്ത്യ എസ്‌യുവിയുടെ കയറ്റുമതി ആരംഭിച്ചിരുന്നു.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

ചെന്നൈ തുറമുഖത്ത് നിന്ന് 760 കൈഗര്‍ എസ്‌യുവികളുടെ ആദ്യ ബാച്ചാണ് കമ്പനി കയറ്റി അയച്ചത്. നേപ്പാളിന് ശേഷം കൈഗറിന്റെ രണ്ടാമത്തെ കയറ്റുമതി വിപണിയാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

അതേസമയം, കാര്‍ നിര്‍മ്മാതാവ് അതിന്റെ ദക്ഷിണാഫ്രിക്കന്‍ വെബ്‌സൈറ്റില്‍ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളും വിലകളും പട്ടികപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ അനുസരിച്ച്, ലൈഫ്, സെന്‍, ഇന്റന്‍സ് എന്നീ മൂന്ന് ട്രിമ്മുകളില്‍ റെനോ കൈഗര്‍ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെ ആശ്രയിച്ച് ഏഴ് വേരിയന്റുകളായി തിരിച്ചിരിക്കുന്നുവെന്നും പറയാന്‍ സാധിക്കും. കൈഗറിന് 199,900 റാന്‍ഡിനും 289,900 റാന്‍ഡിനുമിടയിലാണ് ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ വില. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 10.34 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

കാഴ്ചയില്‍, എസ്‌യുവി ഇന്ത്യ-സ്‌പെക്ക് മോഡലിന് സമാനമാണ്. എല്‍ഇഡി ഡിആര്‍എല്‍, അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, മസ്‌കുലര്‍ എക്സ്റ്റീരിയര്‍ ബീഫിംഗ് ക്ലാഡിംഗ്, ഡ്യുവല്‍-ടോണ്‍ ബോഡി കളര്‍ ഓപ്ഷനുകള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

അകത്ത്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ലഭിക്കുന്നു.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

സുരക്ഷയെ സംബന്ധിച്ചിടത്തോളം, എബിഎസ്, ഇഎസ്സി, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ESP, റിയര്‍ പാര്‍ക്ക് സെന്‍സറുകള്‍ എന്നിവയും, ഉയര്‍ന്ന പതിപ്പില്‍ എസ്‌യുവിക്ക് നാല് എയര്‍ബാഗുകളും ലഭിക്കും.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റുമാണ് കരുത്ത് നല്‍കുന്നത്. ആദ്യത്തേത് 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, രണ്ടാമത്തേത് 98 bhp ഉം 160 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

രണ്ട് എഞ്ചിനുകളും യഥാക്രമം ഓപ്ഷണല്‍ AMT, CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടി മുന്നേറുന്ന ഒരു മോഡല്‍ കൂടിയാണ് കൈഗര്‍.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

അവതരിപ്പിച്ച നാള്‍ മുതല്‍ വാഹനം ശ്രേണിയില്‍ സൂപ്പര്‍ഹീറ്റെന്ന് വേണം പറയാന്‍. വില തന്നെയാണ് വാഹനത്തിന്റെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വാഹനത്തിനായുള്ള കാത്തിരിപ്പ് കാലയളവ് ഇപ്പോള്‍ 16 ആഴ്ചയോളമാണ്.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

ഫ്രഞ്ച് ബ്രാന്‍ഡില്‍ നിന്നുള്ള എംപിവി മോഡലായ ട്രൈബറിന് അടിസ്ഥാനമാകുന്ന CMF-A+ പ്ലാറ്റ്ഫോമില്‍ തന്നെയാണ് കൈഗറും നിര്‍മ്മിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു സവിശേഷത. നിസാന്റെ മാഗ്നൈറ്റ് സബ് കോംപാക്ട് എസ്‌യുവിയും ഇതേ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

ഇന്ത്യന്‍ വിപണിയില്‍ RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ കൈഗര്‍ വാഗ്ദാനം ചെയ്യുന്നു. വില പരിശോധിച്ചാല്‍ പ്രാരംഭ പതിപ്പിന് 5.64 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിനായി 10.08 ലക്ഷം രൂപയും ഉപഭോക്താക്കള്‍ എക്സ്ഷോറൂം വിലയായി നല്‍കണം.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

ഇന്ന് വിപണിയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന ശ്രേണിയാണ് സബ്-കോംപാക്ട് എസ്‌യുവികളുടേത്. ഇവിടെ മാരുതി സുസുക്കി വിറ്റാര ബ്രെസ, നിസാന്‍ മാഗ്‌നൈറ്റ്, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യൂ, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവയ്‌ക്കെതിരെയാണ് കൈഗര്‍ മത്സരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയകരമാണ്.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുമായി റെനോ കൈഗറിനൊപ്പം കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്മാര്‍ട്ട് പായ്ക്ക്, സ്മാര്‍ട്ട് പ്ലസ് പായ്ക്ക്, അട്രാക്ടീവ് പായ്ക്ക്, എസ്‌യുവി പായ്ക്ക്, എസന്‍ഷ്യല്‍ പായ്ക്ക് എന്നിങ്ങനെ അവയെ തരംതിരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഉത്സവ സീസണ്‍ ആഘോഷമാക്കുന്നതിന് തങ്ങളുടെ മോഡല്‍ നിരയിലുടനീളം ധാരാളം ഓഫറുകളാണ് ഫ്രഞ്ച് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നിര്‍മിത Kiger ഇനി ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലും; വില്‍പ്പന ആരംഭിച്ച് Renault

കൈഗര്‍ കോംപാക്ട് എസ്‌യുവിക്കായി 95,000 രൂപ വരെയുള്ള പ്രത്യേക ലോയല്‍റ്റി ഓഫറുകളോടെ ഈ മാസം വാഹനം വാങ്ങാന്‍ സാധിക്കും. അതേസമയം ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം 80,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Renault started to sale made in india kiger subcompact suv in south africa
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X