Just In
- 12 hrs ago
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- 15 hrs ago
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- 17 hrs ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 1 day ago
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
Don't Miss
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Movies
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
1972 -ൽ ആദ്യമായി എത്തിയ 5 ഹാച്ച്ബാക്കുകളെ റെനോ പുനരുജ്ജീവിപ്പിക്കാനൊരുങ്ങുകയാണ്. ഏകദേശം 25 വർഷത്തിന് മുമ്പ് 1996 -ൽ ഉൽപാദനം അവസാനിച്ച 5 പ്രോട്ടോടൈപ്പ് ക്ലിയോ എന്ന മുൻഗാമിയായ മോഡലിന് ആദരവ് സമർപ്പിക്കുന്നു.

5 മോഡലിൽ നിന്ന് ഡിസൈൻ സൂചകങ്ങൾ കടമെടുക്കുന്ന പ്രോട്ടോടൈപ്പ് പതിപ്പ് ഒരു ആധുനിക ഇലക്ട്രിക് വാഹനമാണ്.

ഏഴ് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 2025 ഓടെ 14 പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള റെനോയുടെ പദ്ധതികൾക്കൊപ്പമാണ് 5 പ്രോട്ടോടൈപ്പ് വെളിപ്പെടുത്തിയത്.
MOST READ: ഇന്ത്യൻ വിപണിയിൽ രണ്ടാഴ്ച്ചക്കുള്ളിൽ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് കാറുകൾ

റെനോയുടെ "പുനരുജ്ജീവന" തന്ത്രത്തിൽ 2025 -ഓടെ കമ്പനിയുടെ വിൽപ്പനയുടെ 30 ശതമാനം ഇവികളാക്കാനൊരുങ്ങുകയാണ്, അതിൽ 5 പ്രോട്ടോടൈപ്പ് ഉൾപ്പെടാം.

രൂപകൽപ്പന പൂർണ്ണമായും നവീകരിച്ചുവെങ്കിലും, സൂപ്പർസിങ്ക്, R5 ടർബോ ഹോട്ട് ഹാച്ച് പതിപ്പുകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ക്ലാസിക് പതിപ്പുകളുടെ അംഗീകാരമാണ്.
MOST READ: ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

എൽഇഡി ഹെഡ്ലാമ്പുകൾ യഥാർത്ഥ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ റേഡിയേറ്റർ ഗ്രില്ല് ഉപയോഗിച്ചിരുന്ന ഇടത്ത് ചാർജിംഗ് പോർട്ടും വരുന്നു.

R5 ടർബോ ഹോട്ട് ഹാച്ചിന്റെ മറ്റൊരു ആദര സൂചകമാണ് റെഡ് സ്ട്രൈപ്പ്. റെനോ ഈ കൺസെപ്റ്റ് ഉൽപാദനത്തിലൂടെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിശാലമായ റിയർ വീൽ ആർച്ചുകൾക്കൊപ്പം ഒരു പെർഫോർമെൻസ് വേരിയന്റിനെ സൂചിപ്പിക്കാൻ കഴിയും.
MOST READ: ജനപ്രീതിക്കൊപ്പം നിസാൻ മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവും ഉയർന്നു തന്നെ

5 ഇവി എപ്പോൾ ഉൽപാദനത്തിലേക്ക് കടക്കും എന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. ഇനി പ്രൊഡക്ഷൻ നടന്നില്ല എങ്കിൽ ഈ കൺസെപ്റ്റ് ക്ലാസിക് ഫ്രഞ്ച് ഹാച്ച്ബാക്കിനുള്ള നൊസ്റ്റാൾജിയയുടെ ഉറവിടമായി മാറിയേക്കാം.

അടുത്ത വർഷം മെഗാൻ e-വിഷന്റെ ഉത്പാദനം ആരംഭിക്കാൻ റെനോ തയ്യാറെടുക്കുന്നു. 2019 -ൽ ഇലക്ട്രിക് എസ്യുവി നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. റെനോയുടെ പുതിയ CMF-EV പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ആദ്യത്തെ കാറാണിത്.