മെഗാൻ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡൽ 2021 സെപ്റ്റംബറിൽ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഫ്രഞ്ച് ഓട്ടോ ഭീമനായ റെനോ തങ്ങളുടെ മെഗാൻ ഇ-വിഷൻ കൺസെപ്റ്റ് ഒരു വർഷം മുമ്പ് പ്രദർശിപ്പിച്ചിരുന്നു. 2021 സെപ്റ്റംബറിൽ മ്യൂണിക്കിൽ ഇതിന്റെ പ്രൊഡക്ഷൻ മോഡൽ ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ കാർ ബ്രാൻഡ് ഇപ്പോൾ തയ്യാറാണ്. സെപ്റ്റംബർ 6 -ന് കാർ പുറത്തിറക്കുമെന്ന് റെനോ അറിയിച്ചു.

മെഗാൻ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡൽ 2021 സെപ്റ്റംബറിൽ അവതരിപ്പിക്കാനൊരുങ്ങി റെനോ

മെഗാൻ ഇവിക്ക് കാർ നിർമ്മാതാക്കൾ മെഗാൻ ഇ-ടെക് ഇലക്ട്രിക് എന്ന് പേര് നൽകാം. എന്നിരുന്നാലും, കാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ OEM ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മെഗാൻ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡൽ 2021 സെപ്റ്റംബറിൽ അവതരിപ്പിക്കാനൊരുങ്ങി റെനോ

പരമ്പരാഗത ICE-പവർ മോഡലിനൊപ്പം ഇലക്ട്രിക് മെഗാൻ ഹാച്ച്ബാക്ക് വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ പെട്രോൾ, ഡീസൽ, ഇലക്ട്രിക് വേരിയന്റുകളിൽ മോഡൽ ലഭ്യമാകും.

മെഗാൻ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡൽ 2021 സെപ്റ്റംബറിൽ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഫ്രഞ്ച് ഓട്ടോ ഭീമന്റെ യൂറോപ്യൻ വിപണിയിൽ ആദ്യമായി 100 ശതമാനം ഇലക്ട്രിക്കായ കാറായിരിക്കും റെനോ മെഗാൻ ഇലക്ട്രിക് ഹാച്ച്ബാക്ക്. ബ്രാൻഡിന്റെ ട്വിംഗോ ഇ-ടെക് ഇലക്ട്രിക്, സോ ഇവി എന്നീ മോഡലുകൾക്കൊപ്പം ഇത് ചേരും. ട്വിംഗോ A-സെഗ്‌മെന്റിലും സോ ഒരു B-സെഗ്മെന്റ് മോഡലുമാണ്.

മെഗാൻ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡൽ 2021 സെപ്റ്റംബറിൽ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന CMF-EV പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും റെനോ മെഗാൻ ഇവി ഒരുക്കുന്നത്. 217 bhp പവർ ഉൽപാദിപ്പിക്കാൻ ഈ കാറിന് കഴിയും. ഇലക്ട്രിക് മോട്ടോർ 60 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി സംയോജിപ്പിച്ച് മുൻ വീലുകളിലേക്ക് പവർ അയയ്ക്കുന്നു.

മെഗാൻ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡൽ 2021 സെപ്റ്റംബറിൽ അവതരിപ്പിക്കാനൊരുങ്ങി റെനോ

വരാനിരിക്കുന്ന മെഗാൻ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ശ്രേണിയെക്കുറിച്ച് സംസാരിക്കുമ്പോൾ കമ്പനി ഇതുവരെ അന്തിമ കണക്ക് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഒരൊറ്റ ചാർജിൽ കുറഞ്ഞത് 450 കിലോമീറ്ററെങ്കിലും മെഗാൻ ഇവി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെഗാൻ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡൽ 2021 സെപ്റ്റംബറിൽ അവതരിപ്പിക്കാനൊരുങ്ങി റെനോ

അനാച്ഛാദനത്തിന് മുന്നോടിയായി 30 യൂണിറ്റ് മെഗാൻ ഇലക്ട്രിക് ഹാച്ച്ബാക്കുകൾ റെനോ ഇപ്പോൾ പരീക്ഷിക്കുകയാണ്. 2022 -ന്റെ ആദ്യ പകുതിയിൽ കാർ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മെഗാൻ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡൽ 2021 സെപ്റ്റംബറിൽ അവതരിപ്പിക്കാനൊരുങ്ങി റെനോ

മ്യൂണിക്ക് ഓട്ടോമോട്ടീവ് ഇവന്റിൽ, റെനോ 5 കൺസെപ്റ്റും ഭാവിയിലെ മറ്റ് ഇലക്ട്രിക് വാഹന മോഡലുകളും പ്രദർശിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault To Reveal Magane EV Production Spec On 2021 September. Read in Malayalam.
Story first published: Friday, July 9, 2021, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X