വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

2021 ട്രൈബർ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഇതിനോടകം തയ്യാറായിക്കഴിഞ്ഞു.

വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

എന്നാൽ ഔദ്യോഗിക ഇന്ത്യൻ ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ ചോർന്നിരിക്കുകയാണ്.

വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

മോഡലിന്റെ എക്സ്റ്റീരിയർ ഡിസൈൻ, ഫീച്ചർ അഡീഷനുകൾ, പുതിയ കളർ ഓപ്ഷനുകൾ എന്നിവയുടെ രൂപത്തിൽ നിരവധി അപ്‌ഡേറ്റുകൾ ലഭിക്കും.

വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

2021 റെനോ ട്രൈബറിന്റെ ബാഹ്യമാറ്റങ്ങളിൽ ORVM -കളിലെ എൽ‌ഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഡ്യുവൽ ഹോൺ സെറ്റപ്പ്, ഡ്യുവൽ-ടോൺ നിറങ്ങൾ, സിഡാർ ബ്രൗൺ എന്ന പുതിയ നിറം എന്നിവ ഉൾപ്പെടുന്നു.

വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

അകത്ത്, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത കൺട്രോളുകളും ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും മോഡലിൽ നിർമ്മാതാക്കൾ ഒരുക്കുന്നു.

വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

പുതുക്കിയ റെനോ ട്രൈബർ വൈറ്റ്, സിൽവർ, ബ്ലൂ, മസ്റ്റർഡ്, ബ്രൗൺ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ബ്രാൻഡ് വാഗ്ദാനം ചെയ്യും. ഇപ്പോൾ നിർത്തലാക്കിയ റെഡ് നിറത്തെ മാറ്റിസ്ഥാപിക്കുന്ന ഒരു പുതിയ കളർ ഓപ്ഷനാണ് ബ്രൗൺ. മേൽപ്പറഞ്ഞ നിറങ്ങൾ ഇരട്ട-ടോൺ ഫോർമാറ്റിൽ, ബ്ലാക്ക് റൂഫുമായി RXZ ട്രിമിൽ മാത്രം ലഭ്യമാകും.

വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

ബോണറ്റിനടിയിൽ പുതിയ റെനോ ട്രൈബറിന് അതേ 1.0 ലിറ്റർ, ത്രീ സിലിണ്ടർ എഞ്ചിനാണ് വരുന്നത്. 71 bhp കരുത്തും 96 Nm torque ഉം പെട്രോൾ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും AMT യൂണിറ്റും ഈ മോട്ടോർ വാഗ്ദാനം ചെയ്യുന്നു. ഈ വകഭേദങ്ങൾ യഥാക്രമം ലിറ്ററിന് 19 കിലോമീറ്റർ, 18.29 കിലോമീറ്റർ മൈലേജ് നൽകുന്നു.

വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

മറ്റ് അനുബന്ധ വാർത്തകളിൽ പഴയ ക്ലാസിക് മോഡലുകളെ ഇലക്ട്രിക് അവതാരത്തിൽ പുനർജീവിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

Most Read Articles

Malayalam
English summary
Renault Triber 2021 Features And Design Unveiled Before Range. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X