ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

ഡസ്റ്റർ, ക്വിഡ് എന്നീ മോഡലുകളിലൂടെ ആഭ്യന്തര ഉപഭോക്താക്കളുടെ മനസിലേക്ക് ചേക്കേറിയ വാഹന നിർമാതാക്കളാണ് റെനോ. എന്നാൽ വിപണിയെ ഇളക്കിമറിച്ചത് കോംപാക്‌ട് എംപിവി ശ്രേണിയിലെത്തിയ ട്രൈബറണെന്നും പറയാം.

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

2019 ഓഗസ്റ്റ് 28-ന് ആരംഭിച്ച ഈ ഏഴ് സീറ്റർ റെനോയ്ക്ക് ഇന്ത്യൻ വിപണിയിൽ പുതിയ മാനമാണ് നേടിക്കൊടുത്തത്. യൂട്ടിലിറ്റി വെഹിക്കിൾ ശ്രേണിയിൽ വെറും 1.57 ശതമാനത്തിന്റെ വിപണി വിഹിതം മാത്രമുണ്ടായിരുന്ന കമ്പനിക്ക് ട്രൈബറിന്റെ കടന്നുവരവോടെ അത് 4.79 ശതമാനമായി ഉയർന്നു.

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

കൂടാതെ അടുത്തിടെ അവതരിപ്പിച്ച കൈഗർ കോംപാക്‌ട് എസ്‌യുവിയും ഇപ്പോൾ കമ്പനിയുടെ വിൽപ്പന വേഗത വർധിപ്പിക്കുന്നുണ്ട്. ഇപ്പോൾ 75,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ് റെനോ ട്രൈബർ.

MOST READ: ഫ്യൂച്ചറിസ്റ്റിക് എംപിവി; സ്റ്റാരിയ പുറത്തിറക്കി ഹ്യുണ്ടായി

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

വിപണിയിൽ എത്തി വെറും 21 മാസത്തിനുള്ളിലാണ് മോഡൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ഒരു പെട്രോൾ എഞ്ചിനും മാനുവൽ ഗിയർബോക്‌സ് ഓപ്ഷനും നാല് വേരിയന്റിലും എത്തിയ ട്രൈബറിന് 4.95 ലക്ഷം രൂപ മുതൽ 6.49 ലക്ഷം രൂപ വരെയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില.

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

അതെ കാറിന് സമ്മാനിച്ച വില നിർണയം തന്നെയാണ് ഇത്രയും ശ്രദ്ധിക്കപ്പെടാൻ കാരണമായത്. താങ്ങാനാവുന്ന വിലയിൽ ഏഴ് സീറ്റർ വാഹനം എന്ന കാരണം തന്നെ മതിയായിരുന്നു ട്രൈബറിനെ വിജയിപ്പിക്കാൻ. എന്നിരുന്നാലും നിർമാണ നിലവാരവും കാഴ്ച്ചയിലെ ഭംഗിയും വൃത്തിയുള്ള അകത്തളവും ട്രൈബറിന്റെ മാറ്റുകൂട്ടി.

MOST READ: പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

റെനോ ട്രൈബറിനായുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് കഴിഞ്ഞ മാസം അവതരിപ്പിച്ചു. ഇത് പൂർണമായി ലോഡുചെയ്‌ത ട്രൈബർ RxZ വേരിയന്റിൽ അധിക സവിശേഷതകളും പുതിയ ഡ്യുവൽ-ടോൺ നിറങ്ങളും കൊണ്ടുവന്നു.

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

പരിഷ്ക്കരിച്ചതോടെ ട്രൈബറിന്റെ വില 5.30 ലക്ഷം രൂപയിൽ ആരംഭിച്ച് 7.82 ലക്ഷം രൂപ വരെ ഉയരുന്നു. ക്വിഡിന്റെ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിന്റെ നവീകരിച്ച പതിപ്പാണ് ഈ കോംപാക്‌ട് എംപിവിക്ക് തുടിപ്പേകുന്നത്.

MOST READ: തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി യൂണിറ്റിലേക്ക് ജോടിയാക്കിയ എഞ്ചിൻപരമാവധി 72 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വാഹനത്തിന്റെ ARAI-റേറ്റുചെയ്ത മൈലേജ് ലിറ്ററിന് 20 കിലോമീറ്റർ ആണ്.

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

നിലവിലെ ട്രൈബറിന്റെ ടോപ്പ്-എൻഡ് വേരിയന്റിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഫംഗ്ഷണാലിറ്റി എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

അതോടൊപ്പം തന്നെ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൂന്ന് വരികളിലും എസി വെന്റുകൾ, ഒരു കൂൾഡ് സെന്റർ ബോക്സ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, പവർ വിൻഡോകൾ, എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും റിയർ വാഷ്-വൈപ്പർ എന്നിവയും റെനോ ട്രൈബറിന്റെ പ്രത്യേകതകളാണ്.

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

സുരക്ഷയുടെ കാര്യത്തിൽ എല്ലാ വകഭേദങ്ങൾക്കും എല്ലാ വരികളിലും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, കുറഞ്ഞത് രണ്ട് എയർബാഗുകൾ എന്നിവ റെനോ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

കൂടാതെ ടോപ്പ്-എൻഡ് വേരിയന്റുകൾക്ക് ഫ്രണ്ട് സൈഡ് എയർബാഗുകളുടെയും റിയർ പാർക്കിംഗ് ക്യാമറയുടെയും അധിക സുരക്ഷ ലഭിക്കും. അധികം താമസിയാതെ തന്നെ ട്രൈബറിന് ഒരു ടർബോ ചാർജ് വേരിയന്റ് കൂടി നിരത്തിലെത്തും.

Most Read Articles

Malayalam
English summary
Renault Triber Compact MPV Crossed 75,000 Unit Sales Milestone. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X