ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി, മൂന്ന് മാസത്തിന് മുന്നെയാണ് അവന്റഡോറിന്റെ അവസാന പതിപ്പായ LP780-4 അള്‍ട്ടിമേ അവതരിപ്പിച്ചത്. സൂപ്പര്‍കാറിന്റെ 600 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

ഇപ്പോഴിതാ ഈ 600 യൂണിറ്റുകളും വിറ്റുതീര്‍ന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലംബോര്‍ഗിനി. അവസാന പതിപ്പാണെങ്കിലും, വൈദ്യുതീകരിച്ച അവതാറില്‍ വാഹന നിര്‍മ്മാതാവ് V12 പവര്‍ട്രെയിന്‍ നിലനിര്‍ത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

പുതിയ V12 പവര്‍ എഞ്ചിന്‍ ഔട്ട്ഗോയിംഗ് ICE യൂണിറ്റുമായി സിലിണ്ടറുകളുടെ എണ്ണം മാത്രമേ പങ്കിടൂ. പൂര്‍ണ്ണമായും പുതിയ V12 യൂണിറ്റിന് ചുറ്റും നിര്‍മ്മിച്ച പുതിയ പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് പവര്‍ട്രെയിനുമായി അവന്റഡോറിന്റെ പിന്‍ഗാമി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

2011-ല്‍ ജനീവ മോട്ടോര്‍ ഷോയില്‍ കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക് ഷാസിയും മിഡ് മൗണ്ടഡ് 6.5 ലിറ്റര്‍ V12 എഞ്ചിനും ഫീച്ചര്‍ ചെയ്യുന്ന അവന്റഡോറിനെ ലംബോര്‍ഗിനി ആദ്യമായി അവതരിപ്പിച്ചു.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

വര്‍ഷങ്ങളായി, കൂപ്പെ, റോഡ്സ്റ്റര്‍ രൂപങ്ങളില്‍ പുതിയ വകഭേദങ്ങളുമായി സൂപ്പര്‍കാറിനെ കമ്പനി വികസിപ്പിക്കുകയും ചെയ്തു. യഥാര്‍ത്ഥ LP700-4, ശക്തമായ LP750-4 SV, നവീകരിച്ച S LP740-4, ട്രാക്ക്-ഫോക്കസ് ചെയ്ത LP770-4 SVJ, അവസാന അവന്റഡോര്‍ പതിപ്പ് - LP780-4 അള്‍ട്ടിമേ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, ലംബോര്‍ഗിനി 10,000-ലധികം അവന്റഡോര്‍ സൂപ്പര്‍കാറുകള്‍ വിറ്റഴിച്ചു, കമ്പനിയുടെ മുന്‍കാലങ്ങളായ മിയുറ, കൗണ്ടാച്ച്, ഡയാബ്ലോ, മുര്‍സിലാഗോ എന്നിവയില്‍ നിന്നുള്ള മറ്റെല്ലാ V12-പവര്‍ ഫ്‌ലാഗ്ഷിപ്പുകളുടെയും സംയോജിത വില്‍പ്പന അളവ് ഈ മോഡല്‍ മറികടന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

ഏറ്റവും പുതിയ അവന്റഡോറും ഇപ്പോള്‍ വിറ്റുതീര്‍ന്നു, അതിന്റെ 600 യൂണിറ്റുകളില്‍ 350 കൂപ്പെകളും 250 റോഡ്സ്റ്ററുകളും ഉള്‍പ്പെടുന്നു. വെനെനോ, സെന്റനാരിയോ, SC18 ആല്‍സ്റ്റണ്‍, സിയാന്‍ FKP 37, Essenza SCV12, SC20, Countach LPI 800-4 തുടങ്ങിയ ബ്രാന്‍ഡില്‍ നിന്നുള്ള ചില ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍കാറുകള്‍ക്കും ലംബോര്‍ഗിനി അവന്റഡോര്‍ ഒരു അടിത്തറയായി പ്രവര്‍ത്തിച്ചു.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

അനുകരണീയമായ ഡിസൈന്‍, എഞ്ചിനീയറിംഗ് സൊല്യൂഷനുകള്‍, ഏറ്റവും വികാരനിര്‍ഭരമായ ഡ്രൈവിംഗ് അനുഭവം എന്നിവയില്‍ അത്യന്താപേക്ഷിതമായ അനുഭവമാണ് മോഡല്‍ നല്‍കുന്നതെന്ന് ലംബോര്‍ഗിനിയുടെ പ്രസിഡന്റും സിഇഒയുമായ സ്റ്റീഫന്‍ വിങ്കല്‍മാന്‍ പറഞ്ഞത്.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

കൂടാതെ ഒരു അസാധാരണ യുഗം സമാപിക്കുന്ന നിര്‍ണ്ണായക അവന്റഡോറാണിതെന്നും, ലംബോര്‍ഗിനിയുടെ നിലവിലെ V12 എഞ്ചിനില്‍ നിന്ന് പ്രതീക്ഷിക്കുന്ന പരമാവധി ശക്തിയും നിര്‍ണായക പ്രകടനവും നല്‍കുന്ന സൂപ്പര്‍കാറാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന രൂപകല്‍പ്പനയാണ് കാറിന് ലഭിക്കുന്നത്. സൂപ്പര്‍കാര്‍ ബ്രാന്‍ഡിന് പേരുകേട്ട സാങ്കേതികവിദ്യകളും പ്രീമിയം സവിശേഷതകളും നിറഞ്ഞ ഒരു ആഡംബര ക്യാബിനും ഇതിലുണ്ട്. 6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിനില്‍ നിന്നാണ് ഇത് കരുത്ത് എടുക്കുന്നത്.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

ഈ എഞ്ചിന് 8,500 rpm-ല്‍ 769 bhp കരുത്തും 6,750 rpm-ല്‍ 720 Nm torque ഉം സൃഷ്ടിക്കുന്നു. കൂപ്പെ വേരിയന്റിന് 2.8 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയും 8.7 സെക്കന്‍ഡില്‍ 0-200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനാകും. മണിക്കൂറില്‍ 355 കിലോമീറ്ററാണ് പരമാവധി വേഗത.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

ഇതിന് ലംബോര്‍ഗിനിയുടെ ഭാരം കുറഞ്ഞ ഇന്‍ഡിപെന്‍ഡന്റ് ഷിഫ്റ്റിംഗ് റോഡ് (ISR) 7-സ്പീഡ് ഷിഫ്റ്റിംഗ് സിസ്റ്റം ലഭിക്കുന്നു, ഇത് 50 മില്ലിസെക്കന്‍ഡ് വരെ റോബോട്ടൈസ്ഡ് ഗിയര്‍ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

മറുവശത്ത് റോഡ്സ്റ്റര്‍ വേരിയന്റിന് പ്രകടനത്തിന്റെ കാര്യത്തില്‍ അതിന്റെ കൂപ്പെ മോഡലിനെക്കാള്‍ അല്പം വേഗത കുറവാണ്. ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക് ആര്‍ക്കിടെക്ചറിലാണ് അവന്റഡോര്‍ LP780-4 നിര്‍മ്മിച്ചിരിക്കുന്നത്.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

കൂടാതെ, ഇതിന്റെ ബോഡില്‍ ഉടനീളം ഗണ്യമായ അളവില്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് കാറിനെ ഒരേ സമയം കരുത്തുറ്റതും ഭാരം കുറഞ്ഞതുമാക്കുന്നുവെന്നും ലംബോര്‍ഗിനി അവകാശപ്പെടുന്നു.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

2024 ഓടെ, സൂപ്പര്‍കാര്‍ കമ്പനി അതിന്റെ സമ്പൂര്‍ണ്ണ ശ്രേണിയെ വൈദ്യുതീകരിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവന്റഡോര്‍, ഹുറക്കാന്‍ എന്നിവയുടെ ഇലക്ട്രിഫൈഡ് പിന്‍ഗാമികളും ഭാവിയില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലംബോര്‍ഗിനിയുടെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് മോഡല്‍ 2025 നും 2027 നും ഇടയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനി ഇല്ല! Aventador-ന്റെ 600 യൂണിറ്റും വിറ്റഴിച്ച് Lamborghini

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വൈദ്യുതീകരണത്തിന്റെ ഭാഗമായി 1.5 ബില്യണ്‍ യൂറോ നിക്ഷേപിക്കുമെന്ന് ലംബോര്‍ഗിനി വ്യക്തമാക്കിയിട്ടുണ്ട്. ബ്രാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വില്‍പ്പനയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Report says lamborghini aventador ultimae all 600 units sold out
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X