മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

ഇന്ത്യന്‍ വിപണിയില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ 4 മീറ്റര്‍ സെഡാനാണ് മാരുതി ഡിസയര്‍. ഹോണ്ട അമേസ്, ഹ്യുണ്ടായി ഓറ തുടങ്ങിയവരാണ് ശ്രേണിയില്‍ വാഹനത്തിന്റെ എതിരാളികള്‍.

മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

മികച്ച രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യാബിന്‍, വിശ്വസനീയമായ പവര്‍ട്രെയിന്‍, താങ്ങാനാവുന്ന വില എന്നിവ കാരണം ഇത് വാങ്ങുന്നവര്‍ക്കിടയില്‍ ജനപ്രീതി സ്വന്തമാക്കുകയും ചെയ്യുന്നു. എല്ലായ്പ്പോഴും, ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021 ഏപ്രിലില്‍, ഡിസയറിന്റെ 14,073 യൂണിറ്റ് മാരുതി വിറ്റഴിച്ചു. ഇതോടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനായി വാഹനം മാറുകയും ചെയ്തു. കൂടാതെ, സെഡാനുകളുടെ കുറഞ്ഞ ഡിമാന്‍ഡ് കണക്കിലെടുത്ത്, ഡിസയര്‍ അതിന്റെ ബോഡി സ്‌റ്റൈലിലെ ടോപ്പ് 10 പട്ടികയില്‍ ഇടം നേടുന്ന ഒരേയൊരു കാറായി മാറി.

MOST READ: ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

2021 മാര്‍ച്ചില്‍ 11,434 യൂണിറ്റ് കാര്‍ നിര്‍മ്മാതാവ് വിറ്റു. 2021 മാര്‍ച്ചില്‍ വിറ്റ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാരുതി സുസുക്കിക്ക് ഏപ്രിലില്‍ 2,639 യൂണിറ്റ് അധികമായി വില്‍ക്കാനും സാധിച്ചു.

മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

രാജ്യത്തുടനീളമുള്ള പല സംസ്ഥാനങ്ങളും കൊവിഡ് മഹാമാരിയുടെ ശക്തമായ രണ്ടാം തരംഗത്തിന് സാക്ഷ്യം വഹിച്ചിക്കുകയാണ്. എന്നിരുന്നാലും, സ്വിഫ്റ്റ് അധിഷ്ഠിത മോഡലിന്റെ ഉയര്‍ന്ന ജനപ്രീതി ആശ്ചര്യകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

MOST READ: തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

ചില കാരണങ്ങളാണ് മാരുതി ഡിസയര്‍ വാങ്ങുന്നവര്‍ക്കിടയില്‍ സ്വീകാര്യത ഏറുന്നത്. അതിലൊന്നാണ് അതിന്റെ മികച്ച പെട്രോള്‍ എഞ്ചിന്‍ ആണെന്ന് വേണം പറയാന്‍. 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT ഗ്യാസോലിന്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

ഈ യൂണിറ്റ് 89 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഉപയോഗിച്ചാണ് ഗിയര്‍ബോക്‌സ് ജോടിയാക്കിയിരിക്കുന്നത്. കാറിന്റെ മാനുവല്‍ ട്രിം ARAI- റേറ്റുചെയ്ത ഇന്ധനക്ഷമത 23.26 കിലോമീറ്ററാണ്.

MOST READ: നിയോ-റെട്രോ ശ്രേണി വിപുലീകരിക്കാൻ XSR 125 എൻട്രി ലെവൽ മോഡൽ പുറത്തിറക്കാനൊരുങ്ങി യമഹ

മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

ഓട്ടോമാറ്റിക് വേരിയന്റ് ARAI- സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് 24.12 കിലോമീറ്റര്‍ ഇന്ധനക്ഷമതയും. അതോടൊപ്പം തന്നെ ഇത് പരിപാലിക്കാന്‍ വളരെ എളുപ്പമാണ്, കൂടാതെ കാര്‍ നിര്‍മ്മാതാവിന് വിപുലമായ സേവന ശൃംഖലയുണ്ടെന്നതും വാഹനത്തിന്റെ വില്‍പ്പനയിലെ ഒരു പ്രധാന ഘടകം തന്നെയാണ്.

മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

മാരുതി കാറുകള്‍ എല്ലായ്‌പ്പോഴും വിശ്വസനീയവും സ്വന്തമാക്കാന്‍ എളുപ്പവുമാണ്, മറ്റുള്ളവയില്‍, ഉയര്‍ന്ന പുനര്‍വില്‍പ്പന മൂല്യത്തിലേക്ക് നയിക്കുന്ന രണ്ട് ഘടകങ്ങളാണ്. കഴിഞ്ഞ വര്‍ഷം, കാര്‍ നിര്‍മ്മാതാവ് കാറിന്റെ പുതുക്കിയ മോഡല്‍ പൂര്‍ണ്ണമായും പുതിയ ഫാസിയ ഉപയോഗിച്ച് അവതരിപ്പിച്ചു.

MOST READ: തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയവ പോലുള്ള ചില പ്രായോഗിക അപ്ഡേറ്റുകളും ഇതിന് ലഭിച്ചു. ഈ സവിശേഷതകളെല്ലാം മാരുതി ഡിസയറിനെ ശ്രേണിയില്‍ മികച്ചതാക്കുന്നു. അടിസ്ഥാന പതിപ്പിന് 5.98 ലക്ഷം രൂപ ടോപ്പ് എന്‍ഡ് പതിപ്പിന് 9.02 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Report Says Sedan Segment Maruti Dzire Top Selling Cars in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X