ടാറ്റയുടെ പ്രതീക്ഷകാത്ത് നെക്‌സോണ്‍ ഇവി; ഡീസല്‍ വേരിയന്റിനെക്കാള്‍ ഡിമാന്‍ഡ് ഏറെ

ഏറെ പ്രതീക്ഷയോടെ ടാറ്റ മോട്ടോര്‍സ് വിപണിയില്‍ അവതരിപ്പിച്ച മോഡലാണ് നെക്‌സോണ്‍ ഇവി. എന്തായാലും കമ്പനിയുടെ പ്രതീക്ഷകള്‍ക്കൊത്ത പ്രതികരണമാണ് വാഹനം നടത്തുന്നതും.

ടാറ്റയുടെ പ്രതീക്ഷകാത്ത് നെക്‌സോണ്‍ ഇവി; ഡീസല്‍ വേരിയന്റിനെക്കാള്‍ ഡിമാന്‍ഡ് ഏറെ

നെക്‌സോണ്‍ ഇവി അവതരിപ്പിച്ചതോടെ കോംപാക്ട് എസ്‌യുവിയുടെ അപ്പീല്‍ വര്‍ധിക്കുകയും ചെയ്തു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഇലക്ട്രിക് പാസഞ്ചര്‍ വാഹനമാണ് നെക്‌സോണ്‍ ഇവി.

ടാറ്റയുടെ പ്രതീക്ഷകാത്ത് നെക്‌സോണ്‍ ഇവി; ഡീസല്‍ വേരിയന്റിനെക്കാള്‍ ഡിമാന്‍ഡ് ഏറെ

വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ അവകാശപ്പെടുന്നത് എസ്‌യുവിയുടെ ഡീസല്‍ വേരിയന്റിന് സമാനമായ ഡിമാന്‍ഡാണ് ഇലക്ട്രിക് പതിപ്പിനും ലഭിക്കുന്നത്. 2021 ജൂലൈ മാസത്തില്‍ നെക്സോണ്‍ ഇവിയുടെ ഓര്‍ഡര്‍, ഡീസല്‍ വേരിയന്റിനെക്കാള്‍ അധികമാണെന്ന് ടാറ്റ മോട്ടോര്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി.ബി ബാലാജി പറഞ്ഞു.

ടാറ്റയുടെ പ്രതീക്ഷകാത്ത് നെക്‌സോണ്‍ ഇവി; ഡീസല്‍ വേരിയന്റിനെക്കാള്‍ ഡിമാന്‍ഡ് ഏറെ

'സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന FAME-II ആനുകൂല്യങ്ങളും സബ്‌സിഡികളും സംയോജിപ്പിക്കുന്നത് ഇവികളെ അങ്ങേയറ്റം ആകര്‍ഷകമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഇലക്ട്രിക് കാറുകളില്‍ താങ്ങാവുന്ന വിലയില്‍ എത്തുന്ന ഒരു മോഡല്‍ കൂടിയാണ് നെക്‌സോണ്‍ ഇവി.

ടാറ്റയുടെ പ്രതീക്ഷകാത്ത് നെക്‌സോണ്‍ ഇവി; ഡീസല്‍ വേരിയന്റിനെക്കാള്‍ ഡിമാന്‍ഡ് ഏറെ

മൊത്തം വില്‍പ്പനയുടെ അളവില്‍ നെക്‌സോണ്‍ ഇവിയുടെ പങ്ക് 5 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ബാലാജി പറഞ്ഞു. ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വില്‍പ്പനയില്‍ ഇലക്ട്രിക് കോംപാക്ട് എസ്‌യുവിയുടെ പങ്ക്, രണ്ട് വര്‍ഷം മുമ്പ് വെറും 0.2 ശതമാനം മാത്രമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാറ്റയുടെ പ്രതീക്ഷകാത്ത് നെക്‌സോണ്‍ ഇവി; ഡീസല്‍ വേരിയന്റിനെക്കാള്‍ ഡിമാന്‍ഡ് ഏറെ

2025 ഓടെ 10 ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ടാറ്റ പദ്ധതിയിടുന്നു. ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ ടാറ്റ 1,716 യൂണിറ്റ് നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന നടത്തി.

ടാറ്റയുടെ പ്രതീക്ഷകാത്ത് നെക്‌സോണ്‍ ഇവി; ഡീസല്‍ വേരിയന്റിനെക്കാള്‍ ഡിമാന്‍ഡ് ഏറെ

ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ അടുത്തിടെ അതത് ഇവി നയങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഈ ഇവി പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി വാഗ്ദാനം ചെയ്ത് ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇവി നിര്‍മാണ പങ്കാളികള്‍ക്ക് സബ്സിഡി നല്‍കുന്നതിലും ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍മാരില്‍ നിന്ന് നിരക്ക് ഈടാക്കുന്നതിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റയുടെ പ്രതീക്ഷകാത്ത് നെക്‌സോണ്‍ ഇവി; ഡീസല്‍ വേരിയന്റിനെക്കാള്‍ ഡിമാന്‍ഡ് ഏറെ

ഇത്തരം സമഗ്ര സംസ്ഥാന ഇവി നയങ്ങള്‍ നിലവില്‍ വരുന്നതോടെ നെക്സോണ്‍ ഇവിയുടെ ആവശ്യം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ ഉള്‍പ്പെടുന്നു.

ടാറ്റയുടെ പ്രതീക്ഷകാത്ത് നെക്‌സോണ്‍ ഇവി; ഡീസല്‍ വേരിയന്റിനെക്കാള്‍ ഡിമാന്‍ഡ് ഏറെ

ഈ ഇവി നയങ്ങളും കേന്ദ്രസര്‍ക്കാരിന്റെ FAME-II സ്‌കീമും നെക്‌സോണ്‍ ഇവിയും നെക്‌സോണ്‍ ഡീസലും തമ്മിലുള്ള വില വിടവ് കുറയ്ക്കുന്നു. ഇതുകൂടാതെ, പെട്രോളിന്റെയും ഡീസലിന്റെയും ഉയര്‍ന്ന വിലയും ഉപഭോക്താക്കളെ നെക്‌സോണ്‍ ഇവി വാങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.

ടാറ്റയുടെ പ്രതീക്ഷകാത്ത് നെക്‌സോണ്‍ ഇവി; ഡീസല്‍ വേരിയന്റിനെക്കാള്‍ ഡിമാന്‍ഡ് ഏറെ

നിലവില്‍ 13.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അടുത്തിടെ വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡാര്‍ക്ക് എഡിഷന്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
Report Says Tata Nexon EV Getting High Demand In Market, Same As Diesel Variant. Read in Malayalam.
Story first published: Tuesday, July 27, 2021, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X