1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

റിമാക് നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ ഉൽ‌പാദനം ആരംഭിച്ചു. റിമാക് ഓട്ടോമൊബിലി 1,888 bhp റിമാക് C-ടു മോഡലിന്റെ പ്രൊഡക്ഷൻ ഔദ്യോഗികമായി തുടങ്ങിയിരിക്കുകയാണ്.

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

ക്രൊയേഷ്യയുടെ തീരത്ത് ആഞ്ഞടിക്കുന്ന മെഡിറ്ററേനിയൻ കൊടുങ്കാറ്റിന്റെ പേരിലാണ് റിമാക് അതിന്റെ പ്രൊഡക്ഷൻ വേഷത്തിൽ C-ടുവിനെ 'നെവെറ' എന്ന് പുനർനാമകരണം ചെയ്തത്.

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

റിമാക് നെവെറ 1,888 bhp കരുത്തും 2,360 Nm torque ഉം പുറപ്പെടുവിക്കുന്നു. വാഹനത്തിന് ഒരു നാല് മോട്ടർ സജ്ജീകരണമാണുള്ളത്, ഈ നാല് മോട്ടോറുകളും റിമാക് നെവേരയുടെ ഓരോ വീലിനും വ്യക്തിഗതമായി പവർ നൽകുന്നു. മിക്ക ഇലക്ട്രിക് കാറുകളിൽ നിന്ന് വ്യത്യസ്തമായി, പ്രൊപ്പൽഷന് ഉപയോഗിക്കുന്ന നാല് മോട്ടോറുകളും സമാനമല്ല.

MOST READ: ഡിസൈൻ, പെർഫോമെൻസ് പരിഷ്കരണങ്ങളുമായി എക്സ്സയിന്റ് ഫ്യുവൽ സെൽ ട്രക്ക് അവതരിപ്പിച്ച് ഹ്യുണ്ടായി

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

ഫ്രണ്ട് വീലുകളെ ശക്തിപ്പെടുത്തുന്ന മോട്ടോറുകൾ 500 കിലോവാട്ട് (670 bhp) കരുത്ത്, 560 Nm torque എന്നിവയുടെ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു, പിന്നിലെ മോട്ടോറുകൾ 900 കിലോവാട്ട് (1,206 bhp) കരുത്തും, 1800 Nm torque എന്നിവ ഉൽ‌പാദിപ്പിക്കുന്നു.

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

ഓൾ-വീൽ ഡ്രൈവ് കാറിന്റെ സുരക്ഷ നൽകുമ്പോൾ തന്നെ റിമാക് നെവെറയ്ക്ക് ചില സമയങ്ങളിൽ റിയർ-വീൽ ഡ്രൈവായി അനുഭവപ്പെടാൻ ഈ സവിശേഷ പവർട്രെയിൻ അനുവദിക്കുന്നു.

MOST READ: 91 വർഷത്തെ പാരമ്പര്യം; മുംബൈ, പൂനെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഡെക്കാൻ‌ ക്വീൻ ട്രെയിന്റെ ചരിത്രം ഇങ്ങനെ

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

വ്യവസായരംഗത്ത് ഒരു പുതുമുഖം ആയിരുന്നിട്ടും, ബുഗാട്ടി ഷിറോൺ പോലുള്ള വലിയ മോഡലുകൾക്കെതിരെ പോകുമ്പോഴും റിമാക് ഓട്ടോമൊബിലിക്ക് മേൽക്കൈയുണ്ട്.

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

ക്രൊയേഷ്യൻ നിർമ്മിത റിമാക് നെവെറ 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 1.97 സെക്കൻഡ് മാത്രേ എടുക്കൂ, മണിക്കൂറിൽ 412 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

MOST READ: ബ്രാന്‍ഡില്‍ നിന്നുള്ള അള്‍ട്രാ-ലക്ഷ്വറി എസ്‌യുവി; മേബാക്ക് GLS600 അവതരണം വെളിപ്പെടുത്തി മെര്‍സിഡീസ്

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

എന്നിരുന്നാലും, റിമാക് നെവെറയുടെ പാർട്ടി പീസ് മണിക്കൂറിൽ 0-300 കിലോമീറ്റർ എന്ന ക്വാട്ടർ മൈൽ സമയമാണ്. ക്വാർട്ടർ മൈലിൽ 8.2 സെക്കൻഡിനുള്ളിൽ 276 കിലോമീറ്ററിൽ കൂടുതൽ ട്രാപ്പ് വേഗതയും 9.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-300 കിലോമീറ്റർ വേഗതയും നടത്തുന്നു.

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

120 കിലോവാട്ട്സ് ലിഥിയം-മാംഗനീസ്-നിക്കൽ ബാറ്ററി പായ്ക്കാണ് കരുത്തുറ്റ മോട്ടോറിനായി പവർ വിതരണം ചെയ്യുന്നത്. 500 കിലോവാട്ട് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 22 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ പരമാവധി ശേഷിയുടെ 80 ശതമാനം ചാർജ് ചെയ്യാനും കഴിയും.

MOST READ: ആറ് വേരിയന്റ്, ആറ് കളർ ഓപ്ഷൻ; ഹ്യുണ്ടായി അൽകാസറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

ശ്രദ്ധേയമായ പവർ‌ട്രെയിനും മസ്തിഷ്ക ആഘാതം തരുന്ന പ്രകടന കണക്കുകളും ഉപയോഗിച്ച്, ഇന്റീരിയറുകൾ അടിസ്ഥാനപരമായിരിക്കുമെന്ന് കരുതരുത്. ചുറ്റും ലെതർ, കാർബൺ ഫൈബർ എന്നിവ ഉപയോഗിച്ച് മനോഹരമായി രൂപകൽപ്പന ചെയ്തതാണ് റിമാക് നെവെറയിലെ ഇന്റീരിയറുകൾ. റിമാക് നെവെറ ഇന്റീരിയറിൽ രണ്ട് വലിയ സ്‌ക്രീനുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, അത് ഒരിക്കലും ഇന്റീരിയറിലെ മറ്റ് ഉപരിതലങ്ങളെ മറികടക്കുന്നില്ല.

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

ഇലക്ട്രിക്കലി കൺട്രോൾഡ് അണ്ടർ‌ബോഡി ഫ്ലാപ്പുകളും റിയർ വിംഗും ഉപയോഗിച്ച് റിമാക് നെവെറ ചുറ്റുമുള്ള വായു കൈകാര്യം ചെയ്യുന്നതിൽ മിടുക്കനാണ്, അത് തണുപ്പിക്കുന്നതിനും വായുവിനെ വഴിതിരിച്ചുവിടുന്നതിനും ഡൗൺ‌ഫോർസ് വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

ഉപകരണങ്ങളുടെ അടിസ്ഥാനത്തിൽ, 13 ക്യാമറകൾ, 6 റഡാറുകൾ, 12 അൾട്രാസോണിക് സെൻസറുകൾ എന്നിവ ഉപയോഗിച്ച് റിമാക് നെവെറ ലോഡുചെയ്തിരിക്കുന്നു.

1,888 bhp കരുത്ത് പുറപ്പെടുവിക്കുന്ന നെവെറ ഇലക്ട്രിക് ഹൈപ്പർകാറിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് റിമാക്

റിമാക് നെവേരയുടെ 150 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമ്മിക്കുകയുള്ളൂ, ഇത് ക്രൊയേഷ്യൻ നിർമ്മാതാക്കളുടെ ഉത്പാദന കേന്ദ്രത്തിൽ പിനിൻ‌ഫറീന ബാറ്റിസ്റ്റയ്‌ക്കൊപ്പം നിർമ്മിക്കും.

Most Read Articles

Malayalam
English summary
Rimac Begins The Production Of 1888 Bhp Nevera Electric Hypercar. Read in Malayalam.
Story first published: Thursday, June 3, 2021, 14:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X