പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

റോൾസ് റോയ്‌സ് പുതിയ ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തിയിരിക്കുകയാണ്. നിർമ്മാതാക്കളുടെ ബെസ്‌പോക്ക്, കോച്ച് ബിൽറ്റ് മോഡലാണിത്. കോച്ച് ബിൽഡിംഗ് വീണ്ടും അവതരിപ്പിച്ചതിനുശേഷം ബ്രിട്ടീഷ് ബ്രാൻഡിന്റെ ആദ്യത്തെ കോച്ച് ബിൽറ്റ് മോഡലാണ് ബോട്ട് ടെയിൽ.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

ഈ പ്രദർശിപ്പിച്ചിരിക്കുന്ന റോൾസ് റോയ്‌സ് ബോട്ട് ടെയിൽ ബ്രാൻഡ് കമ്മീഷൻ ചെയ്ത മൂന്ന് ബോട്ട് ടെയിലുകളിൽ ഒന്നാണ്. 1932 റോൾസ് റോയ്‌സ് ബോട്ട് ടെയിൽ ഇതിനകം സ്വന്തമാക്കിയിരിക്കുന്ന ദമ്പതികളുടെ ആവശ്യമനുസരിച്ചാണ് ഈ പ്രത്യേക റോൾസ് റോയ്‌സ് ബോട്ട് ടെയിൽ നിർമ്മിച്ചിരിക്കുന്നത്.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

തങ്ങളുടെ കുടുംബത്തിന് ആസ്വദിക്കാനായി ഒരു "സന്തോഷകരമായ", "ആഘോഷ" കാർ നിർമ്മിക്കുകയെന്നതായിരുന്നു ദമ്പതികളുടെ റോൾസ് റോയ്‌സിനുള്ള നിർദ്ദേശങ്ങൾ.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

റോൾസ് റോയ്‌സ് വ്യക്തമാക്കിയതനുസരിച്ച്, മൂന്ന് ബോട്ട് ടെയിലുകളിലും ഓരോന്നിനും സമാനമായ സിലൗറ്റ് ഉണ്ടായിരിക്കാം, എന്നാൽ പരസ്പരം ഇവ വളരെ വ്യത്യസ്തമാണ്, ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഡിസൈൻ ഘടകങ്ങളുമുണ്ട്.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

ഒറ്റനോട്ടത്തിൽ, ആധുനിക ഉപകരണങ്ങളും സാങ്കേതികതകളും ഉപയോഗിച്ച് നിർമ്മിച്ച ഒരു ആധുനിക വാഹനമാണ് പുതിയ റോൾസ് റോയ്‌സ് ബോട്ട് ടെയിൽ എന്ന് വ്യക്തമാണ്.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

എല്ലാം നാനോമീറ്റർ സ്കെയിലിൽ പെർഫെക്ടാണ്. മുന്നിൽ, കൂറ്റൻ ഗ്രില്ല് മുൻവശത്തെ മുഴുവൻ ആധിപത്യം പുലർത്തുന്നു. സൈഡ് പ്രൊഫൈലാണ് ഏറ്റവും ശ്രദ്ധ അർഹിക്കുന്നത്.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

ഏകദേശം 5.9 മീറ്റർ നീളമുള്ള വാഹനത്തിൽ, നേരായ ബോണറ്റ്, റാപ്പ്-എറൗണ്ട് വിൻഡ്‌സ്ക്രീൻ, ചരിഞ്ഞ ബൂട്ട് എന്നിവ ഉപയോഗിച്ച്, നിങ്ങളുടെ ഉപബോധമനസ്സിനെ തുറന്ന ജലാശയത്തിലേക്ക് കൊണ്ടുപോകുമ്പോൾ റോൾസ് റോയ്‌സ് ബോട്ട് ടെയിൽ നിങ്ങളുടെ എല്ലാ ശ്രദ്ധയും അർഹിക്കുന്നു.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

പിന്നിൽ, ഈ പ്രത്യേക ബോട്ട് ടെയിലിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ടെയിൽ ലൈറ്റുകൾ, ഒരു ഫിക്സ്ഡ് കനോപ്പി റൂഫ്, കാലിഡോലെഗ്നോ വെനീറിൽ പൂർത്തിയാക്കിയ വലിയ ബട്ടർഫ്ലൈ-സ്റ്റൈൽ വുഡ് ഡെക്ക് എന്നിവയുണ്ട്. വുഡ് ഡെക്കിന്റെ നീളത്തിനൊപ്പം ഒരു ക്രോം പിൻസ്ട്രൈപ്പ് ഉപയോഗിക്കുന്നതിലൂടെ ഡെക്കിന്റെ നീളം കൂടുതൽ വ്യക്തമാകും.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

ബട്ടർഫ്ലൈ ഡെക്ക് മധ്യഭാഗത്ത് നിന്ന് ബന്ധിപ്പിച്ചിരിക്കുന്നു ഇവ കൃത്യമായി 67 ഡിഗ്രി വരെ തുറക്കുന്നു. ഡെക്ക് ലിഡിൽ മികച്ച സിൽവർ കട്ട്ലറി, ടവലുകൾ, ഷാംപെയിൻ എന്നിവ അടങ്ങിയിരിക്കുന്നു.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

ഡെക്ക് സ്പെയ്സിൽ രണ്ട് പിക്നിക് ടേബിളുകളും, റഫ്രിജറേറ്ററുകളുമുണ്ട്. റോൾസ് റോയ്‌സ് ബോട്ട് ടെയിലിന്റെ ‘ചില്ലിംഗ്' സവിശേഷതകളിൽ ഒന്ന്, ഏതാനും മിനിറ്റുകൾക്കുള്ളിൽ ഷാംപെയിൻ കുപ്പി 6 ഡിഗ്രി സെൽഷ്യസിലേക്ക് വേഗത്തിൽ തണുപ്പിക്കാനുള്ള കഴിവാണ്.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

എല്ലാ റോൾസ് റോയ്‌സിനെയും പോലെ, ഈ ബോട്ട് ടെയിലിലും ഡോറിൽ കുടകളുണ്ട്, എന്നാൽ ഈ ബെസ്‌പോക്ക് മോഡലിൽ ഡെക്കിനടിയിൽ ഒരു കുട കൂടിയുണ്ട്. ഇന്റീരിയറിന് നാല് മുതിർന്നവരെ ഏറ്റവും ആഢംബരത്തിൽ ഉൾക്കൊള്ളാൻ കഴിയും.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

മുൻവശത്തെ സീറ്റുകൾ ഡാർക്ക് നീല നിറത്തിൽ ഒരുക്കിയിരിക്കുന്നു, ഇതിന് ഇളം പൈപ്പിംഗ് ഷേഡും ലഭിക്കുമ്പോൾ പിന്നിലെ സീറ്റുകൾക്കായി ഈ തീം വിപരീതമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

ക്ലയന്റ് ദമ്പതികൾ തീക്ഷ്ണമായ പെൻ കളക്ടേർസ് ആയതിനാൽ, റോൾസ് റോയ്‌സ് ഒരു പ്രത്യേക മോണ്ട്ബ്ലാങ്ക് പേന അതിന്റെ ഗ്ലോവ് ബോക്സിൽ സൂക്ഷിച്ചിരിക്കുന്നു.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

മറ്റ് റോൾസ് റോയ്‌സിൽ നിന്ന് വ്യത്യസ്തമായി, ഡാഷ്‌ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന ടൈംപീസ് BOVET 1822 നിർമ്മിച്ച ഒരു ബെസ്‌പോക്ക് യൂണിറ്റാണ്, ഇത് ഉപയോക്താക്കൾക്ക് വേർപെടുത്തി ധരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

ഈ കലാപരമായ മോഡലിനെ ശക്തിപ്പെടുത്തുന്നത് എന്താണെന്ന് ഞങ്ങൾക്ക് ഉറപ്പില്ല, പക്ഷേ ഇത് ഫാന്റത്തിന് ശക്തി നൽകുന്ന അതേ 6.75 ലിറ്റർ ടർബോചാർജ്ഡ് V12 യൂണിറ്റാണെന്ന് ഞങ്ങൾ സംശയിക്കുന്നു.

Most Read Articles

Malayalam
English summary
Rolls Royce Unveiled Basespoke Boat Tail Model. Read in Malayalam.
Story first published: Saturday, May 29, 2021, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X