ജീപ്പ് കോമ്പസിനേക്കാൾ കേമൻ; ഏവരെയും വെല്ലുന്ന പവർഫുൾ എഞ്ചിനുമായി പുത്തൻ XUV500 വരുന്നു

അധികം വൈകാതെ വിപണിയെ ഞെട്ടിക്കാനിരിക്കുന്ന രണ്ടാംതലമുറ XUV500 എസ്‌യുവിയുടെ അണിയറയിലാണ് മഹീന്ദ്ര. അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ് വാഹനമിപ്പോൾ.

ജീപ്പ് കോമ്പസിനേക്കാൾ കേമൻ; ഏവരെയും വെല്ലുന്ന പവർഫുൾ എഞ്ചിനുമായി പുത്തൻ XUV500 വരുന്നു

ഈ വർഷം മൂന്നാം പാദത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ XUV500 ഡിസൈൻ, ഫീച്ചർ, എഞ്ചിൻ സംവിധാനം, പെർഫോമൻസ് എന്നിവയിൽ വലിയൊരു കുതിച്ചുചാട്ടത്തിനാകും സാക്ഷ്യംവഹിക്കുക.

ജീപ്പ് കോമ്പസിനേക്കാൾ കേമൻ; ഏവരെയും വെല്ലുന്ന പവർഫുൾ എഞ്ചിനുമായി പുത്തൻ XUV500 വരുന്നു

ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് എഞ്ചിൻ ഓപ്ഷനുകളിലാകുമെന്നാണ് സൂചന. 2021 മഹീന്ദ്ര XUV500 പുതിയ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാകും അണിനിരക്കുക.

MOST READ: പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ജീപ്പ് കോമ്പസിനേക്കാൾ കേമൻ; ഏവരെയും വെല്ലുന്ന പവർഫുൾ എഞ്ചിനുമായി പുത്തൻ XUV500 വരുന്നു

കഴിഞ്ഞ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ മഹീന്ദ്ര പരിചയപ്പെടുത്തിയ പുതിയ 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ യൂണിറ്റ് 190 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഇന്നുവരെയുള്ള മഹീന്ദ്രയുടെ ഏറ്റവും ശക്തമായ പെട്രോൾ എഞ്ചിനായിരിക്കും ഇതെന്നതാണ് ഹൈലൈറ്റ്.

ജീപ്പ് കോമ്പസിനേക്കാൾ കേമൻ; ഏവരെയും വെല്ലുന്ന പവർഫുൾ എഞ്ചിനുമായി പുത്തൻ XUV500 വരുന്നു

അതായത് എം‌ജി ഹെക്ടർ പ്ലസിനെയും ടാറ്റ സഫാരിയെയും കടത്തിവെട്ടി സെഗ്മെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റ മോഡലായിരിക്കും വരാനിരിക്കുന്ന പുതിയ 2021 മഹീന്ദ്ര XUV500 എസ്‌യുവിയെന്ന് സാരം.

MOST READ: 2021 പജെറോ സ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് മിത്സുബിഷി

ജീപ്പ് കോമ്പസിനേക്കാൾ കേമൻ; ഏവരെയും വെല്ലുന്ന പവർഫുൾ എഞ്ചിനുമായി പുത്തൻ XUV500 വരുന്നു

ഹെക്ടർ പ്ലസും സഫാരിയും ഉപയോഗിക്കുന്ന 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 170 bhp പവറും 350 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. അതേസമയം മറുവശത്ത് പുതിയ XUV500 മോഡലിന്റെ ഡീസൽ എഞ്ചിൻ 180 bhp കരുത്ത് നൽകും. അവിടെയും മേൽകൈ നേടാൻ മഹീന്ദ്രയ്ക്ക് കഴിയുമെന്ന് വ്യക്തം.

ജീപ്പ് കോമ്പസിനേക്കാൾ കേമൻ; ഏവരെയും വെല്ലുന്ന പവർഫുൾ എഞ്ചിനുമായി പുത്തൻ XUV500 വരുന്നു

തൊട്ടുമുകളിലുള്ള സെഗ്‌മെന്റിലെ ജീപ്പ് കോമ്പസിനേക്കാൾ പവർഫുള്ളായിരിക്കും XUV500 എന്നതും കൗതുകമുണർത്തും. പുതുതലമുറ മോഡലിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

MOST READ: ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

ജീപ്പ് കോമ്പസിനേക്കാൾ കേമൻ; ഏവരെയും വെല്ലുന്ന പവർഫുൾ എഞ്ചിനുമായി പുത്തൻ XUV500 വരുന്നു

പുതിയ മഹീന്ദ്ര എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾക്കായി ഓൾവീൽ ഡ്രൈവ് സംവിധാനവും കമ്പനി നീക്കിവെച്ചേക്കും. ലെവൽ 1 ഓട്ടോണമസ് ടെക്നോളജി, 360 ഡിഗ്രി ക്യാമറ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി മെർസിഡീസ് ബെൻസ് പ്രചോദിത ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളും എസ്‌യുവി വഹിക്കും.

ജീപ്പ് കോമ്പസിനേക്കാൾ കേമൻ; ഏവരെയും വെല്ലുന്ന പവർഫുൾ എഞ്ചിനുമായി പുത്തൻ XUV500 വരുന്നു

തീർന്നില്ല, അതോടൊപ്പം ഡ്രൈവർക്കായുള്ള 3D പനോരമിക് ദർശനം, ഐലിഡ് ട്രാക്കിംഗ് സംവിധാനം, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ എന്നിവയും മഹീന്ദ്ര വാഗ്‌ദാനം ചെയ്യും.

ജീപ്പ് കോമ്പസിനേക്കാൾ കേമൻ; ഏവരെയും വെല്ലുന്ന പവർഫുൾ എഞ്ചിനുമായി പുത്തൻ XUV500 വരുന്നു

വലിയ അളവുകൾക്കൊപ്പം സമഗ്രമായ ഡിസൈൻ മാറ്റങ്ങൾക്കും എസ്‌യുവി സാക്ഷ്യംവഹിക്കും. ഏപ്രിൽ മാസത്തോടെ വാഹനം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അർദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമം അവതരണം വൈകിപ്പിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Second Gen Mahindra XUV500 SUV To Become The Most Powerful Model In Its Segment. Read in Malayalam
Story first published: Saturday, February 20, 2021, 8:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X