ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

ഉത്സവകാലം ആണെങ്കിലും വാഹന വിപണിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയുടെ ഘട്ടങ്ങളാണ് ഇതെന്ന് വേണം പറയാന്‍. എല്ലാ പ്രമുഖ നിര്‍മാതാക്കളും ഇപ്പോള്‍ സെമി കണ്ടക്ടര്‍ ചിപ്പുകളുടെ അഭാവം മൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വേണം പറയാന്‍.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

ആഗോളതലത്തില്‍ സെമി കണ്ടക്ടര്‍ ചിപ്പുകളുടെ അഭാവം മൂലം മാരുതി സുസുക്കിയുടെ ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ രണ്ട് മടങ്ങ് കുറവുണ്ടായിട്ടാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സെപ്റ്റംബറില്‍ മൊത്തം 81,278 യൂണിറ്റ് ഉത്പാദനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, 2020 സെപ്റ്റംബറില്‍ നിര്‍മ്മിച്ച 1,66,086 യൂണിറ്റുകളെ അപേക്ഷിച്ച്.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

വാഹന നിര്‍മാതാവിന്റെ മൊത്തം പാസഞ്ചര്‍ വാഹന ഉത്പാദനം കഴിഞ്ഞ മാസം 77,782 യൂണിറ്റായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വാഹന ഉത്പാദനം 1,61,668 യൂണിറ്റുകളായിരുന്നു.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

ആള്‍ട്ടോ, എസ്-പ്രസോ മോഡലുകള്‍ പോലുള്ള മിനി കാറുകളുടെ മൊത്തം ഉത്പാദനം കഴിഞ്ഞ മാസം 17,163 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30,492 യൂണിറ്റുകള്‍. അതുപോലെ, വാഗണ്‍ആര്‍, സെലറിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍ തുടങ്ങിയ കോംപാക്ട് കാറുകളുടെ നിര്‍മ്മാണം 2020 സെപ്റ്റംബറിലെ 90,924 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 29,272 യൂണിറ്റായി കുറയുകയും ചെയ്തു.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

മാരുതിയുടെ യൂട്ടിലിറ്റി വാഹനങ്ങളായ ജിപ്സി, എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവയുടെ ഉത്പാദനം കഴിഞ്ഞ മാസം 26,648 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 21,873 യൂണിറ്റായി കുറഞ്ഞു. 2020 സെപ്റ്റംബറിലെ യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസം 11,183 യൂണിറ്റുകളാണ് കുറഞ്ഞത്.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

മാരുതിയുടെ ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമായ സൂപ്പര്‍ ക്യാരിയുടെ ഉത്പാദനം കഴിഞ്ഞ മാസം 3,496 യൂണിറ്റായിരുന്നു, എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 4,418 യൂണിറ്റായിരുന്നു. ഓഗസ്റ്റില്‍ 1,13,937 യൂണിറ്റുകളില്‍ മൊത്തം ഉല്‍പാദനത്തില്‍ 8 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

ഓഗസ്റ്റില്‍, ഹരിയാനയിലെയും ഗുജറാത്തിലെയും പ്ലാന്റുകളിലുടനീളമുള്ള സെപ്റ്റംബറിലെ മൊത്തം വാഹന ഉത്പാദനം സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം കാരണം സാധാരണ ഉല്‍പാദനത്തിന്റെ 40 ശതമാനം മാത്രമായിരിക്കുമെന്ന് മാരുതി വ്യക്തമാക്കി. ഹരിയാനയിലെ ഗുഡ്ഗാവ്, മനേസര്‍ പ്ലാന്റുകളിലെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം ഏകദേശം 15 ലക്ഷം യൂണിറ്റാണ്. ഗുജറാത്ത് പ്ലാന്റിലെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 7.5 ലക്ഷം യൂണിറ്റും.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

എന്നാല്‍ സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ഇതിനെല്ലാം വലിയ വിലങ്ങുതടിയാകുന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. രാജ്യത്തെ വിവിധ വാഹന നിര്‍മാതാക്കള്‍ സെമി കണ്ടക്ടര്‍ ചിപ്പ് ക്ഷാമം മൂലം ബുദ്ധിമുട്ടുകയാണ്, ഇത് ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടാക്കുകയും ഉത്സവ സീസണിലെ വില്‍പ്പനയില്‍ വലിയ ഇടിവ് ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

ഓട്ടോമൊബൈലുകള്‍, കമ്പ്യൂട്ടറുകള്‍, സെല്‍ ഫോണുകള്‍ തുടങ്ങി വിവിധ ഇലക്ട്രോണിക് ഇനങ്ങള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളിലെ നിയന്ത്രണവും മെമ്മറി പ്രവര്‍ത്തനങ്ങളും നിറവേറ്റുന്ന സിലിക്കണ്‍ ചിപ്പുകളാണ് സെമി കണ്ടക്ടറുകള്‍.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

വിവിധ നിര്‍മാതാക്കളില്‍ നിന്നും ആയിരക്കണിക്കിന് ബുക്കിംഗുകളാണ് കൊടുത്തു തീര്‍ക്കാന്‍ കിടക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാരുതി സുസുക്കി സെപ്റ്റംബറില്‍ അയച്ചവയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അയച്ച 1,52,608 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍, 2021 സെപ്റ്റംബറില്‍ അയച്ചത് 68,815 യൂണിറ്റുകള്‍ മാത്രമാണ്. ഇത് 55 ശതമാനം കുറവാണ് കാണിക്കുന്നത്.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

നിലവില്‍ ബ്രെസയും ആള്‍ട്ടോയും അടങ്ങുന്ന 2.10 ലക്ഷം യൂണിറ്റുകളുടെ ബുക്കിംഗ് ബാക്ക്‌ലോഗ് മാരുതിയില്‍ ഉണ്ട്. സെപ്റ്റംബറില്‍ ബ്രെസ വില്‍പ്പന വര്‍ധിച്ചതിന്റെ കാരണം ഇത് വിശദീകരിക്കുന്നു. ഓഗസ്റ്റ് വരെ, ബ്രെസ സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മുന്നിലായിരുന്നു.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

ഓഗസ്റ്റില്‍ ബ്രെസ വില്‍പ്പന 12,906 യൂണിറ്റായിരുന്നു. ഇത് ബ്രാന്‍ഡിന് 23.78 ശതമാനം വിപണി വിഹിതം നല്‍കി. സെപ്റ്റംബറില്‍ ബ്രെസ വില്‍പ്പന വെറും 1,874 യൂണിറ്റായി കുറഞ്ഞു. ബ്രെസയുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വില്‍പ്പനകളില്‍ ഒന്നായിരിക്കാം ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ കാര്യത്തില്‍, അയക്കലുകള്‍ 34.2 ശതമാനം കുറഞ്ഞു. 2021 സെപ്റ്റംബറില്‍ മൊത്തം 33,087 യൂണിറ്റുകള്‍ അയച്ചു, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 50,313 യൂണിറ്റുകളായി കമ്പനി അയച്ചത്.

ചിപ്പ് പ്രതിസന്ധിയില്‍ വലഞ്ഞ് Maruti Suzuki; ഡെലിവറിക്കായി കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

മഹീന്ദ്രയ്ക്ക് താരതമ്യേന മെച്ചപ്പെട്ട സ്ഥിതിവിവരക്കണക്കുകളാണ് പറയാനുള്ളത്. 12 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2021 സെപ്റ്റംബറില്‍ മൊത്തം 13,134 യൂണിറ്റുകള്‍ അയച്ചു, അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 14,857 യൂണിറ്റുകള്‍ കമ്പനി അയച്ചിരുന്നു. ഇത്തരത്തില്‍ ഈ ഉത്സവ സീസണില്‍ വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നതെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Semiconductor chips crisis maruti suzuki reported two fold dip in production details
Story first published: Tuesday, October 12, 2021, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X