വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

രാജ്യത്ത് അത്ര സ്വീകാര്യത ലഭിക്കാതെ പോയ രണ്ട് ബ്രാന്‍ഡുകളായിരുന്നു ഫോക്‌സ്‌വാഗണും, സ്‌കോഡയും. പിന്നിലെ കാരണം എന്തെല്ലാമെന്ന് നമ്മള്‍ക്കാറിയാം. പലപ്പോഴും വാഹനങ്ങളുടെ ഉയര്‍ന്ന വിലയും, ഉയര്‍ന്ന സര്‍വീസ് ചാര്‍ജുകളുമാണ് ഇരുമോഡലിനും വിപണിയില്‍ തിരിച്ചടിയായതെന്ന് പറയുന്നതാകും ശരി.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകാണ്. വിട്ടുകൊടുക്കാന്‍ ഉദ്ദേശമില്ലെന്ന് വേണമെങ്കില്‍ പറയാന്‍. ആഭ്യന്തര വിപണിയില്‍ ശക്തരാകുന്നതിന്റെ ഭാഗമായി വലിയ പദ്ധതികളാണ് ഇരു-ബ്രാന്‍ഡുകള്‍ക്കും ഉള്ളത്.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

ഇതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ കമ്പനികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അതിന്റെ 2.0 പദ്ധതി പ്രകാരം പുതിയ മോഡലുകളുടെ ഒരു ശ്രേണി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

പുതിയ ഉത്പന്നങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഘടകങ്ങളുടെ ഉയര്‍ന്ന തലത്തില്‍ വികസിപ്പിച്ചെടുക്കും. ബ്രാഡിന്റെ പുതിയ പ്ലാനില്‍ ലോഞ്ച് ചെയ്യുന്ന ആദ്യ മോഡലാണ് സ്‌കോഡ കുഷാഖ്. അതോടൊപ്പം ഫോക്‌സ്‌വാഗണില്‍ നിന്നും ടൈഗൂണും അധികം വൈകാതെ വിപണിയില്‍ എത്തും.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

എന്നാല്‍ ഈ രണ്ട് മോഡലുകളില്‍ അവസാനിക്കില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. സ്‌കോഡയുടെ അടുത്ത വരാനിരിക്കുന്ന മോഡല്‍ ഇന്ത്യ-നിര്‍ദ്ദിഷ്ട MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു മിഡ്-സൈസ് സെഡാനായിരിക്കും. സ്‌കോഡ സ്ലാവിയ എന്നൊരു പേര് അടുത്തിടെ ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്തിരുന്നു.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ 2021 സെപ്റ്റംബര്‍ 23-ന് ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. പുതിയ മോഡല്‍ അതിന്റെ പ്ലാറ്റ്‌ഫോം, ഇന്റീരിയര്‍ സവിശേഷതകള്‍, എഞ്ചിനുകള്‍ എന്നിവ കുഷാഖുമായി പങ്കിടുന്നു.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

എന്നിരുന്നാലും, ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയേക്കും. ഇത് ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (സ്റ്റാന്‍ഡേര്‍ഡ്), ഡാഷ്ബോര്‍ഡ് സംയോജിത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, മൈ ഫോക്‌സ്‌വാഗണ്‍ കണക്റ്റ് ആപ്പ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

ഇനി എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ എന്നിവയാകും വാഹനത്തില്‍ ഇടംപിടിക്കുക.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

ആദ്യത്തേ യൂണിറ്റ് 115 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോള്‍ വലിയ യൂണിറ്റ് 150 bhp കരുത്ത് വാഗ്ദാനം ചെയ്യും. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് DCT യൂണിറ്റ് എന്നിങ്ങനെ മൂന്ന് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം ഇത് ലഭ്യമാകും.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

സ്‌കോഡ കുഷാഖ് പോലെ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണും ഫ്രണ്ട്-വീല്‍ ഡ്രൈവ് വാഹനമായിരിക്കും. കൂടാതെ ഇന്ത്യയില്‍ വാഹനത്തിന്റെ ഓള്‍-വീല്‍ ഡ്രൈവ് വേരിയന്റ് അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

ഇതിനോടകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ബുക്ക് ചെയ്യാം. നിരവധി സവിശേഷതകള്‍ക്കൊപ്പം, ഒരുപിടി സുരക്ഷ സവിശേഷതകളോടെയാകും വാഹനം വിപണിയില്‍ അവതരിപ്പിക്കുക.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

സ്‌കോഡ സ്ലാവിയ

ചെക്ക് വാഹന നിര്‍മ്മാതാവ് അതിന്റെ വരാനിരിക്കുന്ന മിഡ്-സൈസിന്റെ ആദ്യ ടീസര്‍ ചിത്രം ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ബ്രാന്‍ഡില്‍ നിന്നും ജനപ്രീയമായി മുന്നേറിക്കൊണ്ടിരിക്കുന്ന റാപ്പിഡിന് പകരക്കാരനായിട്ടാകും മോഡല്‍ എത്തിയേക്കുകയെന്നും സൂചനയുണ്ട്.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

അത് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് കുഷാഖ്, ടൈഗൂണ്‍ എസ്‌യുവികള്‍ക്ക് അടിവരയിടുന്നുവെന്ന് വേണം പറയാന്‍. സ്‌കോഡ റാപ്പിഡിനെ മാറ്റിസ്ഥാപിക്കുമ്പോള്‍ സ്ലാവിയ വലുതും കൂടുതല്‍ വിശാലവുമായിരിക്കും.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

ഇത് സെഗ്മെന്റിന്റെ ഏറ്റവും നീളമേറിയ വീല്‍ബേസില്‍ (2,651 mm) വിപണിയില്‍ എത്തിയേക്കുമെന്നും വലിയ ബൂട്ട് സ്‌പേസ് നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

പുതിയ സ്‌കോഡ സെഡാനില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാകും കമ്പനി അവതരിപ്പിക്കുക. ഇതില്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോ എഞ്ചിന്‍ 113 bhp കരുത്തും 200 Nm പവറും പുറപ്പെടുവിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ എന്നിവ വാഗ്ദാനം ചെയ്യും.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

അതേസമയം 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഈ യൂണിറ്റ് 147 bhp കരുത്തും 250 Nm torque ഉം സൃഷ്ടിച്ചേക്കും.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

മിഡ്-സൈസ് സെഡാന്‍ വിപണിയില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവയോടാകും മത്സരിക്കുക. റാപ്പിഡ് വിപണിയില്‍ എത്തിയിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് ഒരു പുതിയ പതിപ്പിനെ കൊണ്ടുവരാന്‍ കമ്പനി ഒരുങ്ങുന്നത്.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; Skoda-Volkswagen കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഡലുകള്‍

വരാനിരിക്കുന്ന മോഡല്‍ ഫീച്ചര്‍ സമ്പന്നമായിരിക്കുമെന്നും സുരക്ഷയിലും സുരക്ഷ ഫീച്ചറുകളിലും ഒരു കുറവും വരുത്തില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പേരിനായുള്ള ട്രേഡ്മാര്‍ക്ക് ഇതിനോടകം തന്നെ കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Skoda and volkswagen planning to launch new models in india details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X