എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

കരോക്ക് എസ്‌യുവി തിരികെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാന്‍ പദ്ധതികളില്ലെന്ന് വ്യക്തമാക്കി സ്‌കോഡ രംഗത്ത്. ഈ മാസം അവസാനം ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പുതിയ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ് നവംബര്‍ 30-ന് രാജ്യത്ത് കൊണ്ടുവരാനുള്ള പദ്ധതികളാണ് സ്‌കോഡ ഉപേക്ഷിച്ചിരിക്കുന്നത്.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

വാഹനത്തിന്റെ അരങ്ങേറ്റ പദ്ധതിയെക്കുറിച്ചുള്ള ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി കമ്പനിയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണെന്ന് ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

കമ്പനി ഇന്ത്യയില്‍ സ്‌കോഡ കരോക്ക് നിര്‍ത്തലാക്കി, പുതിയ കരോക്കിനായി കാത്തിരിക്കണോ അതോ കുഷാഖ് വാങ്ങണോ എന്നയിരുന്നു ഉപയോക്താവിന്റെ ചോദ്യം. 'ഇന്ത്യയില്‍ കരോക്കിനെ എത്തിക്കാന്‍ നിലവില്‍ പദ്ധതികളൊന്നുമില്ലെന്നായിരുന്നു ഹോളിസ് ഇതിന് മറുപടി നല്‍കിയത്.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

ഇതോടെയാണ് വാഹനത്തിന്റെ അരങ്ങേറ്റം ഇന്ത്യയില്‍ ഉണ്ടാകില്ലെന്ന് വ്യക്തമായത്. സ്‌കോഡ കരോക്ക് 2017-ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു, എന്നിരുന്നാലും, കോംപാക്ട് എസ്‌യുവി 2020 മെയ് മാസത്തില്‍ മാത്രമാണ് ഇന്ത്യയിലെത്തിയത്.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റായി (CBU) ഇന്ത്യയിലെത്തിയ എസ്‌യുവി വെറും 1,000 യൂണിറ്റുകളായി പരിമിതപ്പെടുത്തി. 2021 ജനുവരിയോടെ, എസ്‌യുവിയുടെ ആദ്യ ബാച്ച് മുഴുവന്‍ ഇന്ത്യയില്‍ വിറ്റുതീര്‍ന്നു. പ്രാദേശികമായി നിര്‍മ്മിച്ച കോംപാക്ട് എസ്‌യുവിയായ കുഷാക്ക് പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതിനാല്‍, ചെക്ക് കാര്‍ നിര്‍മ്മാതാവ് കരോക്കിനെ നിര്‍ത്താന്‍ തീരുമാനിച്ചു.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

എന്നാല്‍ അതിന്റെ സഹോദര ബ്രാന്‍ഡായ ഫോക്‌സ്‌വാഗന്‍, സ്‌കോഡയില്‍ നിന്ന് വ്യത്യസ്തമായി, ടി-റോക്ക് എസ്‌യുവികളുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. സ്‌കോഡ കരോക്ക് കമ്പനിയുടെ ബഹുമുഖ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ എസ്‌യുവി അതിന്റെ വലിയ പതിപ്പായ കൊഡിയാകുമായി ഡിസൈന്‍ സൂചനകള്‍ പങ്കിടുന്നു.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ സംബന്ധിച്ചിടത്തോളം, എസ്‌യുവി ഒരു ഡിസൈനും ടെക്നോളജി അപ്ഡേറ്റിനും വിധേയമായതായി സ്‌കോഡ പറയുന്നു. അടുത്തിടെ ആഗോള തലത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന വാഹനത്തിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പുറത്തുവന്നിരുന്നു.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

ഡിസൈന്‍ സ്‌കെച്ചുകളുടെ അടിസ്ഥാനത്തില്‍ വാഹനത്തിന് പുതിയ സ്ലീക്കര്‍ ഹെഡ്‌ലാമ്പുകളും ആക്രമണാത്മക ഫ്രണ്ട് ബമ്പറും ഉള്ള കൂടുതല്‍ ഷാര്‍പ്പായിട്ടുള്ള ഒരു ഫ്രണ്ട് ഡിസൈന്‍ ലഭിക്കുന്നു. ഇരട്ട ലംബ സ്ലാറ്റുകള്‍, ക്രോം ബോര്‍ഡറുകളുള്ള പുതിയ ഷഡ്ഭുജാകൃതിയിലുള്ള ഡിസൈന്‍ എന്നിവ ഉള്ളതുകൊണ്ട് ഇപ്പോള്‍ ഗ്രില്ലും വിശാലമാണ്.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

രണ്ടാമത്തെ ലൈറ്റിംഗ് യൂണിറ്റിനൊപ്പം വിശാലമായ എയര്‍ ഇന്‍ടേക്കും എസ്‌യുവിക്ക് ലഭിക്കുന്നു. അതേസമയം താഴ്ന്ന വേരിയന്റുകള്‍ക്ക് ഫോഗ് ലൈറ്റുകള്‍ ലഭിക്കും, ടോപ്പ് വേരിയന്റിന് പ്രത്യേക എല്‍ഇഡി മൊഡ്യൂളുകളാകും ലഭിക്കുക.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

അപ്ഡേറ്റുകളില്‍ നീളമേറിയ റിയര്‍ സ്പോയിലര്‍, കറുത്ത ഡിഫ്യൂസറോടു കൂടിയ റിയര്‍ ആപ്രോണ്‍, പുതിയ കൂടുതല്‍ ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയ 1.5 ലിറ്റര്‍ TSI മോട്ടോര്‍ ഉള്‍പ്പെടെ നിരവധി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കരോക്ക് ആഗോളതലത്തില്‍ വരുന്നത്. യാന്ത്രികമായി, എസ്‌യുവി മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഓപ്ഷണല്‍ 4x4 സിസ്റ്റം വാഗ്ദാനം ചെയ്യുന്നത് തുടരുകയും ചെയ്യും.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

കരോക്ക് ഇന്ത്യയില്‍ വരില്ലെങ്കിലും, സ്‌കോഡ അതിന്റെ മുന്‍നിര എസ്‌യുവിയായ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് 2022 ജനുവരിയില്‍ പുറത്തിറക്കും. അപ്ഡേറ്റ് ചെയ്ത മോഡലിന് അപ്ഡേറ്റ് ചെയ്ത സ്‌റ്റൈലിംഗ്, പുതിയതും പുതുക്കിയതുമായ സവിശേഷതകള്‍ ലഭിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

കൂടാതെ ബിഎസ് VI നവീകരണത്തിടോയുള്ള 2.0-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ യൂണിറ്റ് 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. പുതിയ 2022 സ്‌കോഡ കൊഡിയാകിന് ഏകദേശം 35 ലക്ഷം രൂപയോളമാണ് ഇന്ത്യയില്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

ഭാരത് സ്റ്റേജ് 6 മലിനീകരണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ 2020-ന്റെ തുടക്കത്തില്‍ കമ്പനി മോഡലിന്റെ വില്‍പ്പന നിര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ എസ്‌യുവി പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും, കൊവിഡ്-19 പാന്‍ഡെമിക്കും നിലവിലുള്ള സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമവുമാണ് വെല്ലുവിളികള്‍ക്ക് കാരണമായത്.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

ആഗോളതലത്തില്‍ സ്‌കോഡ കൊഡിയാകിനായി ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്, കമ്പനി ഇന്ത്യയിലും ഇതേ മോഡല്‍ അവതരിപ്പിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

എസ്‌യുവി നിര ശക്തിപ്പെടുത്താന്‍ Karoq ഇന്ത്യയിലേക്കില്ല; സ്ഥിരീകരിച്ച് Skoda

സ്‌കോഡ കൊഡിയാകിന്റെ ബിഎസ് IV പതിപ്പ് പൂര്‍ണ്ണമായും നോക്ക് ഡൗണ്‍ (CKD) മോഡലായി ഇന്ത്യയില്‍ വിറ്റു. എന്നിരുന്നാലും, പുതിയ ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് VI പതിപ്പ് പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റ് അല്ലെങ്കില്‍ CBU റൂട്ട് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോമോലോഗേഷന്റെ ആവശ്യമില്ലാതെ OEM-കള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന 2,500 കാറുകളുടെ പദ്ധതിയില്‍ ഇത് വരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda announced no plans to launch the karoq in india read to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X