കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

സ്കോഡ തങ്ങളുടെ ഏറ്റവും പുതിയ കുഷാഖ് മിഡ് സൈസ് എസ്‌യുവി അടുത്തിടെയാണ് വെളിപ്പെടുത്തിയത്. എന്നിരുന്നാലും, നിർമ്മാതാക്കൾ ഇതുവരെ കുഷാഖിന്റെ വിലകൾ പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ, പുതിയ എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്.

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

ജൂൺ 21 അവസാനത്തോടെ കുഷാഖ് സമാരംഭിക്കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് ട്വിറ്ററിൽ സ്ഥിരീകരിച്ചു. ജൂലൈയിൽ കുഷാഖിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

സ്കോഡയുടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ ഉൽപ്പന്നമാണ് കുഷാഖ്. ഇത് വളരെ മത്സരാധിഷ്ഠിത വിഭാഗമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് പ്രവേശിക്കും.

MOST READ: അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

ഹ്യുണ്ടായി ക്രെറ്റ, എം‌ജി ഹെക്ടർ, കിയ സെൽറ്റോസ്, മാരുതി സുസുക്കി എസ്-ക്രോസ്, റെനോ ഡസ്റ്റർ, നിസാൻ കിക്ക്സ്, ടാറ്റ ഹാരിയർ, വരാനിരിക്കുന്ന ഫോക്സ്‍വാഗൺ ടൈഗൂൺ എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്. കുഷാഖിന്റെ എക്സ്-ഷോറൂം വിലകൾ 10 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

ഈ കടുത്ത മത്സരം കാരണം, എല്ലാവരേയും ആകർഷിക്കുന്ന തരത്തിൽ എസ്‌യുവിയെ സ്‌കോഡ രൂപകൽപ്പന ചെയ്തിട്ടുണ്ട്. അതിനാൽ, വാഹനം അതിന്റെ മൂത്ത സഹോദരൻ കോഡിയാക്കിൽ നിന്ന് ധാരാളം ഡിസൈൻ സൂചനകൾ നൽകുന്നുവെന്ന് നമുക്ക് ശ്രദ്ധിച്ചാൽ മനസിലാവും. കൂടാതെ സ്കോഡ കുഷാഖിനൊപ്പം ധാരാളം സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

MOST READ: കൂടുതല്‍ ശ്രേണി, ഫീച്ചറുകളും; വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കുഷാഖ്, ഇത് MQB-A0 പ്ലാറ്റ്‌ഫോമിലെ പ്രാദേശികവൽക്കരിച്ച പതിപ്പാണ്. സ്‌കോഡയുടെ നിരവധി വാഹനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

പ്രാദേശികമായി വികസിപ്പിച്ച പ്ലാറ്റ്ഫോം ഭാവി മോഡലുകളേയും ഇതേ MQB-A0-IN പ്ലാറ്റ്ഫോമിൽ സജ്ജീകരിച്ച് ഉൽപാദനച്ചെലവ് കുറയ്ക്കാൻ സഹായിക്കും. ഉദാഹരണത്തിന്, ഈ വർഷാവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന സെഡാനും ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

സ്കോഡ കുഷാഖിന്റെ നീളം 4,200 mm ആണ്. സെഗ്‌മെന്റിലെ ഏറ്റവും മികച്ച വീൽബേസ് 2,651 mm വാഹനം വാഗ്ദാനം ചെയ്യുന്നു. ഈ വീൽ‌ബേസ് യാത്രക്കാർ‌ക്ക് ക്യാബിൻ‌ സ്പെയിസ് വിപുലമാക്കുന്നതിന് സഹായിക്കുന്നു. അതിനാൽ, എസ്‌യുവിയിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും വേണ്ടത്ര ലെഗ് റൂം ഉണ്ടായിരിക്കും.

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

ഡീസൽ ഓപ്ഷനില്ലാതെ കുഷാഖിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ സ്കോഡ വാഗ്ദാനം ചെയ്യും. 1.0 ലിറ്റർ TSI എഞ്ചിനും 1.5 ലിറ്റർ TSI എഞ്ചിനും വാഹനത്തിലുണ്ടാവും. ഇവ രണ്ടും മറ്റ് ഫോക്‌സ്‌വാഗണ്‍-സ്കോഡ വാഹനങ്ങളിൽ ഉപയോഗിക്കുന്നവയാണ്.

MOST READ: അവതരണത്തിന് സജ്ജമായി മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ ഇതാ

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

1.0 ലിറ്റർ TSI ഇതിനകം ഫോക്‌സ്‌വാഗൺ പോളോ GT, ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ് എന്നിവയിൽ ഉപയോഗിക്കുന്നു. എഞ്ചിൻ 115 bhp പരമാവധി പവറും 175 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യും.

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

1.5 ലിറ്റർ TSI യൂണിറ്റ് ഫോക്‌സ്‌വാഗൺ ടി-റോക്കിലും സ്‌കോഡ കരോക്കിലും ഉപയോഗിക്കുന്നു. എഞ്ചിൻ 150 bhp മാക്സ് പവറും 250 Nm പീക്ക് torque ഔട്ട്പുട്ടും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യും.

കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് , 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എന്നിങ്ങനെ നിരവധി സവിശേഷതകളും കുഷാഖ് വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
English summary
Skoda Auto Reveals Launch Timeline For Kushaq Mid Size SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X