മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ ഇന്ത്യൻ നിരയിലെ ജനപ്രിയ മോഡലാണ് സി-സെഗ്മെന്റ് സെഡാൻ ശ്രേണിൽ എത്തുന്ന റാപ്പിഡ്. കുഷാഖ് മിഡ്-സൈസ് എസ്‌യുവി എത്തും മുമ്പേ ബ്രാൻഡിന്റെ നട്ടെല്ലായി മാറിയ വാഹനമെന്നും വിശേഷിപ്പിക്കാം.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

ടിഎസ്ഐ എഞ്ചിൻ ശ്രേണിയിലേക്ക് മാറിയതോടെയാണ് റാപ്പിഡിനെ ജനം സ്വീകരിച്ചു തുടങ്ങിയത്. അതിനോടൊപ്പം ആക്രമണാത്മകമായ വിലയും കൂടെ നിശ്ചയിച്ചതോടെ ഹിറ്റാവുകയായിരുന്നു. ഈ ജനപ്രീതി മുതലെടുക്കാനായി കമ്പനി പോയ വർഷം സെഡാനിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ചിരുന്നു.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

7.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ പരിചയപ്പെടുത്തിയ റാപ്പിഡ് റൈഡർ പ്ലസ് വേരിയന്റിനെ കമ്പനി ഇപ്പോൾ വിവേകപൂർവം വിപണിയിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. ബേസ് മോഡലായ റാപ്പിഡ് റൈഡർ വേരിയന്റിന് ലഭിച്ച അസാധാരണ സ്വീകരണത്തെത്തുടർന്നാണ് കമ്പനി പുത്തൻ പതിപ്പിനെ പുറത്തിറക്കാൻ അന്നു തീരുമാനിച്ചത്.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

റൈഡർ വേരിയന്റിനേക്കാൾ 50,000 രൂപ അധികം മാത്രമായിരുന്നു റൈഡർ പ്ലസ് വേരിയന്റിന് നിശ്ചയിച്ചത്. കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ടോഫി ബ്രൗൺ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഈ പതിപ്പിനെ സ്കോഡ വിപണിയിൽ എത്തിച്ചിരുന്നതും.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

6.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, സ്മാർട്ട്‌ലിങ്ക് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, ഫോൾഡബിൾ ആംറെസ്റ്റ് എന്നിവ റൈഡർ പ്ലസ് മോഡലിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെട്ടിരുന്നു.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

ടു-ടോൺ എബോണി സാൻഡ് നിറത്തിലാണ് ഈ വേരിയന്റിന്റെ അകത്തളം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം വിപണിയിൽ എത്തിയപ്പോൾ പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് യുഎസ്ബി, ഓക്സ്-ഇൻ, ബ്ലൂടൂത്ത് ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചു.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

അതോടൊപ്പം ക്രമീകരിക്കാവുന്ന ഡ്യുവൽ റിയർ എസി വെന്റുകൾ, മുന്നിലും പിന്നിലുമുള്ള സെന്റർ കൺസോളിലെ 12V പവർ സോക്കറ്റ്, ക്രമീകരിക്കാവുന്ന മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, മടക്കാവുന്ന ആംറെസ്റ്റുകൾ, റിമോട്ട് കൺട്രോൾ സെൻട്രൽ ലോക്കിംഗ് സിസ്റ്റം എന്നിവയും റാപ്പിഡ് റൈഡർ പ്ലസിനെ വേറിട്ടതാക്കി.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

ഇതുകൂടാതെ ബ്ലാക്ക്ഡ് ഔട്ട് ഗ്രിൽ, ലിപ് സ്‌പോയിലർ, ബ്ലാക്ക് ഔട്ട് ബി-പില്ലർ, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ എന്നിവ സ്‌കോഡ റാപ്പിഡ് റൈഡർ പ്ലസ് വേരിയന്റിലെ മറ്റ് ചില ശ്രദ്ധേയമായ സവിശേഷതകളായിരുന്നു.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

തടസരഹിതമായ ഉടമസ്ഥാവകാശം അനുവദിക്കുന്നതിനായി ഇൻഷുറൻസ്, 24×7 റോഡ് സൈഡ് അസിസ്റ്റൻസ്, വിപുലീകൃത വാറന്റി എന്നിവ ഉൾക്കൊള്ളുന്ന ആറ് വർഷത്തെ സ്കോഡ ഷീൽഡ് പ്ലസ് പദ്ധതിയും വാഹനത്തിലേക്ക് സ്കോഡ പരിചയപ്പെടുത്തിയിരുന്നു.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

ബി‌എസ്‌-VI നിലവാരത്തിലുള്ള 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ തന്നെയാണ് റൈഡർ പ്ലസിനും തുടിപ്പേകിയിരുന്നത്. ഇത് പരമാവധി 110 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഈ വേരിയന്റിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

റാപ്പിഡ് സെഡാന്റെ പഴയ 1.6 ലിറ്റർ എം‌പി‌ഐ യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 23 ശതമാനം ഉയർന്ന ഇന്ധനക്ഷമതയാണ് പുതിയ ടിഎസ്ഐ എഞ്ചിൻ മോഡലുകൾക്കുള്ളത്. അതായത് ലിറ്ററിന് 18.97 കിലോമീറ്റർ മൈലേജാണ് റാപ്പിഡിൽ സ്കോഡ അവകാശപ്പെടുന്നത്.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലെ റാപ്പിഡിലേക്ക് പുതിയ മാറ്റ് എഡിഷൻ എത്തുന്നതിനാലായിരിക്കാം റൈഡർ പ്ലസിനെ സ്കോഡ പിൻവലിച്ചത്. 2021 സെപ്റ്റംബർ മാസം അവസാനത്തോടെ വാഹനത്തിലേക്ക് ഈ പുതിയ വേരിയന്റ് എത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന ഓട്ടോ എക്സ്പോയിൽ ഈ റാപ്പിഡ് മാറ്റ് എഡിഷനെ കമ്പനി പരിചയപ്പെടുത്തിയിരുന്നു.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

സ്കോഡ റാപ്പിഡ് മാറ്റ് എഡിഷൻ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡിന്റെ ആദ്യത്തെ ഫാക്ടറി പെയിന്റ്ഡ് മാറ്റ് നിറമുള്ള മോഡലാകും എന്ന കാര്യവും ശ്രദ്ധേയമായേക്കും. വിലയുടെ കാര്യത്തിൽ സ്കോഡ റാപ്പിഡ് മാറ്റ് എഡിഷന് ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റിനേക്കാൾ ഏകദേശം 50,000 രൂപ അധികം വില പ്രതീക്ഷിക്കാം.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

ഫ്രണ്ട് ഗ്രില്ലിലും റിയവർ വ്യൂ മിററുകളിലും ഗ്ലോസി ബ്ലാക്ക് ഇൻസേർട്ടുകളും സ്മോക്ക്ഡ് ടിന്റഡ് ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും ഉണ്ടാകും. അതോടൊപ്പം തന്നെ ബ്രേക്ക് കാലിപ്പർ, മിറർ ക്യാപ്പുകൾ, സൈഡ് മോൾഡിംഗ്, റിയർ ഡിഫ്യൂസർ, ട്രങ്ക് ലിഡ് സ്‌പോയിലർ എന്നിവയിലെ ചുവന്ന ഹൈലൈറ്റുകളും റാപ്പിഡിന് ഒരു പുതുമ നൽകാൻ ഏറെ സഹായിക്കും.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

ഇതോടൊപ്പം തന്നെ 17 ഇഞ്ച് അലോയ് വീലുകളും സ്റ്റെയിൻലെസ് സ്റ്റീൽ സ്‌കഫ് പ്ലേറ്റുകളും സാധാരണ മോഡലിൽ നിന്ന് കൂടുതൽ സ്പോർട്ടി നിലപാടായിരിക്കും സ്കോഡ റാപ്പിഡിന് നൽകുക. ബ്ലാക്ക് അൽകന്റാര സീറ്റ് കവറുകളുള്ള ടെല്ലുലാർ ഗ്രേ നിറമായിരിക്കും അകത്തളത്തിനും ഉണ്ടായിരിക്കുക.

മാറ്റ് എഡിഷൻ എത്തുന്നു, Rapid നിരയിൽ നിന്നും റൈഡർ പ്ലസ് വേരിയന്റിനെ പിൻവലിച്ച് Skoda

ഈ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ ഒഴികെ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും സ്കോഡ സെഡാനിലേക്ക് ചേർത്തേക്കില്ല. നിലവിലെ എഞ്ചിൻ, ഗിയർബോക്‌സ് സംവിധാനങ്ങൾ എന്നിവ പുതിയ റാപ്പിഡ് മാറ്റ് എഡിഷനിൽ അതേപടി തന്നെ നിലനിർത്താൻ തന്നെയായിരിക്കും സ്കോഡയ്ക്ക് താൽപര്യം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda discontinued the rapid rider plus variant in india ahead of matte edition launch
Story first published: Saturday, September 18, 2021, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X