ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

ചെക്ക് റിപ്പബ്ലിക്കൻ വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ ഏഴ് സീറ്റര്‍ എസ്‌യു‌വിയായ കോഡിയാക്കിന്റെ മുഖംമിനുക്കിയ പതിപ്പ് വിപണിയിലേക്ക് എത്തുകയാണ്. രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിയ ശേഷം ലഭിക്കുന്ന ആദ്യ ഫെയ്‌സ്‌ലിഫ്റ്റിൽ തിളങ്ങാനാവുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

മുമ്പുണ്ടായിരുന്ന ചിത്രമല്ല ഇന്ന് സ്കോഡ എന്ന വാഹന നിർമാതാക്കൾക്കുള്ളത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള ആദ്യത്തെ ഉൽപ്പന്നം സ്കോഡ ഓട്ടോ ഇന്ത്യ അവതരിപ്പിച്ചു എന്നതു തന്നെയാണ്. അതേ മിഡ്‌-സൈസ് എസ്‌യുവി സെഗ്മെന്റിൽ എത്തിയ കുഷാഖ് തന്നെയാണ് കമ്പനിയുടെ പ്രതിഛായ തന്നെ മാറ്റിയത്.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

കാരണം കുഷാഖ് എസ്‌യുവി ഈയടുത്ത മാസങ്ങളിൽ ബ്രാൻഡിന് ആവശ്യമായ മികച്ച വിൽപ്പന കണക്കുകളാണ് നേടികൊടുത്തത്. 90 ശതമാനത്തിലധികം പ്രാദേശിക ഉള്ളടക്കമുള്ള MQB A0 IN പ്ലാറ്റ്‌ഫോമാണ് അഞ്ച് സീറ്റർ എസ്‌യുവിക്ക് അടിവരയിടുന്നത്. അധികം താമസിയാതെ, സ്‌കോഡ പുതിയ തലമുറ ഒക്‌ടാവിയയും വൻതോതിൽ പരിഷ്ക്കരിച്ച സൂപ്പർബും ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

അടുത്ത വർഷത്തിന്റെ തുടക്കത്തിൽ സ്ലാവിയയുടെ വരവോടെ യൂറോപ്യൻ കമ്പനിയുടെ സെഡാൻ നിര കൂടുതൽ ശക്തമാകും. ഡീലർഷിപ്പുകളിലുടനീളം ഇതിന്റെ പ്രീ-ബുക്കിംഗും സ്കോഡ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് എന്നിവയുമായാകും പുത്തൻ മോഡൽ മാറ്റുരയ്ക്കുക.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

ദേ ഇപ്പോൾ എസ്‌യുവി നിര ശക്തമാക്കാനായി 2022 ജനുവരിയിൽ മുഖംമിനുക്കിയ കോഡിയാക്കിനെയും ബ്രാൻഡ് വിപണിയിൽ എത്തിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സ്കോഡ ഓട്ടോ ഇന്ത്യയുടെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ സാക്ക് ഹോളിസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

2020 ഏപ്രിലിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച അതേ മോഡലാണ് ഇപ്പോൾ രണ്ട് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുന്നത്. പ്രീമിയം എസ്‌യുവി വിപണി ഏറെക്കാലമായി കാത്തിരിക്കുന്ന മോഡലാണ് ബിഎസ്-VI സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്. കൊവിഡ് മഹാമാരിയും അതേ തുടർന്നുണ്ടായ മറ്റ് പ്രതിസന്ധികളുമാണ് മോഡലിന്റെ അരങ്ങേറ്റം ഇത്രയും വൈകിപ്പച്ചത്.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

സ്‌കോഡ ഇന്ത്യയിൽ വിൽക്കുന്ന ഒരേ ഒരു എസ്‌യുവി മോഡലായിരുന്നു കോഡിയാക്ക് എങ്കിലും മാറിയകാലത്തിനൊപ്പം കുഷാഖിന് പിന്തുണയേകാനാണ് വാഹനത്തിന്റെ രണ്ടാംവരവ്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇതിനകം തന്നെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും കമ്പനി ആരംഭിച്ചിട്ടുണ്ട്. 2021 ഒക്‌ടോബറിൽ എസ്‌യുവിയുടെ 17 യൂണിറ്റുകൾ രാജ്യത്തുടനീളമുള്ള ബ്രാൻഡിന്റെ ഡീലർമാർക്ക് കൈമാറിയതായാണ് വിവരം.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

പുതിയ ഉപകരണങ്ങളുടെ കൂട്ടിച്ചേർക്കലിനൊപ്പം വിഷ്വൽ, ഇന്റീരിയർ മാറ്റങ്ങളും കോഡിയാക്ക് എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. പുറത്ത് 2022 സ്കോഡ എസ്‌യുവി, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും, മുന്നിലും പിന്നിലും പുനർനിർമിച്ച ബമ്പറുകൾ, പുതുക്കിയ എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, ബോണറ്റ് ഘടന എന്നിവയുമായാണ് വരുന്നത്.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

വരാനിരിക്കുന്ന കോഡിയാക്കിന്റെ വശക്കാഴ്ച്ച പോലെ പിൻഭാഗവും ഏറെക്കുറെ മാറ്റമില്ലാതെയാണ് തുടരുന്നത്. കാഴ്ച്ചയിൽ, ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇപ്പോൾ മെച്ചപ്പെട്ട എയറോഡൈനാമിക്സ് ഉപയോഗിച്ച് കൂടുതൽ ദൃഢമായി കാണപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. പുതിയ മള്‍ട്ടി-സ്‌പോക്ക് 20 ഇഞ്ച് അലോയ് വീലുകളായിരിക്കും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുകയെന്നാണ് സൂചന.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

പിന്‍വശത്ത് കറുത്ത നിറത്തിലുള്ള മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സ്പോയിലര്‍, പുതുക്കിയ ബമ്പര്‍, പുതിയ മെലിഞ്ഞ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയും പുതുമക്കായി സമ്മാനിച്ചിട്ടുണ്ട്.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ അകത്തളത്തിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8.0 ഇഞ്ച് അല്ലെങ്കിൽ 9.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, പുതിയ സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയും അതിലേറെയും ഏഴ് സീറ്റർ എസ്‌യുവിയിലുണ്ടാകും.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

വരാനിരിക്കുന്ന ജീപ്പ് മെറിഡിയൻ, വിഇ ടിഗുവാൻ ഓൾസ്‌പേസ് എന്നിവയ്‌ക്കെതിരെ മത്സരിക്കുന്ന പുതിയ സ്കോഡ കോഡിയാക്ക് ഫെയ്‌സ്‌ലിഫ്റ്റ് ഡ്രൈവറുടെയും മുൻ യാത്രക്കാരന്റെയും സീറ്റിൽ ഓപ്ഷനായി ഒരു മസാജ് ഫംഗ്ഷനും വാഗ്‌ദാനം ചെയ്‌തേക്കും. പുതിയ നടപടികളുടെ ഭാഗമായി സ്കോഡ നിരയിൽ നിന്നും ഡീസൽ എഞ്ചിനുകൾ പൂർണമായും ഒഴിവാക്കിയതിനാൽ ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലായിരിക്കും കോഡിയാക്ക് നിരത്തിലെത്തുക

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

2022 സ്കോഡ കോഡിയാക് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് പരമാവധി 190 bhp പവർ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. പഴയ ഡീസൽ എഞ്ചിനെ അപേക്ഷിച്ച് 40 bhp-യുടെ അധിക കരുത്താണ് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നതെന്ന് സാരം.

ആദ്യ മുഖം മിനുക്കലില്‍ തിളങ്ങാന്‍ കോഡിയാക്ക്; ജനുവരിയിൽ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്കോഡ

ഫോർ വീൽ ഡ്രൈവ് ഓപ്ഷനുള്ള എഞ്ചിൻ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും ജോടിയാക്കുക. സ്റ്റൈൽ, സ്കൗട്ട്, L&K എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തിയിരുന്ന കോഡിയാക്കിന്റെ മുൻഗാമിക്ക് 33 ലക്ഷം രൂപ മുതൽ 36.79 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. എന്നാൽ മുഖംമിനുക്കി എത്തുമ്പോൾ വിലയിൽ അൽപം വർധനവ് ഉണ്ടായേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda india ready to launch new kodiaq facelift suv in january 2022
Story first published: Thursday, November 25, 2021, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X