കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

കഴിഞ്ഞ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കോഡ, വിഷന്‍ ഇന്‍ എന്നൊരു കണ്‍സെപ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്നത്. പിന്നീട് നിരവധി തവണ നിരത്തുകളിലും വാഹനം പ്രത്യക്ഷപ്പെട്ടു.

കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

പരീക്ഷണയോട്ടം നടത്തികൊണ്ടിരിക്കുന്ന ഈ വാഹനത്തിന് കുഷാഖ് എന്നാണ് അടുത്തിടെ കമ്പനി നാമകരണം ചെയ്തത്. എന്തായാലും പുതിയ റിപ്പോര്‍ട്ട് അനിസരിച്ച് വാഹനം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു.

കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

അധികം വൈകാതെ തന്നെ വാഹനം നിരത്തുകളിലേക്ക് എത്തുമെന്ന സൂചനയാണിത് നല്‍കുന്നത്. ഇന്ത്യ 2.0 പദ്ധതിയുടെ പരിധിയില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച ആദ്യത്തെ വാഹനമാണ് കുഷാഖ്.

MOST READ: ഹെക്ടർ പ്ലസ് ഏഴ് സീറ്ററിന് പുതിയ സെലക്ട് വേരിയന്റ് അവതരിപ്പിച്ച് എംജി

കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

പ്രാദേശികമായി വികസിപ്പിച്ച MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

ഈ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ഈ എഞ്ചിന്‍ വാഗ്ദാനം ചെയ്യാം. ചെറിയ വേരിയന്റുകള്‍ക്ക് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഉപയോഗിച്ച് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുകയെന്നും സൂചനയുണ്ട്.

MOST READ: നിറയെ ഫീച്ചറുകളുമായി 2021 GLC എസ്‌യുവി അവതരിപ്പിച്ച് മെര്‍സിഡീസ്

കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ ഗ്രില്‍, അതിനോട് ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഇടംപിടിക്കും. ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയായി ഫോഗ് ലാമ്പുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത് കാണാം.

കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ബമ്പര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബമ്പറിന് താഴെയായി സ്‌കിഡ് പ്ലേറ്റും ലഭ്യമായേക്കും. വശങ്ങളിലെ ബ്ലാക്ക് ക്ലാഡിങ് വലിയൊരു എസ്‌യുവി പ്രതിഛായ സമ്മാനിക്കുന്നു.

MOST READ: റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും വാഹനത്തിന് ലഭിക്കും. L-ഡിസൈനിലുള്ള ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളും പിന്നിലെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. എല്‍ഇഡിയാണ് ടെയില്‍ ലാമ്പുകള്‍. മധ്യഭാഗത്ത് സ്‌കോഡ എന്ന് എഴുത്തും ലഭിക്കും.

കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

വാഹനത്തിന്റെ അകത്തളം സംബന്ധിച്ച് നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. എങ്കിലും ആംബിയന്റ് ലൈറ്റ്, 10.25 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

MOST READ: ജിംനിയുടെ കയറ്റുമതി ആരംഭിച്ച് മാരുതി; ഇന്ത്യന്‍ വിപണി കാത്തിരിക്കണം

കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

ഈ വര്‍ഷം ഏതാനും പുതിയ മോഡലുകള്‍കൂടി വിപണിയില്‍ അവതരിപ്പിച്ച് സജീവമാകാനുള്ള ഒരുക്കത്തിലാണ് സ്‌കോഡ. അതോടൊപ്പം തന്നെ ബ്രാന്‍ഡില്‍ നിന്നുള്ള മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കുഷാഖ് നിരത്തുകളിലേക്ക്! വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സ്‌കോഡ

2.5 ശതമാനം വരെയാകും വില വര്‍ധിപ്പിക്കുക. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിപ്പിച്ചതും, വിദേശനാണ്യ നിരക്ക് വര്‍ധിച്ചതുമാണ് വില വര്‍ധനവിന് കാരണമായതെന്ന് കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kushaq Launching Soon In India, Teased On Website. Read in Malayalam.
Story first published: Wednesday, January 20, 2021, 19:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X