കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ തന്റേതായ ഇടം കണ്ടെത്തിയ മോഡലാണ് സ്കോഡ കുഷാഖ്. യൂറോപ്യൻ രൂപഭംഗിയും കിടിലൻ എഞ്ചിൻ ഓപ്ഷനുമാണ് വാഹനത്തിന്റെ മുഖമുദ്ര തന്നെ.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

വിജയത്തിനു മാറ്റുകൂട്ടാനായി കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുടെ സ്‌പോർട്ടിയറും കൂടുതൽ പ്രീമിയം പതിപ്പും സ്‌കോഡ ഒരുക്കുകയാണ്. അതോടൊപ്പം തന്നെ എസ്‌യുവിയുടെ മോണ്ടെ കാർലോ പതിപ്പും കമ്പനി വികസിപ്പിക്കുന്നതായാണ് സൂചന.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

പുതിയ സ്‌കോഡ കുഷാഖ് മോണ്ടെ കാർലോ എഡിഷൻ ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നത്. നിലവിൽ മോഡൽ ആക്‌ടീവ്, അംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

വരാനിരിക്കുന്ന മോണ്ടെ കാർലോ പതിപ്പ് ടോപ്പ് സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കുഷാഖ് സ്റ്റൈൽ വേരിയന്റ് എതിരാളികളിൽ വാഗ്ദാനം ചെയ്യുന്ന നിരവധി സവിശേഷതകൾ നഷ്‌ടപ്പെടുത്തുന്നു.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

നിലവിലെ മോഡലിൽ ഇല്ലാത്ത ഹൈ എൻഡ് ഫീച്ചറുകൾ സ്കോഡ കുഷാഖ് മോണ്ടെ കാർലോ എഡിഷന് ലഭിക്കുമെന്ന് തന്നെ അനുമാനിക്കാം. പുതിയ മോഡലിൽ പനോരമിക് സൺറൂഫും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും സജ്ജീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

സ്ലാവിയ മിഡ്-സൈസ് സെഡാനിൽ വാഗ്ദാനം ചെയ്യുന്ന റൂഫ് ലൈനറും പുതിയ മോഡലിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. മോണ്ടെ കാർലോ ബാഡ്ജുകൾ, സ്‌പോർട്ടിയർ 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, കറുപ്പിൽ പൂർത്തിയാക്കി മിററുകൾ, ഗ്രിൽ, റൂഫ് റെയിലുകൾ എന്നിവയും ഈ സ്പെഷ്യൽ എഡിഷൻ മോഡലിന് ലഭിക്കും.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

ഇനി അകത്തളത്തിലെ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ സ്പോർട്ടി ബ്ലാക്ക്, റെഡ് അപ്ഹോൾസ്റ്ററി, സ്പോർട്ടി ഫ്രണ്ട് സീറ്റുകൾ, വൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, ചുവന്ന കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് ഉള്ള കറുത്ത ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

അതേസമയം ബോഡി കളർ റുത്ത ഹൈലൈറ്റുകളുള്ള സ്കോഡയുടെ ഇന്ത്യ എക്സ്ക്ലൂസീവ് ടൊർണാഡോ റെഡ് നിറത്തിനെ അടിസ്ഥാനമാക്കിയാൽ എസ്‌യുവിക്ക് ഒരു മികച്ച സ്പോർട്ടി ലുക്കും ലഭിക്കും. ടോപ്പ് വേരിയന്റായതിനാൽ തന്നെ ഒരു പവർ ഡ്രൈവർ സീറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ പനോരമിക് സൺറൂഫ് അല്ലെങ്കിൽ കാമിക്കിലേതു പോലുള്ള ഗ്ലാസ് മേൽക്കൂര എന്നിവ സ്കോഡയ്ക്ക് അണിനിരത്താനായേക്കും.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

നിലവിൽ 4 മാസത്തിനിടെ സ്കോഡ കുഷാഖ് 15,000 ബുക്കിംഗുകളാണ് ഇന്ത്യയിൽ നിന്നും നേടിയെടുത്തിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിൽ പ്രാദേശികമായി നിർമിക്കുന്ന ആദ്യത്തെ മോഡലാണ് ഈ എസ്‌യുവി. 95 ശതമാനത്തിലധികം പ്രാദേശികവൽക്കരിച്ച MQB A0 IN ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് മിഡ്-സൈസ് എസ്‌യുവി അണിഞ്ഞൊരുങ്ങിയിരിക്കുന്നതും.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

ഇതു തന്നെയാണ് കുഷാഖിന്റെ വില ഇത്രയും താങ്ങാനാവുന്ന രീതിയിൽ പിടിച്ചുനിർത്താൻ കമ്പനിക്ക് സാധിച്ചതിനു പിന്നിലുള്ള യഥാർഥ കാരണം. 10.50 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് മിഡ്-സൈസ് എസ്‍യുവിയുടെ എക്സ്ഷോറൂം വില. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ക്രോം രൂപരേഖകളുള്ള സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ,ഫോഗ് ലാമ്പുകൾ എന്നിവയാണ് കാണാനാവുക.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

ഒരു കാർ സ്വന്തമാക്കാൻ ഒരുങ്ങുമ്പോൾ അത്യാധുനിക ഫീച്ചർ ലിസ്റ്റും തിരയുന്ന എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്‌തിപ്പെടുത്താനാവുന്ന തരത്തിലാണ് സ്കോഡ കുഷാഖിനെ സജ്ജീകരിച്ചിരിക്കുന്നത്.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഇൻ-കാർ വൈ-ഫൈ, കണക്റ്റഡ് കാർ ടെക്നോളജി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ ഒരു സൺറൂഫ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഇലക്ട്രിക് സൺറൂഫ്, സെന്റർ കൺസോളിലെ ടച്ച് പാനലുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സീറ്റുകൾക്ക് ഡ്യുവൽ ടോൺ ലെതർ അപ്ഹോൾസ്റ്ററി, സ്കോഡയുടെ സ്വന്തം 6 സ്പീക്കർ സിസ്റ്റം തുടങ്ങിയ സവിശേഷതകളാണ് എസ്‌യുവിയിൽ ലഭ്യമാവുക.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

ആറ് എയർബാഗുകൾ, എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡ് ആയി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് ക്യാമറ, മൾട്ടി കൊളിഷൻ ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകൾ എന്നിവയാണ് കുഷാഖ് എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ കമ്പനി ചേർത്തിരിക്കുന്നത്.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

115 bhp കരുത്തിൽ 178 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ ടിഎസ്ഐ, 150 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് മോഡലിന് തുടിപ്പേകുന്നത്. ഇന്ധനക്ഷമത ഉറപ്പു വരുത്തുന്നതിനായി ടിഎസ്ഐ ഓപ്ഷനിൽ ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയും സ്കോഡ അവതരിപ്പിച്ചിട്ടുണ്ട്.

കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ വിപണിയിലേക്ക്, കൂട്ടിന് പുത്തൻ ഫീച്ചറുകളും

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് അതുമല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളാണ് കുഷാഖിൽ തെരഞ്ഞെടുക്കാനുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda kushaq monte carlo edition expected to be launched soon with new features
Story first published: Wednesday, December 1, 2021, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X