വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

ഏറെക്കാലമായി കാത്തിരുന്ന കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുടെ വില 2021 ജൂണിൽ പ്രഖ്യാപിക്കുമെന്ന് സ്ഥിരീകരിച്ച സ്കോഡ. തുടർന്ന് അതേ മാസം തന്നെ വാഹനം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നും കമ്പനി അറിയിച്ചു.

വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

തുടർന്ന് ജൂലൈയോടെ വാഹനത്തിനായുള്ള ഡെലിവറികളും ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് സ്ഥിരീകരിച്ചിരിക്കുന്നത്.

വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

കുഷാഖിന്റെ വില പ്രഖ്യാപനവും സവിശേഷതകളും ജൂണിൽ വെളിപ്പെടുത്തുമെന്ന് ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. എസ്‌യുവിയുടെ ബുക്കിംഗും 2021 ജൂണിൽ ആരംഭിക്കും. നേരത്തെ വിപണിയിൽ എത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ്-19 വ്യാപനം ഇത് വൈകിപ്പിക്കുകയായിരുന്നു.

MOST READ: മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില; സെഡാന്‍ ശ്രേണിയില്‍ കരുത്തനായി മാരുതി ഡിസയര്‍

വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

എന്നാൽ പുത്തൻ ഫാബിയ ഹാച്ച്ബാക്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡയ്ക്ക് പദ്ധതിയില്ലെന്നും സാക് ഹോളിസ് സ്ഥിരീകരിച്ചു. എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിഡ്-സൈസ് സെഡാൻ ഈ വർഷാവസാനം വിപണിയിൽ എത്തും.

വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 തന്ത്രപ്രകാരം പുറത്തിറക്കിയ ആദ്യത്തെ വാഹനമാണ് പുതിയ സ്കോഡ കുഷാഖ്. കനത്ത പ്രാദേശികവൽക്കരിച്ച MQB AO IN പ്ലാറ്റ്‌ഫോമിലെ ആദ്യ മോഡലിന്റെ അരങ്ങേറ്റവും ഇത് അടയാളപ്പെടുത്തും.

MOST READ: ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്ക് വില കൂടി, വർധനവ് 33,000 രൂപയോളം

വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ് എന്നിവയുമായി നേരിട്ട് മത്സരിക്കും എന്ന കാര്യമാണ് സ്കോഡ കുഷാഖിനെ അത്രയുമധികം ശ്രദ്ധിക്കപ്പെടാൻ കാരണമായത്.

വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

4,221 മില്ലീമീറ്റർ നീളവും 1,760 മില്ലീമീറ്റർ വീതിയും 1,612 മില്ലീമീറ്റർ ഉയരവുമുള്ള പുതിയ കുഷാഖിന് 2651 മില്ലിമീറ്ററാണ് വീൽബേസ്. 385 ലിറ്റർ ബൂട്ട് സ്പേസും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. രണ്ടാം നിര സീറ്റുകൾ മടക്കിക്കൊണ്ട് ഇത് വിപുലീകരിക്കാം.

MOST READ: ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും ദൈർഘ്യമേറിയ വീൽബേസുമായാണ് കുഷാഖ് എത്തുന്നതെന്നതും പ്രത്യേകതയാണ്. ഇത് ക്യാബിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാൻ ബ്രാൻഡിനെ സഹായിക്കും.

വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ സ്‌കോഡ കുഷാഖ് തെരഞ്ഞെടുക്കാൻ സാധിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഗ്‌ദാനം ചെയ്യുന്നത്.

വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

ഹണി ഓറഞ്ച്, ടൊർണാഡോ റെഡ്, ബ്രില്യന്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് സ്കോഡ കുഷാഖിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

സവിശേഷതകളുടെ കാര്യത്തിൽ എസ്‌യുവി ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ട്, വയർലെസ് മിറർലിങ്ക്, ഓട്ടോ ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം തുടങ്ങിയവയെല്ലാം അണിനിരത്തും.

വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

അതോടൊപ്പം തന്നെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കീലെസ് എൻട്രി, വയർലെസ് ചാർജിംഗ്, എൽഇഡി ഡിആർഎൽ, എൽഇഡി കണക്റ്റുചെയ്ത എൽഇഡി സ്ട്രിപ്പുള്ള ടെയിൽ ലാമ്പുകൾ, സംയോജിത എൽഇഡി ബ്ലിങ്കറുകളുള്ള ഇലക്ട്രിക്കലായി മടക്കാവുന്നതും ക്രമീകരിക്കാവുന്നതുമായ ഒആർവിഎം, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ്കൾ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയവയും കുഷാഖിന്റെ ഭാഗമാകും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kushaq Price Announcement And Specifications Will Be Revealed In June. Read in Malayalam
Story first published: Thursday, May 6, 2021, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X