ആളൊരു മിടുക്കനാണ്; സ്കോഡ കുഷാഖിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ രാജാക്കൻമാരെയെല്ലാം എതിരിടാൻ സ്കോഡ കുഷാഖ് എത്തുകയാണ്. ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്താൻ ഒരുങ്ങുന്ന ചെക്ക് റിപ്പബ്ളിക്കൻ വാഹനത്തിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ആളൊരു മിടുക്കനാണ്; സ്കോഡ കുഷാഖിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

ആക്റ്റീവ്, ആമ്പിഷൻ, സ്റ്റൈൽ എന്നീ മൂന്ന് വേരിയന്റുകളിലാണ് കുഷാഖ് വാഗ്ദാനം ചെയ്യുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഇണചേർന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ ഈ ബേസ് വേരിയന്റ് ലഭ്യമാകൂ.

ആളൊരു മിടുക്കനാണ്; സ്കോഡ കുഷാഖിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

അതേസമയം 1.0 ലിറ്റർ ടി‌എസ്‌ഐ എഞ്ചിൻ മാത്രമായി ആംബിഷൻ വേരിയന്റ് വാഗ്ദാനം ചെയ്യുക. ആറ് സ്പീഡ് മാനുവലിനും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉപയോഗിച്ച് യഥേഷ്ടം ഉപഭോക്താക്കൾക്ക് ഈ വകഭേദം തെരഞ്ഞെടുക്കാൻ കഴിയും.

ആളൊരു മിടുക്കനാണ്; സ്കോഡ കുഷാഖിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

കുഷാഖ് എസ്‌യുവിയുടെ ടോപ്പ്-എൻഡ് സ്റ്റൈൽ വേരിയന്റിൽ 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ ലഭ്യമാണ്. മേൽപ്പറഞ്ഞ ഗിയർബോക്‌സ് ഓപ്ഷനുകൾക്ക് പുറമെ സ്റ്റൈൽ വേരിയന്റിൽ ഏഴി സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ലഭിക്കും.

ആളൊരു മിടുക്കനാണ്; സ്കോഡ കുഷാഖിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, സൺറൂഫ് തുടങ്ങിയ സവിശേഷതകൾ സ്റ്റൈൽ വേരിയന്റിൽ സ്കോഡ അണിനിരത്തും.

ആളൊരു മിടുക്കനാണ്; സ്കോഡ കുഷാഖിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമിൽ നിർമിച്ച സ്‌കോഡ കുഷാഖ് ബ്രാൻഡിന്റെ 'ഇന്ത്യ 2.0' പ്രോജക്ടിന് കീഴിലുള്ള ആദ്യത്തെ ഉൽപ്പന്നമാണ്. ജൂൺ 28-ന് വിപണിയിൽ അവതരിപ്പിക്കുന്നതിനോട് അനുബന്ധിച്ച് അതേ ദിവസം തന്നെ എസ്‌യുവിക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിക്കും.

ആളൊരു മിടുക്കനാണ്; സ്കോഡ കുഷാഖിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

പിന്നീട് കുഷാഖിന്റെ ഒരു റേഞ്ച്-ടോപ്പിംഗ് മോണ്ടെ കാർലോ മോഡലും സ്കോഡ ഇന്ത്യയിൽ അവതരിപ്പിക്കും. 4,225 മില്ലീമീറ്റർ നീളവും 1,760 മില്ലിമീറ്റർ വീതിയും 1,612 മില്ലിമീറ്റർ ഉയരവും അളക്കുന്നു. 188 മില്ലീമീറ്റ ഗ്രൗണ്ട് ക്ലിയറൻസും 2,651 മില്ലിമീറ്റർ നീളമുള്ള വീൽബേസും 385 ലിറ്റർ ബൂട്ട് സ്പോസുമാണ് സ്കോഡയുടെ പുതിയ എസ്‌യുവിക്കുള്ളത്.

ആളൊരു മിടുക്കനാണ്; സ്കോഡ കുഷാഖിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

സുരക്ഷ സവിശേഷതകളിൽ എല്ലാ വേരിയന്റുകളും സ്റ്റാൻഡേർഡായി ESC ഘടിപ്പിക്കുമെന്നതാണ് കുഷാഖിന്റെ വലിയൊരു പ്രത്യേകത. അതോടൊപ്പം ആറ് എയർബാഗുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ വൈപ്പറുകൾ, ഒരു മൾട്ടി-കൊളീഷൻ ബ്രേക്കിംഗ് സിസ്റ്റം, ടയർ പ്രഷർ മോണിറ്റർ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും വാഹനത്തിൽ പരിചയപ്പെടുത്തും.

ആളൊരു മിടുക്കനാണ്; സ്കോഡ കുഷാഖിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ അറിയാം

ഇന്ത്യൻ വിപണിയിൽ ജനപ്രിയരായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എംജി ഹെക്‌ടർ, നിസാൻ കിക്‌സ് തുടങ്ങിയവയുമായി മാറ്റുരയ്ക്കുന്ന സ്കോഡ കുഷാഖിന് 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Skoda Kushaq SUV Variant Details Are Leaked In Online. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X