മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

ഇന്ത്യയിൽ എസ്‌യുവി സെഗ്മെന്റിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്കോഡ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ കുഷാഖിനെ വരുന്ന മാർച്ച് 18-ന് വിപണിയിൽ അവതരിപ്പിക്കും.

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

2020 ഓട്ടോ എക്‌സ്‌പോയിൽ വിഷൻ ഇൻ കൺസെപ്റ്റ് പതിപ്പായി അരങ്ങേറ്റം കുറിച്ചതു മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനം കൂടിയായി ഇത് മാറിയിരുന്നു. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങീ വമ്പൻമാർക്കെതിരിയാണ് കുഷാഖ് ഏറ്റുമുട്ടുക.

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച ആദ്യത്തെ കാറായി കുഷാഖ് മാറും എന്ന വസ്‌തുതയും ശ്രദ്ധേയമാണ്. വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഉയർന്ന പ്രാദേശിക ഉള്ളടക്കത്തിനാണ് കുഷാഖിലൂടെ സ്കോഡ പ്രാധാന്യം നൽകുന്നത്.

MOST READ: പുതിയ രൂപവും ഭാവവും, ആകെ മാറി പുത്തൻ മിത്സുബിഷി ഔട്ട്ലാൻഡർ എസ്‌യുവി വിപണിയിൽ

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

തൽഫലമായി മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കാനും സ്കോഡക്ക് സാധിക്കും. 93 ശതമാനം പ്രാദേശികവൽക്കരണത്തോടുകൂടിയ ഇന്ത്യ-നിർദ്ദിഷ്ട MQB A0 IN പ്ലാറ്റ്ഫോമിന് കീഴിലുള്ള സ്കോഡ കുഷാഖിന്റെ ഡെലിവറികൾ ഈ വർഷം പകുതിയോടെ ആരംഭിക്കുകയും ചെയ്യും.

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളാണ് എസ്‌യുവിയിൽ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുക. അതിൽ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റായിരിക്കും പ്രാരംഭ മോഡലുകളിൽ ഇടംപിടിക്കുക. ഇത് പരമാവധി 110 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

MOST READ: ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

അതേസമയം 1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്‌ഐ പെട്രോൾ യൂണിറ്റായിരിക്കും ടോപ്പ് എൻഡ് വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യുക. പ്രീമിയം കരോക്ക് എസ്‌യുവിയിലെന്നപോലെ എഞ്ചിൻ 150 bhp പവറായിരിക്കും സൃഷ്‌ടിക്കുക.

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

സ്റ്റാൻഡേർഡായി രണ്ട് യൂണിറ്റുകളും ഒരു ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കുമെങ്കിലും 1.0 ലിറ്ററിന് ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനായി ലഭിക്കും. അതേസമയം മറുവശത്ത് 1.5 ലിറ്റർ ടോപ്പ്-എൻഡ് വേരിയന്റുകളിൽ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിച്ചേക്കും.

MOST READ: സബ് -ഫോർ മീറ്റർ സെഡാനുള്ള പ്ലാനുകൾ റദ്ദാക്കി റെനോ

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

കുഷാഖിന്റെ ഉത്‌പാദനത്തിനടുത്തുള്ള പതിപ്പ് സ്കോഡ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. രൂപത്തിലേക്ക് നോക്കിയാൽ സ്പോർട്ടി ഡിസൈൻ ഘടകങ്ങളുടെ ധീരമായ ആധിഖ്യം കാണാൻ സാധിക്കും.

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

മുൻവശത്ത് ക്രോമിൽ പൂർത്തിയാക്കിയ ബട്ടർഫ്ലൈ ഗ്രില്ലായിരിക്കും ശ്രദ്ധാകേന്ദ്രം. അതോടൊപ്പംഎൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തിലുണ്ടാകും.

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

ഫ്രണ്ട് ബമ്പർ, മതിയായ ഇന്റീരിയർ ഇടം ഉറപ്പാക്കുന്ന ഒരു വലിയ ഗ്രീൻഹൗസ്, സ്കോഡ ലെറ്ററിംഗുള്ള സ്കൾപ്പഡ് ബൂട്ട് ഘടന, ഷാർപ്പ് കട്ടുകളുള്ള ക്രീസുകൾ, തിരശ്ചീന എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയവ സ്കോഡ കുഷാഖിന്റെ പുറംമോടിയിലെ സവിശേഷതകളായിരിക്കും.

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

മിഡ്-സൈസ് എസ്‌യുവിയുടെ അകത്തളം ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള പ്രീമിയം സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു. അതിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുമുള്ള ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻ-കാർ കണക്റ്റിവിറ്റി ഓപ്ഷനുകൾ, വയർലെസ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും.

മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

സുരക്ഷാ സവിശേഷതകളിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവയും ഉൾപ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kushaq SUV Officially Be Unveiled On 2021 March 18. Read in Malayalam
Story first published: Wednesday, February 17, 2021, 14:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X