കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഷാഖ് മിഡ്-സൈസ് എസ്‌യുവി മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് സ്‌കോഡ. ബ്രാൻഡിന്റെ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഉൽപ്പന്നമാണിത് എന്നത് ശ്രദ്ധേയമാണ്.

കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

അടുത്തിടെ വാഹനത്തിന്റെ രേഖാചിത്രങ്ങൾ പുറത്തുവിട്ട സ്കോഡ കുഷാഖിന്റെ ഡിസൈനിനെ കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചയാണ് നൽകുന്നത്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ് തുടങ്ങിയ വമ്പൻമാരുമായാണ് മാറ്റുരയാക്കാൻ എത്തുന്നത്.

കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

ടാറ്റ ഹാരിയറിന്റെയും വരാനിരിക്കുന്ന മഹീന്ദ്ര സ്കോർപിയോയുടെയും എൻട്രി ലെവൽ വേരിയന്റുകളെ പോലും വെല്ലുവിളിക്കാനുള്ള എല്ലാ ചേരുവകളും കുഷാഖിന് ഉണ്ടാകുമെന്നതും ശ്രദ്ധേയമാണ്. സ്കോഡയുടെ ഈ എസ്‌യുവിയുടെ ബേസ് വേരിയന്റ് 10 ലക്ഷം രൂപ വില പരിധിയിലെത്തുമെന്നതാണ് മറ്റൊരു രസകരമായ കാര്യം.

MOST READ: വിപണിയിൽ തിളങ്ങി റെനോ കൈഗർ; 2021 ഫെബ്രുവരി സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലെ വിൽപ്പന

കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

ഇന്ത്യൻ വിപണിയിലെ സ്കോഡയുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയായി ഇത് മാറും. ബ്രാൻഡിന്റെ ആദ്യത്തെ മെയ്ഡ്-ഇൻ-ഇന്ത്യ ഉൽപ്പന്നമെന്ന ഖ്യാതിയും കുഷാഖിനുണ്ടാകും. ശരിക്കും 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ വിഷൻ ഇൻ കൺസെപ്റ്റ് പതിപ്പിന്റെ പ്രൊഡക്ഷൻ മോഡലാണ് കുഷാഖ്.

കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

കൺസെപ്റ്റ് പതിപ്പിന്റെ ഡിസൈനിൽ നിന്നും ധാരാളം സാമ്യമുള്ളതായിരിക്കും കുഷാഖ്. മഹാരാഷ്ട്രയിലെ ബ്രാൻഡിന്റെ ചകാൻ പ്ലാന്റിലാണ് വാഹനം നിർമിക്കുന്നതും. രൂപകൽപ്പനയുടെ കാര്യത്തിൽ മിഡ്-സൈസ് എസ്‌യുവി സ്കോഡയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യമായിരിക്കും പിന്തുടരുക.

MOST READ: ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

ഇതിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളും ഉള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ കാറിന് തികച്ചും വ്യത്യസ്തമായൊരു രൂപം സമ്മാനിക്കും. ഫോഗ് ലാമ്പുകൾ ഹെഡ്‌ലൈറ്റ് യൂണിറ്റിന് താഴെയായാണ് ഇടംപിടിച്ചിരിക്കുന്നത്. വ്യത്യസ്തമായ സ്കോഡ ഗ്രിൽ ഇതിന് ഒരു സ്വന്തമായൊരു വ്യക്തിത്വം തന്നെ നൽകും.

കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

വശക്കാഴ്ച്ചയിൽ 17 ഇഞ്ച് അലോയ് വീലുകളും ഫംഗ്ഷണൽ മേൽക്കൂര റെയിലുകളുമാണ് കണ്ണിന് കുളിർമയേകുന്നത്. കുഷാഖിന് ലേയേർഡ് ഡാഷ്‌ബോർഡ് സജ്ജീകരണം ലഭിക്കുമെന്ന് ഇന്റീരിയർ രേഖാ ചിത്രം വെളിപ്പെടുത്തുന്നു. മധ്യത്തിൽ ഒരു ഫ്രീസ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ട് അത് ഹൈടെക് സവിശേഷതകൾ തന്നെ വാഗ്ദാനം ചെയ്യും.

MOST READ: ഇന്ത്യൻ വിപണിയിൽ മികച്ച ബൂട്ട് സ്പെയിസ് വാഗ്ദാനം ചെയ്യുന്ന അഞ്ച് ഹാച്ച്ബാക്കുകൾ

കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

കൂടാതെ ഡ്രൈവർക്കായി പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സ്‌കോഡ വെർച്വൽ കോക്ക്പിറ്റിന്റെ കാഴ്ച ലഭിക്കും. എന്നിരുന്നാലും കാറിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമേ വിലയേറിയ സിസ്റ്റം നൽകൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

ഇന്ത്യൻ വിപണിയിൽ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ പിൻവലിക്കാൻ തീരുമാനിച്ച സ്കോഡ പെട്രോൾ എഞ്ചിനുകളാകും കുഷാഖിന് സമ്മാനിക്കുക. 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും കൂടുതൽ ശക്തമായ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

1.5 ലിറ്റർ പതിപ്പിന് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സേ ലഭിക്കുമ്പോൾ 1.0 ലിറ്റർ മോഡലുകൾക്ക് സിവിടി യൂണിറ്റ് ലഭിക്കാനാണ് സാധ്യത. രണ്ട് എഞ്ചിൻ ഓപ്ഷനുകളും മാനുവൽ ഗിയർബോക്‌സായിരിക്കും സ്റ്റാൻഡേർഡായി ലഭ്യമാവുക.

Most Read Articles

Malayalam
English summary
Skoda Kushaq Will Be Unveiled In India On 18th March. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X