Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

റാപ്പിഡിന്റെ മാറ്റ് എഡിഷന്‍ മോഡലിനെ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ച് ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ. മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകളില്‍ എത്തുന്ന മോഡലിന് യഥാക്രമം 11.99 ലക്ഷം രൂപയും, 13.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

ഒരു എക്‌സ്‌ക്ലൂസീവ് കാര്‍ബണ്‍ സ്റ്റീല്‍ മാറ്റ് കളര്‍ സ്‌കീമിലാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന് 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് TSI പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് ഒരു മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ജോടിയാക്കുകയും ചെയ്യുന്നു.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

സ്‌കോഡ റാപ്പിഡ് മാറ്റ് എഡിഷന്‍ പതിവ് വേരിയന്റില്‍ നിന്ന് വ്യത്യസ്തമാകുന്നതിനായി കുറച്ച് ശ്രദ്ധേയമായ അപ്ഡേറ്റുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പുറത്ത്, പ്രത്യേക പതിപ്പില്‍ ബ്ലാക്ക് നിറമുള്ള റേഡിയേറ്റര്‍ ഫ്രണ്ട് ഗ്രില്ലും മുന്നില്‍ ഒരു സ്പോയിലറും ഉണ്ട്.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

തിളങ്ങുന്ന ബ്ലാക്ക് ഡോര്‍ ഹാന്‍ഡില്‍ മറ്റൊരു പ്രത്യേക കൂട്ടിച്ചേര്‍ക്കലാണ്. കാര്‍ബണ്‍ സ്റ്റീല്‍ മാറ്റ് ഷേഡിന്റെ സാന്നിധ്യത്താല്‍ ഇത് മനോഹരമായി തന്നെ കാണപ്പെടുകയും ചെയ്യുന്നു. സൈഡ് പ്രൊഫൈല്‍ ബ്ലാക്ക് ബോഡി സൈഡ് മോള്‍ഡിംഗും പിന്നില്‍ ഡിഫ്യൂസര്‍, ഗ്ലോസി ബ്ലാക്ക് ടെയില്‍ ഗേറ്റ് സ്പോയിലര്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

സ്‌കോഡ റാപ്പിഡ് മാറ്റ് എഡിഷന്‍ ഒരു കൂട്ടം ഓള്‍-ബ്ലാക്ക് അലോയ് വീലുകളിലാണ് എത്തുന്നതെന്നും അതുപോലെ തന്നെ മൊത്തത്തിലുള്ള പാക്കേജില്‍ സ്‌പോര്‍ട്‌നെസ് ചേര്‍ക്കുന്നുവെന്നും സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

'ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് റാപ്പിഡ്. ഇന്ത്യയില്‍ അവിശ്വസനീയമായ വിജയമാണ് മോഡലിന് ലഭിച്ചത്. 1,00,000 -ലധികം ഉപഭോക്താക്കളുള്ള റാപ്പിഡ്, രാജ്യത്തുടനീളമുള്ള വാഹനപ്രേമികളുമായി വലിയ പ്രതിധ്വനി നേടിയെന്നും റാപ്പിഡിന്റെ മാറ്റ് എഡിഷന്റെ അവതരണവേളയില്‍ ഹോളിസ് പറഞ്ഞു.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

വിജയഗാഥ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍, റാപ്പിഡ് മാറ്റ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ കൂട്ടിച്ചേര്‍ക്കലിനൊപ്പം, പുതിയ ഉപഭോക്താക്കളിലേക്ക് റാപ്പിഡ് പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ വിപുലീകരിക്കുകയും ചെയ്യുന്നു. അതിന്റെ സവിശേഷമായ ശൈലിയും വിപുലമായ ഫീച്ചര്‍ ലിസ്റ്റും ഉപയോഗിച്ച്, ഈ ഉല്‍പ്പന്നത്തിന് വലിയ ഡിമാന്‍ഡ് കാണാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

വാഹനത്തിന്റെ ഉള്ളിലേക്ക് വന്നാല്‍ ക്യാബിനും ഡ്യുവല്‍-ടോണ്‍ ടെല്ലൂര്‍ ഗ്രേയില്‍ ബ്ലാക്ക് ലെതറെറ്റ്, അല്‍കന്റാര ഇന്‍സെര്‍ട്ടുകള്‍ എന്നിവ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. യുഎസ്ബി എയര്‍-പ്യൂരിഫയര്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌കഫ് പ്ലേറ്റുകള്‍, ഉയര്‍ന്ന ദൃശ്യപരത നല്‍കുന്നതിനായി പെര്‍ഫോമെന്‍സ് ബള്‍ബുകള്‍ എന്നിവ പോലുള്ള ചില കൂട്ടിച്ചേര്‍ക്കലുകളും സ്‌കോഡ നടത്തിയിട്ടുണ്ട്.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, റിയര്‍-വ്യൂ ക്യാമറ തുടങ്ങിയ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡ് റാപ്പിഡിന് സമാനമായി തന്നെ തുടരുന്നു.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

സുരക്ഷയ്ക്കായി മുന്‍വശത്ത്, ഡ്യുവല്‍ എയര്‍ബാഗുകളും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (ABS) പാര്‍ക്ക്‌ട്രോണിക് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഇന്റര്‍ റിയര്‍ വ്യൂ മിറര്‍, ടൈമര്‍ ഉപയോഗിച്ച് റിയര്‍ വിന്‍ഡ് സ്‌ക്രീന്‍ ഡിഫോഗര്‍, മുന്‍വശത്ത് ഉയരം ക്രമീകരിക്കാവുന്ന മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, പരുക്കന്‍ റോഡ് പാക്കേജ് ഫ്‌ലോട്ടിംഗ് കോഡ് സംവിധാനമുള്ള എഞ്ചിന്‍ ഇമോബിലൈസര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

പുതിയ സ്‌കോഡ റാപ്പിഡ് മാറ്റ് എഡിഷന്റെ അപ്ഡേറ്റുകള്‍ ബോഡി നിറത്തിലും കുറച്ച് സവിശേഷതകളിലും പരിമിതപ്പെടുത്തിയിരിക്കുന്നു, അതേസമയം മെക്കാനിക്കലായി മാറ്റം ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

നേരത്തെ സൂചിപ്പതുപോലെ ഇതിന് 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് TSI പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 108 bhp കരുത്തും 175 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി സ്റ്റാന്‍ഡേര്‍ഡായി ചേര്‍ത്തിട്ടുണ്ട്, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷണല്‍ ആണ്. ആറ് വര്‍ഷത്തെ കവറേജുള്ള റാപ്പിഡിനൊപ്പം ഷീല്‍ഡ് പ്ലസ് പാക്കേജും സ്‌കോഡ വാഗ്ദാനം ചെയ്യുന്നു. ഇത് മോട്ടോര്‍ ഇന്‍ഷുറന്‍സ്, 24x7 റോഡ് സൈഡ് അസിസ്റ്റ്, വിപുലമായ വാറന്റി എന്നിവ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

റാപ്പിഡിന് മാറ്റ് എഡിഷന്‍ നല്‍കുന്നതിന്റെ മുന്നൊരുക്കമായി, പോയ വര്‍ഷം കമ്പനി അവതരിപ്പിച്ച് റൈഡര്‍ പ്ലസ് വേരിയന്റിനെ വിപണിയില്‍ നിന്നും അടുത്തിടെ പിന്‍വലിക്കുകയും ചെയ്തു. റാപ്പിഡിന് ആവശ്യക്കാര്‍ കൂടിയതോടെയാണ് ഈ വേരിയന്റിനെ കമ്പനി അവതരിപ്പിക്കുന്നത്.

Rapid-ന് മാറ്റ് എഡിഷന്‍ സമ്മാനിച്ച് Skoda; വില 11.99 ലക്ഷം രൂപ

7.99 ലക്ഷം രൂപയായിരുന്നു ഈ വേരിയന്റിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. അതായത് റൈഡര്‍ വേരിയന്റിനെക്കാള്‍ 50,000 രൂപയോളം അധികം മുടക്കേണ്ടിവന്നിരുന്നു എന്ന് സാരം. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് ഈ പതിപ്പിനെ സ്‌കോഡ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda launched rapid matte edition in india find here price features and engine details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X