കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ കരോക്ക് എസ്‌യുവിയുടെ ആഗോള വിപണിക്കായി സമ്മാനിച്ച് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്‌കോഡ. ആദ്യമായി അവതരിപ്പിച്ച് നാല് വർഷത്തിന് ശേഷം കരോക്കിന് ലഭിക്കുന്ന ആദ്യ പരിഷ്ക്കരണമാണ് ഈ മുഖംമിനുക്കൽ എന്നതും ശ്രദ്ധേയമാണ്.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

സ്‌കോഡയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയും 2020 മുതൽ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ മോഡലുമാണ് കരോക്ക്. പുതിയ തലമുറയിൽ 4,382 മില്ലിമീറ്ററിൽ നിന്ന് 4,390 മില്ലിമീറ്ററായി നീളം വർധിച്ചതിനാൽ 2021 സ്കോഡ കരോക്ക് വലിപ്പത്തിന്റെ കാര്യത്തിൽ കൂടുതൽ സമ്പന്നനായി എന്നുവേണം പറയാൻ.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

ഫ്രണ്ട് വീൽ ഡ്രൈവ് മോഡലുകൾക്ക് 2,638 മില്ലീമീറ്ററും ഓൾ-വീൽ ഡ്രൈവ് വേരിയന്റുകൾക്ക് 2,630 മില്ലീമീറ്ററും വീൽബേസ് അളക്കുമ്പോൾ പുതിയ കരോക്കിന്റെ പഴയ പതിപ്പിൽ നിന്നും ഉയരവും വീതിയും മാറ്റമില്ലാതെ തുടരുകയാണ്. ആക്ടീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ പ്രീമിയം എസ്‌യുവിയുടെ പുത്തൻ മോഡൽ ലഭ്യമാകും.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

കൂടാതെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ സ്‌പോർട്‌ലൈൻ പതിപ്പും സ്‌കോഡ അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പുതിയ കരോക്കിന് ഇപ്പോൾ വീതിയേറിയതും ഷഡ്ഭുജാകൃതിയിലുള്ളതുമായ ഒരു പുതിയ ഗ്രില്ലും താഴ്ന്ന എയർ ഇൻടേക്കുകളുള്ള ഒരു പുതിയ ബമ്പറുമാണ് പുതുമുഖം സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നത്.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

നിലവിലെ മോഡലിനെ അപേക്ഷിച്ച് മെലിഞ്ഞ ഡിസൈനിലുള്ള പുതിയ എൽഇഡി ടെയിൽ ലൈറ്റുകളും എസ്‌യുവിയിൽ ഇടംപിടിച്ചിട്ടുണ്ട്. സ്കോഡ പറയുന്നതനുസരിച്ച് കറുത്ത പ്ലാസ്റ്റിക് ചിറകുകളുള്ള പുതിയ ലൈറ്റ് അലോയ് വീലുകൾ 17 മുതൽ 19 ഇഞ്ച് വരെ ലഭ്യമാണ്.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

കൂടാതെ പിൻ വിൻഡോയ്ക്ക് അടുത്തുള്ള സൈഡ് ഫ്ലാപ്പുകളും ഒരു പുതിയ റിയർ സ്‌പോയിലറും 'എസ്‌യുവിയുടെ എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുകയും കാർബൺ മലിനീകരണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

ഇതുവരെ കരോക്കിന്റെ അര ദശലക്ഷത്തിലധികം യൂണിറ്റുകൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ടെന്ന് സ്കോഡ ഓട്ടോയുടെ സിഇഒ തോമസ് ഷാഫർ പറഞ്ഞു. അതിനാൽ തന്നെ ബ്രാൻഡിന്റെ വിജയത്തിലെ പ്രധാന പങ്കാളിയായ എസ്‌യുവിയെ അങ്ങനെ തന്നെ നിലനിർത്താനാണ് കൂടുതൽ വികസിപ്പിച്ചെടുത്ത പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

ഇപ്പോൾ അത്യാധുനിക സഹായ സംവിധാനങ്ങളും ഇൻഫോടെയ്ൻമെന്റ് ഫീച്ചറുകളും സഹിതം പുത്തൻ ഡിസൈനും ഒപ്റ്റിമൈസ് ചെയ്ത എയറോഡൈനാമിക്സും സ്കോഡ കരോക്കിന്റെ മാറ്റുകൂട്ടുമെന്നും തോമസ് ഷാഫർ അഭിപ്രായപ്പെട്ടു. മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് കരോക്ക് എസ്‌യുവിയുടെ ഇന്റീരിയർ ഡിസൈനിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നത് അതിശയകരമാണ്.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

ഡാഷ്‌ബോർഡും സീറ്റുകളും പുതിയ കരോക്കിൽ നിലവിലെ മോഡലിലെ പോലെ തന്നെ തുടരുകയാണ്. എന്നിരുന്നാലും എസ്‌യുവിക്കുള്ളിലെ ഡിസ്പ്ലേ യൂണിറ്റുകൾ സ്കോഡ നവീകരിക്കാൻ തയാറായത് മികച്ച കാര്യമാണ്. വലിയ 10.25 ഇഞ്ച് സ്‌ക്രീനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുള്ള 8 ഇഞ്ച് സ്റ്റാൻഡേർഡ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലും മോഡലിനുണ്ട്.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വലിയ 9.2 ഇഞ്ച് സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡുചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയും. 15 ഭാഷകൾ മനസിലാക്കാൻ കഴിയുന്ന ലോറയുടെ ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലുള്ളത്.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

വയർലെസ് സ്മാർട്ട്‌ലിങ്ക് സാങ്കേതികവിദ്യയിലൂടെയും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയിലൂടെയും സ്‌മാർട്ട്‌ഫോണുകളെ വയർലെസ് ആയി സംയോജിപ്പിക്കാൻ പുതിയ സ്‌കോഡ കരോക്ക് അനുവദിക്കുന്നു.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

സുരക്ഷാ സവിശേഷതകളെ സംബന്ധിച്ചിടത്തോളം പുതിയ കരോക്ക് ഒമ്പത് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ഡിസ്റ്റൻസ് അസിസ്റ്റ്, ആക്റ്റീവ് ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ട്രാഫിക് ജാമുകൾക്കുള്ള സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷനോടുകൂടിയ ആക്റ്റീവ് ക്രൂയിസ് കൺട്രോൾ (DSG ഗിയർബോക്‌സിൽ മാത്രം), ബ്ലൈൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

ഇതുകൂടാതെ സ്പോട്ട് വെഹിക്കിൾ ഡിറ്റക്ഷനും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗും കരോക്ക് എസ്‌യുവിയുടെ സുരക്ഷാ സന്നാഹത്തിലുണ്ട്. മൂന്ന് പെട്രോൾ ഉൾപ്പെടെ അഞ്ച് എഞ്ചിൻ ഓപ്ഷൻ ഉൾപ്പടെ തെരഞ്ഞെടുക്കാൻ സ്കോഡ കരോക്ക് അനുവദിക്കുന്നുണ്ട്. അതിൽ 110 bhp പവറിൽ 200 Nm torque സൃഷ്ടിക്കാൻ കഴിയുന്ന 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ ഉണ്ട്.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

കൂടുതൽ ശക്തമായ 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിന് 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാനും കഴിയും. 190 bhp, 320 Nm torque എന്നിവ നൽകുന്ന പെട്രോൾ എഞ്ചിനുകളിൽ ഏറ്റവും ശക്തമാണ് 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ. ഡീസൽ നിരയിൽ 2.0 ലിറ്റർ TDI 150 hp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

കാണാൻ ഏഴഴക്; പുത്തൻ ചേലോടെ കരോക്ക് പ്രീമിയം എസ്‌യുവിയെ വിപണിയിൽ എത്തിച്ച് സ്കോഡ

എല്ലാ എഞ്ചിനുകളും 6 സ്പീഡ് മാനുവൽ 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്. കരോക്ക് എസ്‌യുവി തിരികെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാന്‍ പദ്ധതികളില്ലെന്ന് സ്‌കോഡ ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. 2020 മെയ് മാസത്തില്‍ കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റായി (CBU) ഇന്ത്യയിലെത്തിയ എസ്‌യുവി വെറും 1,000 യൂണിറ്റുകളായി പരിമിതപ്പെടുത്തിയാണ് വിൽപ്പനയ്ക്ക് എത്തിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda officially revealed the all new karoq facelift premium suv details
Story first published: Wednesday, December 1, 2021, 9:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X