സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡയുടെ വിശ്വസ്തനായ മോഡലാണ് റാപ്പിഡ്. എന്നാല്‍ ഈ വര്‍ഷം ഫോക്‌സ്‌വാഗണനെ ഒപ്പം ചേര്‍ത്ത് നിരവധി പദ്ധതികളാണ് സ്‌കോഡ അണിയറയില്‍ ഒരുക്കുന്നത്.

സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

റാപ്പിഡിന്റെ പിന്‍ഗാമിയാകാന്‍ തയ്യാറായ ഒരു പുതിയ സെഡാനില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ അത് പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

പുതിയ മോഡല്‍ റാപ്പിഡിനേക്കാള്‍ വലുതാണെന്നും പ്രീമിയത്തില്‍ ഫീച്ചര്‍, സവിശേഷതകളോടെ വരുമെന്നും സ്‌കോഡ ഇന്ത്യ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സാക് ഹോളിസ് സ്ഥിരീകരിച്ചു.

MOST READ: പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ സ്‌കോഡയുടെ ആദ്യ ഓഫറാണ് വരാനിരിക്കുന്ന ഈ മോഡല്‍. ക്രെറ്റ-എതിരാളിയായ കോംപാക്ട് എസ്‌യുവി, കുഷാഖ് പോലെ, ഇത് പുതിയ MQB A0 (IN) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

കാര്‍ നിര്‍മ്മാതാവിന് സെഡാനെ 'സ്ലാവിയ' എന്ന് വിളിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ പേരില്‍ നിര്‍മ്മാതാക്കള്‍ വ്യാപാരമുദ്ര സമര്‍പ്പിച്ചിരുന്നു. നിലവില്‍ റാപ്പിഡിന്റെ പ്രാരംഭ പതിപ്പിന് 7.79 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 13.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഇനി ഓൾ ഇന്ത്യ പെർമിറ്റ് ഓൺലൈനായി നേടാം

സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

എന്നാല്‍ പുതിയ സെഡാന്‍ 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ പ്രീമിയത്തില്‍ വില്‍പ്പനയ്‌ക്കെത്തും. സ്‌കോഡയുടെ പിന്‍ഗാമിക്കൊപ്പം ദ്രുതഗതിയില്‍ വില്‍പ്പനയുണ്ടാകുമെന്ന് കണക്കാക്കുന്നുവെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തി.

സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന് സ്‌കോഡ ഓര്‍മ്മിപ്പിച്ചു. പുതിയ സിറ്റി, കൂടുതല്‍ സവിശേഷതകള്‍, ഒരു ഡീസല്‍ എഞ്ചിന്‍, കൂടുതല്‍ വിശാലമായ ക്യാബിന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പനയ്ക്ക് എത്തി.

MOST READ: വരാനിരിക്കുന്ന സിട്രൺ C5 എയർക്രോസിലെ ചില കൗതുക സവിശേഷതകൾ

സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

6 സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമായി ജോടിയാക്കിയ 110 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്ന റാപ്പിഡിന്റെ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ പുതിയ സ്‌കോഡ സെഡാനിലും ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

ഇതിന് കുഷാഖിന്റെ 150 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ടൊയോട്ട യാരിസ് തുടങ്ങിയ കോംപാക്ട് സെഡാനുകളുമായി മത്സരിക്കും.

MOST READ: സെപ്റ്റംബറിൽ നിർമാണം ആരംഭിക്കും; നിരത്തിലെത്താൻ തയാറെടുത്ത് മൈക്രോലിനോ മിനി ഇലക്‌ട്രിക് കാർ

സ്‌കോഡ റാപ്പിഡിന് പിന്‍ഗാമി എത്തുന്നു; എതിരാളി ഹോണ്ട സിറ്റി

എന്നിരുന്നാലും, അതിന്റെ പ്രധാന എതിരാളികള്‍ അഞ്ചാം തലമുറ ഹോണ്ട സിറ്റിയും വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ സെഡാനും ആയിരിക്കും (വെന്റോയുടെ പിന്‍ഗാമി).

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Planning To Introduce New Successor For Rapid, Rival Honda City. Read in Malayalam.
Story first published: Monday, March 15, 2021, 18:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X