Just In
- 12 min ago
ഫോർഡിനെ പിന്തള്ളി രാജ്യത്തെ യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടി കിയ
- 34 min ago
ആള്‍ട്രോസിന് സമാനം; ടാറ്റ HBX ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്
- 52 min ago
ഇന്ത്യൻ വിപണിയിലെ മികച്ച 4x4 ഓഫ്റോഡ് എസ്യുവികൾ
- 2 hrs ago
റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്സന്‍
Don't Miss
- Lifestyle
ബുധന്റെ രാശിപരിവര്‍ത്തനം; രണ്ടാഴ്ചക്കാലം നിങ്ങളുടെ മാറ്റം ഇതാണ്
- News
സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ തുടരും; ജാഗ്രത നിർദേശം
- Movies
ബിഗ് ബോസ് 3 മല്‍സരാര്‍ത്ഥികള്‍ക്ക് ഒരു ഉപദേശവുമായി ഫുക്രു, തനിക്കെതിരെ വരുന്ന അറ്റാക്കുകളെ കുറിച്ചും താരം
- Finance
നേരിയ നേട്ടം കുറിച്ച് വിപണി; 9 ശതമാനം കുതിച്ച് വിപ്രോ ഓഹരികള്‍
- Sports
IPL 2021: സഞ്ജു പ്രീപെയ്ഡ് സിം! പോസ്റ്റ് പെയ്ഡായാല് മാത്രമേ രക്ഷയുള്ളൂ- ഓജ പറയുന്നു
- Travel
റോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കരോക്കിന് ലഭിച്ചത് വന്‍ ഡിമാന്റ്; പുതിയ ബാച്ചുമായി തിരികെയെത്താന്‍ സ്കോഡ
2020 മെയ് മാസത്തിലാണ് ചെക്ക് റിപ്പബ്ളിക്കന്‍ നിര്‍മ്മാതാക്കളായ സ്കോഡ കരോക്ക് എസ്യുവിയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 24.99 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.

സ്കോഡയുടെ ഈ പ്രീമിയം കോംപാക്ട് എസ്യുവിയുടെ അനുവദിച്ച 1,000 യൂണിറ്റ് കരോക്ക് 2020 ഒക്ടോബറില്‍ ഇന്ത്യയില്‍ വിറ്റുപോയതു മുതല്‍, കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് താല്‍ക്കാലികമായി മോഡലിനെ ഒഴിവാക്കിയിരുന്നു.

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കരോക്കിന്റെ അടുത്ത ബാച്ചിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡല്‍ പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായിരുന്നു (CBU), എന്നാല്‍ എസ്യുവി ഇപ്പോള്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്നു.
MOST READ: നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്സ്വാഗൺ

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഏക വേരിയന്റിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഓട്ടോ ഹെഡ്ലാമ്പുകളും വൈപ്പറുകളും മോഡലിന്റെ സവിശേഷതകളാണ്. ഒമ്പത് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഒരു റിയര്‍വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് സുരക്ഷ ഫീച്ചറുകള്‍.
MOST READ: 27 കിലോമീറ്റർ മൈലേജ്; ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഈ വർഷം പകുതിയോടെ വിപണിയിലേക്ക്

1.5 ലിറ്റര്‍ TSI എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന് 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും.

ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്. മറ്റ് വിപണികളില്‍ കരോക്കിന് 4x4 പതിപ്പ് ലഭിക്കുമ്പോള്‍ ഇന്ത്യന്‍ മോഡലിന് FWD (ഫ്രണ്ട് വീല്‍ ഡ്രൈവ്) പതിപ്പ് മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.
MOST READ: ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്സ് ഗൂർഖ വിപണിയിലേക്ക്

ഏകദേശം 9 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 202 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

അധികം വൈകാതെ തന്നെ രാജ്യത്ത് ഏതാനും പുതിയ മോഡലുകളെക്കൂടി അവതരിപ്പിക്കാന്‍ സ്കോഡ പദ്ധതിയിടുന്നു. കുഷാഖ് ആയിരിക്കും ബ്രാന്‍ഡില്‍ നിന്നും അധികം വൈകാതെ വിപണിയില്‍ എത്തുന്ന പ്രധാന മോഡല്‍.
MOST READ: ഡ്യുവല്‍ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി ഒഖിനാവ; വില, ശ്രേണി, സവിശേഷതകള്‍ അറിയാം

2020 ഓട്ടോ എക്സ്പോയില്‍ വിഷന്‍ ഇന്‍ എന്ന കണ്‍സെപ്റ്റ് രൂപത്തിലാണ് ഈ പതിപ്പിനെ കമ്പനി പരിചയപ്പെടുത്തുന്നത്. പിന്നീട് ഇതിന് കുഷാഖ് എന്ന് നാമകരണം ചെയ്തു.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇതിനോടകം വാഹനം ഇടംപിടിച്ചിട്ടുണ്ട്. MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം.