കുഷാഖിലൂടെ സ്കോഡയുടെ രാശിയും തെളിഞ്ഞു; കൂടുതൽ ഡീലർഷിപ്പുകൾ തേടിയെത്തുന്നു

കുഷാഖ് എസ്‌യുവി പുറത്തിറക്കിയതോടെ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്കോഡയ്ക്കും ശോഭനീയമായ ഭാവിയാണ് ഇന്ത്യൻ വിണിയിൽ ഉണ്ടായിരിക്കുന്നത്. വാഹനം വമ്പൻ ഹിറ്റായതോടെ രാജ്യത്തെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കാൻ തയാറെടുക്കുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ.

കുഷാഖിലൂടെ സ്കോഡയുടെ രാശിയും തെളിഞ്ഞു; കൂടുതൽ ഡീലർഷിപ്പുകൾ തേടിയെത്തുന്നു

കുഷാഖ് എസ്‌യുവിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്ന് ഇന്ത്യയിലുടനീളം പുതിയ ഷോറൂമുകൾക്കായി കൂടുതൽ ആപ്ലിക്കേഷനുകൾ ബ്രാൻഡിനെ തേടിയെത്തുകയാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

കുഷാഖിലൂടെ സ്കോഡയുടെ രാശിയും തെളിഞ്ഞു; കൂടുതൽ ഡീലർഷിപ്പുകൾ തേടിയെത്തുന്നു

കുഷാഖിന്റെ അരങ്ങേറ്റത്തിന് ശേഷം പുതിയ ഡീലർഷിപ്പുകൾക്കായി 200 ലധികം ആപ്ലിക്കേഷൻ ലഭിച്ചതായി സ്കോഡ പ്രസ്‌താവനയിലൂടെയാണ് വ്യക്തമാക്കിയത്. 2021 ഓഗസ്റ്റോടെ വിൽപ്പനയും വിൽപ്പനാനന്തര സൗകര്യങ്ങളും ഉൾപ്പെടെ 170 ലധികം ഉപഭോക്തൃ ടച്ച്‌പോയിന്റുകളിൽ എത്തിച്ചേരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കുഷാഖിലൂടെ സ്കോഡയുടെ രാശിയും തെളിഞ്ഞു; കൂടുതൽ ഡീലർഷിപ്പുകൾ തേടിയെത്തുന്നു

അടുത്ത വർഷത്തോടെ ഇത് 225 കടക്കും. ജൂൺ 27 നാണ് മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കുഷാഖ് എത്തുന്നത്. 10.49 ലക്ഷം രൂപ പ്രാരംഭ വില നിശ്ചയിച്ചതോടെ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും ഒത്ത ബദലാകാനും ഈ യൂറോപ്യൻ മോഡലിന് സാധിച്ചു.

കുഷാഖിലൂടെ സ്കോഡയുടെ രാശിയും തെളിഞ്ഞു; കൂടുതൽ ഡീലർഷിപ്പുകൾ തേടിയെത്തുന്നു

വിൽപ്പനയ്ക്ക് എത്തി ഒരാഴ്ചയ്ക്കുള്ളിൽ കുഷാഖിനായി രണ്ടായിരത്തിലധികം ബുക്കിംഗുകൾ ലഭിച്ച സ്കോഡ ഒരു മികച്ച തുടക്കത്തിലേക്കാണ് നീങ്ങിയതും. ഈ പുതിയ ഡീലർഷിപ്പുകളുടെ സഹായത്തോടെ രാജ്യത്ത് പുതിയ ഉൽ‌പ്പന്നങ്ങൾ‌ സമാരംഭിക്കുക, പുതിയ സേവനങ്ങൾ‌ അവതരിപ്പിക്കുക, ഉപഭോക്തൃ കേന്ദ്രീകൃതത എന്നീ ത്രിമുഖ തന്ത്രങ്ങൾ‌ സ്വീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

കുഷാഖിലൂടെ സ്കോഡയുടെ രാശിയും തെളിഞ്ഞു; കൂടുതൽ ഡീലർഷിപ്പുകൾ തേടിയെത്തുന്നു

സ്കോഡ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന 100 നഗരങ്ങളിൽ സാംഗ്ലി, ഭിൽവാര, ഫരീദാബാദ്, പഞ്ചകുല, നവസാരി, വാപ്പി, ഹാർഡോയി തുടങ്ങിയ ചെറിയ നഗരങ്ങളും ഉൾപ്പെടും.

കുഷാഖിലൂടെ സ്കോഡയുടെ രാശിയും തെളിഞ്ഞു; കൂടുതൽ ഡീലർഷിപ്പുകൾ തേടിയെത്തുന്നു

പട്യാല, സിർസ, ഗാസിയാബാദ്, അൽവാർ, അലിഗഢ്, സിലിഗുരി, ഭാവ് നഗർ, സതാര, അഹമ്മദ്‌നഗർ, ബെൽഗാം, ഷിമോഗ, കണ്ണൂർ, അല്ലെപ്പി, ദിണ്ടിഗുൾ, കരൂർ, നെല്ലൂർ, ഭീമവാരം തുടങ്ങി 90 ലധികം നഗരങ്ങളിൽ ഇത് ബ്രാൻഡിന്റെ നിലവിലുള്ള സാന്നിധ്യം വർധിപ്പിക്കും.

കുഷാഖിലൂടെ സ്കോഡയുടെ രാശിയും തെളിഞ്ഞു; കൂടുതൽ ഡീലർഷിപ്പുകൾ തേടിയെത്തുന്നു

എല്ലാ മെട്രോ, തലസ്ഥാന നഗരങ്ങൾക്കും പുറമെ ടയർ II-III നഗരങ്ങളിലും പുതിയ സെയിൽസ്, സർവീസ് കേന്ദ്രങ്ങളും സ്കോഡ ആരംഭിക്കും. ഇന്ത്യൻ വിപണിക്കായി മാത്രം സ്കോഡ തയാറാക്കിയ വാഹനമാണ് കുഷാഖ് എന്നതും ശ്രദ്ധേയമാണ്.

കുഷാഖിലൂടെ സ്കോഡയുടെ രാശിയും തെളിഞ്ഞു; കൂടുതൽ ഡീലർഷിപ്പുകൾ തേടിയെത്തുന്നു

നിലവിൽ 1.0 ടിഎസ്ഐ, 1.5 ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് കുഷാഖ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഭാവിയിൽ എസ്‌യുവിയുടെ ഒരു മോണ്ടെ കാർലോ എഡിഷനും വിപണിയിൽ എത്തിയേക്കാം. നിലവിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഒക്‌ടാവിയ, റാപ്പിഡ്, സൂപ്പർബ് സെഡാനുകളും സ്കോഡ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Plans To Expand Their Sales And After Sales Facilities Across 100 Cities In India. Read in Malayalam
Story first published: Tuesday, July 27, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X