വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

ഇന്ത്യയിലെ മിഡ്-സൈസ് സെഡാൻ ശ്രേണിയിലെ പുത്തൻ താരോദയമാണ് സ്കോഡ സ്ലാവിയ. പ്രായമായി വരുന്ന റാപ്പിഡിന്റെ പകരക്കാരനായാണ് വാഹനത്തിന്റെ വരവ്. തികച്ചും പുതിയതും അത്യാധുനികവുമാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് സ്ലാവിയയെ ഒരുക്കിയിരിക്കുന്നത്.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

സ്ലാവിയ മിഡ്-സൈസ് സെഡാൻ 2022 മാർച്ചിൽ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് സ്കോഡ സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ ഡെലിവറികൾ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വരവിന് മുന്നോടിയായി, സി-സെഗ്മെന്റ് സെഡാന്റെ വേരിയന്റ് തിരിച്ചുള്ള എഞ്ചിൻ വിശദാംശങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രാൻഡ്.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

ആക്റ്റീവ്, അംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റ് തലങ്ങളിലാണ് സ്ലാവിയ വാഗ്ദാനം ചെയ്യുന്നത്. വാങ്ങുന്നവർക്ക് 1.0 ലിറ്റർ, 3-സിലിണ്ടർ ടിഎസ്ഐ, 1.5 ലിറ്റർ, 4-സിലിണ്ടർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ തെരഞ്ഞെടുക്കാനും സാധിക്കും.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

ആദ്യത്തേത് 115 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കുമ്പോൾ ശേഷി കൂടിയ എഞ്ചിൻ 150 bhp പവറിൽ 250 Nm torque ആകും നൽകുക. ചെറിയ ശേഷിയുള്ള 1.0 ലിറ്റർ പെട്രോൾ ടിഎസ്ഐ യൂണിറ്റ് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

കൂടുതൽ കരുത്തുറ്റ 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ അതിവേഗം മാറുന്ന ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും വരുന്നത്. സ്കോഡ സ്ലാവിയയുടെ എൻട്രി-ലെവൽ ആക്റ്റീവ് വേരിയന്റ് ഒരു മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് നൽകുന്നതെങ്കിൽ, അംബിഷനിൽ 1.0 ലിറ്റർ ടിഎസ്ഐ യൂണിറ്റും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലും ലഭ്യമാകും.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

ടോപ്പ് എൻഡ് സ്റ്റൈൽ പതിപ്പ് രണ്ട് എഞ്ചിനുകളിലും രണ്ട് ഗിയർബോക്സ് ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യും. ഇന്ത്യയിൽ വരാനിരിക്കുന്ന സ്കോഡ സ്ലാവിയ സെഡാൻ പഴയ റാപ്പിഡിന് പകരക്കാരനാണ്. മുൻഗാമിയെ അപേക്ഷിച്ച് അപേക്ഷിച്ച്, പുതിയ സെഡാൻ (1.0L) 5 bhp കൂടുതൽ കരുത്തും 3 Nm torque ഉം അധികമായി നൽകും.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

സ്ലാവിയയുടെ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സി-സെഗ്മെന്റ് സെഡാൻ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ കാറായിരിക്കും. അതിന്റെ സിലിണ്ടർ നിർജ്ജീവമാക്കൽ സാങ്കേതികവിദ്യയും ശ്രദ്ധേയമായ നേട്ടമാകും ഉണ്ടാക്കിയെടുക്കുക. സ്ലാവിയയ്ക്ക് 4541 മില്ലീമീറ്റർ നീളവും 1752 മില്ലീമീറ്റർ വീതിയും 1487 മില്ലീമീറ്റർ ഉയരവുമുണ്ട്. അങ്ങനെ അത് റാപ്പിഡിനേക്കാൾ 128 മില്ലീമീറ്റർ നീളവും 53 മില്ലീമീറ്റർ വീതിയും 21 മില്ലീമീറ്റർ ഉയരവും കൂടുതൽ നൽകുന്നു.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

മാത്രമല്ല പുതിയ സ്‌കോഡ സെഡാന്റെ വീൽബേസ് 2651 മില്ലീമീറ്റർ ആണ്. ഇത് സ്ലാവിയയുടെ രണ്ട് പ്രധാന എതിരാളികളായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ എന്നിവയേക്കാൾ നീളമുള്ളതാണ്. കൂടാതെ റാപ്പിഡിനേക്കാൾ 99 മില്ലീമീറ്റർ നീളവും സ്ലാവിയയ്ക്ക് അവകാശപ്പെടാനുള്ളതാണ്.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

ഇതിനു പുറമെ സ്ലാവിയ മിഡ്-സൈസ് സെഡാൻ സെഗ്‌മെന്റിലെ ഏറ്റവും വലിയ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് 520 ലിറ്ററാണ് പിന്നിലെ സംഭരണ ശേഷിയെന്ന് ചുരുക്കം. കുഷാഖിന് ശേഷം മെയ്ഡ് ഇൻ ഇന്ത്യ MQB A0 IN പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന രണ്ടാമത്തെ സ്‌കോഡ കാറാണിതെന്നതും ശ്രദ്ധനേടാൻ സഹായിക്കും.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

സ്കോഡ-ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രൊജക്ടിനു കീഴിൽ കുഷാഖിനും ടൈഗൂണിനും ശേഷമെത്തുന്ന മൂന്നാമത്തെ വാഹനമെന്ന പ്രത്യേകതയും സ്ലാവിയയ്ക്കുണ്ട്. ഒരു പ്രീമിയം വാഹന നിർമാണ കമ്പനിയായി ആദ്യ കാലത്ത് പേരെടുത്ത സ്കോഡ സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നതിന്റെ ഭാഗമാണ് ഈ പ്രാദേശികവത്ക്കരിച്ചിരിക്കുന്ന മോഡലുകളുടെ വരവ്. 11,000 രൂപ ടോക്കൺ തുകയിൽ സ്‌കോഡ സ്ലാവിയയുടെ ഔദ്യോഗിക ബുക്കിംഗ് ബ്രാൻഡ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

സ്കോഡ സ്ലാവിയ കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ടൊർണാഡോ റെഡ്, ക്രിസ്റ്റൽ ബ്ലൂ എന്നീ അഞ്ച് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് വിപണി കീഴടക്കാൻ എത്തുന്നത്. ഡിസൈൻ വിശദാംശങ്ങളിലേക്ക് കണ്ണോടിച്ചാൽ ഷാർപ്പ് ക്യാരക്‌ടർ ലൈനുകളും മസ്ക്കുലർ രൂപരേഖയും ഉള്ള താഴ്ന്നതും വിശാലവുമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

യൂറോപ്യൻ നിലവാരത്തിൽ നിർമിച്ചിരിക്കുന്നതിനാൽ സുരക്ഷയുടെ കാര്യത്തിലും ഒരു സംശയവും വെക്കേണ്ട ആവശ്യമില്ല. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നീ സജ്ജീകരണങ്ങളെല്ലാം പുതിയ പ്രീമിയം സെഡാനിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

ഫീച്ചറുകളുടെ കാര്യത്തിലും ഇത് അങ്ങനെ തന്നെയായിരിക്കും. കുഷാഖിന് സമാനമായ പല കാര്യങ്ങളും സ്ലാവിയയുടെ അകത്തളത്തിലും കാണാനാവും. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്‌റ്റഡ് കാർ ടെക് എന്നിവയെല്ലാം വാഹനത്തിലുണ്ട്.

വേരിയന്റുകളിലെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ; സ്ലാവിയയുടെ കൂടുതൽ വിശദാംശങ്ങളുമായി സ്കോഡ

അതോടൊപ്പം ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് സീറ്റുകൾ, 6 സ്പീക്കറുകൾ പ്രീമിയം ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയും സ്കോഡ അണിനിരത്തും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda reaveled the engine details of new slavia premium sedan ahead of arrival
Story first published: Friday, November 26, 2021, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X