ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

ചൈനീസ് വിപണിയിൽ മാത്രമായി ലഭ്യമാകുന്ന ഒക്ടാവിയ സെഡാന്റെ ലോംഗ് വീൽബേസ് പതിപ്പ് സ്കോഡ ഔദ്യോഗികമായി പുറത്തിറക്കി.

ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

'ഒക്ടാവിയ പ്രോ' എന്ന് വിളിക്കപ്പെടുന്ന, വാഹനം ഏറ്റവും പുതിയ തലമുറ ഒക്ടാവിയയ്ക്ക് സമാനമാണ്, അതേ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഗ്രില്ല്, ടൈൽ‌ലൈറ്റുകൾ മുതലായവ ഇത് ഉൾക്കൊള്ളുന്നു, അതോടൊപ്പം അല്പം വലിയ അളവുകൾ വാഹനത്തിന് ലഭിക്കുന്നു.

ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

ചില സ്റ്റൈലിംഗ് ഘടകങ്ങൾ സ്പോർട്ടി ഒക്ടാവിയ RS -ൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു, ബമ്പറുകൾ (മുന്നിലും പിന്നിലും), ബ്ലാക്ക്ഔട്ട് റൂഫ്, ബ്ലാക്ക് ORVM ക്യാപ്പുകൾ, 18 ഇഞ്ച് അലോയി വീലുകൾ.

ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

ഈ ഘടകങ്ങൾ കാറിന്റെ രൂപകൽപ്പനയ്ക്ക് അഗ്രസ്സീവ് ഭാവം നൽകുന്നു. സ്റ്റാൻഡേർഡ് കാറിനേക്കാൾ 44 mm നീളമുള്ള 2,730 mm ലോംഗ് വീൽബേസാണ് ഒക്ടാവിയ പ്രോയിലുള്ളത്. 4,753 mm -ൽ നിന്ന് നീളം 64 mm ഉയർന്നു.

ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

ലോംഗ് വീൽബേസിന്റെ ഏറ്റവും വലിയ നേട്ടം പിന്നിലെ യാത്രക്കാർക്ക് മികച്ച ലെഗ് റൂമാണ്. ഒക്ടാവിയ പ്രോ വളരെ കുറഞ്ഞ വിലയ്ക്ക് ഉയർന്ന സെഗ്‌മെന്റുകളിലെ എതിരാളികളെക്കാൾ കംഫർട്ടും സ്‌പേസും വാഗ്ദാനം ചെയ്യും, ഇത് ധാരാളം ഉപഭോക്താക്കളെ ആകർഷിക്കും.

ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹീറ്റഡ് & വെന്റിലേറ്റഡ് മുൻ നിര സീറ്റുകൾ (ഇലക്ട്രിക് അഡ്ജസ്റ്റബിളിറ്റി ഉള്ളത്), പവർ-ഓപ്പറേറ്റഡ് ടെയിൽഗേറ്റ് എന്നിവ പോലുള്ള നിരവധി പ്രീമിയം സവിശേഷതകളും വാഹനം വാഗ്ദാനം ചെയ്യും.

ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

ഓപ്‌ഷണൽ സവിശേഷതകളായി 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഹെഡ്-അപ്പ് ഡിസ്‌പ്ലേയും ലഭ്യമാണ്. 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ മോട്ടോർ ആയിരിക്കും വാഹനത്തിന്റെ ഹൃദയം, ഇത് 150 bhp പരമാവധി കരുത്തും 250 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു.

ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

ഫോക്‌സ്‌വാഗണിന്റെ ഷിഫ്റ്റ്-ബൈ-വയർ ടെക് ഉപയോഗിച്ച് സ്ലിക്ക്-ഷിഫ്റ്റിംഗ് ഏഴ്-സ്പീഡ് DSG ഗിയർബോക്സുമായി ഇത് ജോടിയാകും. ചൈനീസ് വിപണിയിൽ പുതിയ മോഡലിനൊപ്പം മൂന്നാം തലമുറ ഒക്ടാവിയയുടെ വിൽപ്പന സ്കോഡ തുടരും എന്നതാണ് ശ്രദ്ധേയം.

ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ചേഞ്ച് അസിസ്റ്റ്, ട്രാഫിക് അപ്രോച്ച് അലേർട്ട് (ഡോറുകൾ തുറക്കുമ്പോൾ) മുതലായ അന്തർദ്ദേശീയ-സ്പെക്ക് മോഡലിൽ വാഗ്ദാനം ചെയ്യുന്ന അതേ സുരക്ഷാ സവിശേഷതകളോടെ 2021 ഒക്ടാവിയ പ്രോ ലഭ്യമാകും.

ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

മെച്ചപ്പെട്ട പാസഞ്ചർ സൗകര്യത്തിനായി കാറിന് ഒരു മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷൻ സജ്ജീകരണം ലഭിക്കുന്നു, ഇത് അന്താരാഷ്ട്ര-സ്പെക്ക് ഒക്ടാവിയയിലെ RS, സ്കൗട്ട് വേരിയന്റുകളിൽ മാത്രം വാഗ്ദാനം ചെയ്യുന്നു.

ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

ഇന്ത്യൻ വിപണിയിൽ, സ്കോഡ ഇപ്പോൾ പഴയ-തലമുറ (മൂന്നാം തലമുറ) ഒക്ടാവിയയുമായി തുടരുകയാണ്. നാലാം-തലമുറ മോഡൽ ഇതിനകം തന്നെ റോഡ് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്, 2021 മധ്യത്തോടെ ഇത് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Revealed Long Wheel Base Octavia Pro Sedan. Read in Malayalam
Story first published: Wednesday, March 10, 2021, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X