കുഷാഖിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് സ്‌കോഡ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ചെക്ക് നിര്‍മാതാക്കളായ സ്‌കോഡയില്‍ നിന്നും അധികം വൈകാതെ വിപണിയില്‍ എത്തുന്ന മോഡലാണ് കുഷാഖ്. ഇതിനോടകം തന്നെ വാഹനത്തിന്റെ ഏതാനും വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടുണ്ട്.

കുഷാഖിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് സ്‌കോഡ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഇപ്പോഴിതാ കുഷാഖിന്റെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി. പുതിയ ടീസറില്‍, കുഷാഖിന്റെ മുന്‍ഭാഗം മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. അതില്‍ ഗ്രില്‍, സ്‌കോഡ ലോഗോ, തിളങ്ങുന്ന ഹെഡ്‌ലാമ്പുകള്‍ എന്നിവ കാണാന്‍ കഴിയും.

കുഷാഖിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് സ്‌കോഡ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

അതിന്റെ റൂഫ് റെയിലുകളും ടീസറില്‍ കാണാന്‍ സാധിക്കും. മുന്‍വശത്ത് നിന്ന് ഇത് വളരെ സ്‌റ്റൈലിഷും ആകര്‍ഷകവുമാണ്. ഇതിനുശേഷം, സ്‌കോഡ ലെറ്ററിംഗും ടെയില്‍ ലൈറ്റും പിന്നില്‍ കാണാം. കുഷാഖിന്റെ ബോണറ്റില്‍ നല്‍കിയിരിക്കുന്ന ലൈനുകളും വാഹനത്തിന്റെ സ്‌പോര്‍ട്ടി ലുക്ക് എടുത്ത് കാണിക്കുന്നു.

കുഷാഖിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് സ്‌കോഡ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

വാഹനത്തിന്റെ അകത്തളത്തെയും ടീസര്‍ വീഡിയോ കാണിക്കുന്നുണ്ട്. സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ടീസറില്‍ കാണിക്കുന്നു, അതിനുശേഷം കാറിന്റെ സ്റ്റിയറിംഗ് വീല്‍ അതിന്റെ ഇരുവശത്തും നിയന്ത്രണ ബട്ടണുകളും കാണാന്‍ സാധിക്കും.

കുഷാഖിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് സ്‌കോഡ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഇതിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ വിഷന്‍ ഇന്‍ എന്ന് പേരില്‍ സ്‌കോഡ പ്രദര്‍ശിപ്പിച്ചത്. പിന്നീട് നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചെങ്കിലും കൊവിഡ് സാഹചര്യം വാഹനത്തിന്റെ അരങ്ങേറ്റം വൈകിപ്പിച്ചു.

കുഷാഖിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് സ്‌കോഡ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ട് പ്രദേശികമായി വികസിപ്പിച്ചെടുത്ത MQB A0 IN പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. രണ്ട് TSI പെട്രോള്‍ എഞ്ചിനുകളാകും വാഹനത്തിന് കരുത്ത് നല്‍കുക.

കുഷാഖിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് സ്‌കോഡ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ യൂണിറ്റുകളാകും ഇതില്‍ ഉള്‍പ്പെടുക. ഇതില്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ യൂണിറ്റ് 115 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ യൂണിറ്റ് 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു.

കുഷാഖിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് സ്‌കോഡ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

രണ്ട് യൂണിറ്റുകളും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കും. ചെറിയ ടര്‍ബോ യൂണിറ്റില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷനായി ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

കുഷാഖിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് സ്‌കോഡ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയ്‌ക്കെതിരേയാണ് കുഷാഖ് മത്സരിക്കുന്നത്. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 10 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

കുഷാഖിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് സ്‌കോഡ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, മൗണ്ട് കണ്‍ട്രോളുകളുള്ള മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്നിലധികം എയര്‍ബാഗുകള്‍, ഡ്രൈവര്‍ അസിസ്റ്റ് സുരക്ഷാ സവിശേഷതകള്‍ എന്നിവയെല്ലാം വാഹനത്തില്‍ ഇടംപിടിച്ചേക്കും.

Most Read Articles

Malayalam
English summary
Skoda Revealed New Teaser Of Kushaq SUV, Find Out Here New Details And Features. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X