Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

നിര്‍മാതാക്കളായ സ്‌കോഡ ഓട്ടോയില്‍ നിന്നുള്ള ഈ വര്‍ഷത്തെ പ്രധാന അവതരണങ്ങളില്‍ ഒന്നായിരുന്നു കുഷാഖ് കോംപാക്ട് എസ്‌യുവിയുടേത്. എന്തായാലും കമ്പനിയുടെ പ്രതീക്ഷകള്‍ തെറ്റിയില്ലെന്ന് വേണം പറയാന്‍.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

ജൂണ്‍ മാസത്തില്‍ വിപണിയില്‍ എത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നാളിതുവരെ വാഹനത്തിന് 10,000-ത്തില്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

10.50 ലക്ഷം രൂപ മുതലാണ് വാഹനത്തിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില. 'കൊവിഡ് മഹാമാരി കാലത്ത്, വിതരണ വെല്ലുവിളികള്‍ ഉണ്ടാക്കിയ അഭൂതപൂര്‍വമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, തങ്ങള്‍ കുഷാഖിന്റെ 10,000 ബുക്കിംഗ് നാഴികക്കല്ല് പിന്നിട്ടതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

ഓഗസ്റ്റ് ആദ്യ വാരത്തിലാണ് എസ്‌യുവിക്ക് 6,000 ബുക്കിംഗ് ലഭിച്ചതായി കമ്പനി പ്രഖ്യാപിച്ചത്, ഇപ്പോള്‍ 10,000 കടന്നതിനാല്‍ കാറിന് സ്ഥിരമായ ഡിമാന്‍ഡ് ഉണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. 95 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരണമുള്ള ഇന്ത്യ-നിര്‍ദ്ദിഷ്ട MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് സ്‌കോഡ കുഷാഖ് നിര്‍മ്മിച്ചിരിക്കുന്നത്.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

കുഷാഖ് എസ്‌യുവിയുടെ വില ആരംഭിക്കുന്നത് 10.50 ലക്ഷം രൂപയിലാണ്. ഉയര്‍ന്ന പതിപ്പിനായി 17.60 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ആക്റ്റീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലായി മൊത്തം ഏഴ് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI എന്നിവ ഉപയോഗിച്ച് സ്‌കോഡ കുഷാഖ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

ആദ്യത്തേത് 113 bhp കരുത്തും 175 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു, കൂടാതെ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഓപ്ഷണല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ചേര്‍ത്തിരിക്കുന്നു. രണ്ടാമത്തേത് 148 bhp കരുത്തും 250 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ യൂണിറ്റ് 6 സ്പീഡ് മാനുവലും ഓപ്ഷണല്‍ ഏഴ് സ്പീഡ് DSG ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്യുന്നു.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

മോഡലിനെ സംബന്ധിച്ചുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ കുഷാഖിന് ചെറിയൊരു നവീകരണം അടുത്തിടെ കമ്പനി നല്‍കീയിരുന്നു. ആറ് എയര്‍ബാഗുകളും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ഉപയോഗിച്ച് സ്‌കോഡ, കുഷാഖിന്റെ സ്‌റ്റൈല്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ അടുത്തിടെ പുതുക്കിയിരുന്നു.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

ലോഞ്ച് സമയത്ത് വേരിയന്റുകളില്‍ ഫീച്ചറുകള്‍ കാണുന്നില്ലെങ്കിലും ടോപ്പ് എന്‍ഡ് ഓട്ടോമാറ്റിക് ട്രിമ്മുകളില്‍ ഉപഭോക്താക്കള്‍ ഈ ഫീച്ചറുകള്‍ ആവശ്യപ്പെട്ടിരുന്നു. തല്‍ഫലമായിട്ടാണ്, കുഷാഖ് സ്‌റ്റൈല്‍ ഓട്ടോമാറ്റിക് ട്രിമ്മുകളില്‍ ഇപ്പോള്‍ ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

ഏകദേശം 40,000 രൂപയോളം ഇതോടെ വില വര്‍ധിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. സ്‌കോഡ കുഷാഖ് 1.0 സ്‌റ്റൈല്‍ ഓട്ടോമാറ്റിക് പതിപ്പിന്റെ വില ഇപ്പോള്‍ 16.20 ലക്ഷം രൂപയാണ്. അതേസമയം കുഷാഖ് 1.5 സ്‌റ്റൈല്‍ ഓട്ടോമാറ്റിക് പതിപ്പിന് അധിക സവിശേഷതകളുള്ളതിന്റെ ഫലമായി 18 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

പുതിയ വേരിയന്റുകള്‍ക്കുള്ള ഡെലിവറികള്‍ ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന ചെക്ക് വാഹന നിര്‍മ്മാതാക്കളും കുഷാഖിന്റെ പ്രതിമാസ വില്‍പ്പനയില്‍ മുന്നിലാണെന്ന് പറഞ്ഞു. ഇടത്തരം വലിപ്പമുള്ള എസ്‌യുവി കാര്‍ ബ്രാന്‍ഡിന് രാജ്യത്ത് വര്‍ധിച്ച വില്‍പ്പന കൊണ്ടുവരുന്നതില്‍ സഹായിച്ചുവെന്നും കമ്പനി അറിയിച്ചു.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

ഈ വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റ, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, കിയ സെല്‍റ്റോസ് എന്നിവയ്ക്കെതിരെയും സ്‌കോഡ കുഷാഖ് മത്സരിക്കുന്നത്.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

നിരവധി മോഡലുകളെ വിപണിയില്‍ എത്തിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ പുതിയ മോഡലുകളില്‍ പുതുതലമുറ ഒക്ടാവിയ സെഡാനും ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ സ്‌കോഡ ഇന്ത്യ 3,829 യൂണിറ്റ് പാസഞ്ചര്‍ വാഹന വില്‍പ്പന ആഭ്യന്തര വിപണിയില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസം 1,003 യൂണിറ്റ് വിറ്റ അതേ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഇത് 282 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

അതോടൊപ്പം തന്നെ റാപ്പിഡ് റൈഡര്‍ പ്ലസ് വേരിയന്റിനെ കമ്പനി അടുത്തിടെ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. സ്‌കോഡയുടെ മറ്റൊരു ജനപ്രീയ മോഡലാണ് റാപ്പിഡ്. റാപ്പിഡിന്റെ വില്‍പ്പന ഉയര്‍ന്നപ്പോള്‍ ചെക്ക് റിപബ്ലിക്കന്‍ നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിച്ച വേരിയന്റായിരുന്നു റാപ്പിഡ് റൈഡര്‍ പ്ലസ്.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

7.99 ലക്ഷം രൂപയായിരുന്നു ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. റൈഡര്‍ വേരിയന്റിനേക്കാള്‍ 50,000 രൂപ അധികം നല്‍കണമായിരുന്നു റൈഡര്‍ പ്ലസ് വേരിയന്റിനായി. ബിഎസ് VI നിലവാരത്തിലുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് റൈഡര്‍ പ്ലസിനും കരുത്ത് നല്‍കിയിരുന്നത്.

Kushaq-ന്റെ ബുക്കിംഗില്‍ വന്‍കുതിപ്പ്; വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് Skoda

ഈ യൂണിറ്റ് പരമാവധി 110 bhp കരുത്തും 175 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരുന്നത്. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ഈ പതിപ്പ് ലഭ്യമായിരുന്നു.

Most Read Articles

Malayalam
English summary
Skoda says kushaq compact suv bookings cross 10 000 units find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X