കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

സ്കോഡ ഇന്ത്യൻ തങ്ങളുടെ പുതിയ മിഡ് സൈസ് എസ്‌യുവി കുഷാഖ് ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറക്കി. ചെക്ക് നിർമ്മാതാക്കൾ വികസിപ്പിച്ചെടുത്ത പുത്തൻ എസ്‌യുവി കഴിഞ്ഞ വർഡഷം ഓട്ടോ എക്‌സ്‌പോയ്ക്ക് പ്രദർശിപ്പിച്ച വിഷൻ ഇൻ കൺസെപെറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

ഇത് MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യ വാഹനമാണിത്. ലോഞ്ച് ചെയ്യുമ്പോൾ സ്കോഡ കുഷാഖ് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്ക്സ് തുടങ്ങിയ കാറുകളുമായി മത്സരിക്കും.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

നിലവിൽ വിൽപ്പനയ്‌ക്കെത്തിക്കുന്ന മറ്റേതൊരു സ്‌കോഡ വാഹനത്തെയും പോലെ, കുഷാഖിനും ധാരാളം സവിശേഷതകളുണ്ട്. എക്സ്റ്റീരിയർ ഡിസൈനും വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ചില ഫീച്ചറുകളും കാണിക്കുന്ന ഒരു TVC സ്‌കോഡ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

സ്കോഡ ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പുതിയ കുഷാഖിന്റെ ബാഹ്യ സവിശേഷതകളെയും രൂപകൽപ്പനയെയും കുറിച്ചാണ് വീഡിയോ.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

എസ്‌യുവിയിലെ ഫ്രണ്ട് ഗ്രില്ലിലാണ് വീഡിയോ ആരംഭിക്കുന്നത്. മുൻവശത്ത് സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ല് കുഷാഖിന് ലഭിക്കുന്നു.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

ഒരു പ്രീമിയം അനുഭവം നൽകുന്നതിന് സ്കോഡ ഗ്രില്ലിന് ചുറ്റും ഒരു ക്രോം ഗാർണ്ഷും ബോർഡറും നൽകിയിരിക്കുന്നു. വീഡിയോ പിന്നീട് കുഷാഖിലെ ഷാർപ്പും മെലിഞ്ഞതുമായ ഹെഡ്‌ലാമ്പുകളെക്കുറിച്ച് സംസാരിക്കുന്നു.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

ഹെഡ്‌ലൈറ്റുകൾ സ്‌കോഡയുടെ ക്രിസ്റ്റലിൻ എൽഇഡിയും സംയോജിത എൽഇഡി ഡിആർഎല്ലുകളും ഉൾക്കൊള്ളുന്നു. സ്കോഡ കുഷാഖിന് ബ്രാൻഡിൽ നിന്നുള്ള മറ്റ് ചില എസ്‌യുവികൾക്ക് സമാനമായ രൂപകൽപ്പനയുണ്ട്, അതോടൊപ്പം അതിന്റേതായ ഒരു ക്യാരക്ടറും ഉൾക്കൊള്ളുന്നു.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

പിൻഭാഗത്ത് സ്പ്ലിറ്റ് എൽഇഡി ടെയിൽ ലൈറ്റുകൾ ലഭിക്കുന്നു, ഇത് ഇപ്പോൾ മിക്കവാറും എല്ലാ കാറുകളിലും ഒരു സാധാരണ കാര്യമായി മാറുന്നു.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

റിഫ്ലക്റ്റർ, ടെയിൽ ലാമ്പുകൾക്ക് താഴെയായി സ്ഥാപിച്ചിരിക്കുന്നു, പിന്നിലെ ബമ്പറിന് സിൽവർ കളർ ഫോക്സ് സ്കിഡ് പ്ലേറ്റ് ഉപയോഗിച്ച് ഡ്യുവൽ ടോൺ ട്രീറ്റ്മെന്റ് ലഭിക്കും. റിയർ വ്യൂ ക്യാമറയും രജിസ്ട്രേഷൻ പ്ലേറ്റിനായുള്ള എൽഇഡി ലൈറ്റുകളും വീഡിയോയിൽ കാണാം.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

തുടർന്ന് ഇലക്ട്രിക്കായി മടക്കാവുന്നതും ക്രമീകരിക്കാവുന്നതുമായ ORVM- കൾ സംയോജിത എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും വീഡിയോ കാണിക്കുന്നു. കാറിന്റെ പ്രീമിയമായി കാണപ്പെടുന്ന 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലും ഇതിലുണ്ട്.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

ആധുനിക കാറുകളിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന മറ്റൊരു സവിശേഷത ഇലക്ട്രിക് സൺറൂഫ് ആണ്. സ്കോഡ കുഷാഖിനും ഇത് ലഭിക്കുന്നു, റൂഫ് റെയിലുകളും ഒരു ഷാർക്ക് ഫിൻ ആന്റിനയും കമ്പനി ഒരുക്കിയിരിക്കുന്നു.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

വീഡിയോ ഇന്റീരിയറിന് കൂടുതൽ പ്രാധാന്യം നൽകുന്നില്ല, പക്ഷേ, അതിന്റെ ഒരു വ്യൂ കാണിക്കുന്നു. മറ്റ് സ്കോഡ ഉൽ‌പ്പന്നങ്ങളെപ്പോലെ, കുഷാഖിനും പ്രീമിയം അല്ലെങ്കിൽ പ്ലഷ് ലുക്കിംഗ് ക്യാബിൻ ലഭിക്കും

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

ആംബിയന്റ് ലൈറ്റിംഗ്, ഡോർ സിൽ ലൈറ്റുകൾ, മൊബൈൽ പോക്കറ്റുകൾ, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ഇതിന് ലഭിക്കും. ABS, EBD, തുടങ്ങി നിരവധി സുരക്ഷാ ഉപകരണങ്ങളും കുഷാഖിന് ലഭിക്കും.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

മറ്റ് പല നിർമ്മാതാക്കളെയും പോലെ, സ്കോഡയും തങ്ങളുടെ എല്ലാ ഡീസൽ എഞ്ചിനുകളും ഉപേക്ഷിച്ചു. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും കുഷാഖ് നൽകും.

കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 110 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും. ഈ എഞ്ചിൻ ഒരു മാനുവൽ ഗിയർബോക്സുമായി മാത്രം വരും.

അടുത്തതായി 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ്, ഇത് 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ ഏഴ് സ്പീഡ് DSG, ആറ് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സും ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Shared New Kushaq SUV TVC Explaining Exterior Highlights. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X