ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

പുതിയ സ്കോഡ ഒക്ടാവിയ ലോഞ്ച് ചെയ്യുന്നതിനായി ഇന്ത്യ കാത്തിരിക്കുമ്പോൾ, ചെക്ക് കാർ നിർമ്മാതാക്കൾ ഇപ്പോൾ നടക്കുന്ന ഷാങ്ഹായ് ഓട്ടോ ഷോയിൽ സെഡാന്റെ വലിയ പതിപ്പ് പ്രദർശിപ്പിച്ചിരിക്കുകയാണ്.

ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

സ്കോഡ ഒക്ടാവിയ പ്രോ എന്ന ഈ മോഡൽ കാർ നിർമ്മാതാക്കളുടെ ‘ലിക്വിഡ് ക്രിസ്റ്റലിൻ ഡിസൈൻ' ധരിക്കുന്നു, ഇത് ‘അടുത്ത തലമുറയിലെ ഫാമിലി ഹാച്ച്ബാക്കുകളുടെ സൗന്ദര്യാത്മക പ്രവണതയെ നയിക്കുന്നു' എന്ന് സ്‌കോഡ പറയുന്നു.

ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

ഈ വർഷം ഇന്ത്യൻ തീരത്ത് എത്താൻ പോകുന്ന സ്റ്റാൻഡേർഡ് സെഡാന്റെ ലോംഗ് വീൽബേസ് പതിപ്പാണ് സ്കോഡ ഒക്ടാവിയ പ്രോ. ഒക്റ്റേവിയ പ്രോ പ്രധാനമായും ചൈനീസ് മാർക്കറ്റിനായി വികസിപ്പിച്ച മോഡലാണ്, അതിന്റെ വലുപ്പത്തിൽ മാത്രമല്ല, അതിന്റെ രൂപകൽപ്പനയിലും സവിശേഷതകളിലും വ്യത്യാസമുണ്ട്.

ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

സ്കോഡ ഒക്ടാവിയ പ്രോയ്ക്ക് 2,730 mm വീൽബേസ് ഉണ്ട്, ഇത് സാധാരണ ഒക്ടാവിയ സെഡാനുകളേക്കാൾ 44 mm കൂടുതലാണ്. പ്രോ പതിപ്പിന് 4,753 mm നീളവും ലഭിക്കുന്നു, ഇതും സാധാരണ പതിപ്പിനേക്കാൾ 64 mm അധികമാണ്.

ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

പുതിയ അളവുകൾക്കപ്പുറം, വാഹനത്തിന്റെ രൂപകൽപ്പന പരമ്പരാഗത സ്കോഡ ഒക്റ്റേവിയയോട് സാമ്യമുള്ളതാണ്, എന്നിരുന്നാലും RS മോഡലുകളുമായി സാമ്യമുള്ള അല്പം വ്യത്യസ്ത രൂപത്തിലുള്ള ബമ്പറുകൾ ഇതിൽ ഉൾക്കൊള്ളുന്നു. 18 ഇഞ്ച് വീലുകൾ, ചരിഞ്ഞ റൂഫ്, ബ്ലാക്ക് നിറത്തിലുള്ള മിറർ ക്യാപ്പുകൾ എന്നിവ ക്ടാവിയ പ്രോയുടെ സ്‌പോർടി ലുക്ക് ഇത് വർധിപ്പിക്കുന്നു.

ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

ഇന്റീരിയറും ഒക്ടാവിയ സെഡാനുകൾക്ക് സമാനമാണ്. അകത്തേക്ക് കടക്കുമ്പോൾ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.0 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കാണാനാകും. അധിക ചെലവിൽ ഹെഡ്-അപ്പ് ഡിസ്പ്ലേ ചേർക്കാനുള്ള ഓപ്ഷനും ബ്രാൻഡ് നൽകുന്നുണ്ട്.

ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

1.4 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനാണ് സ്‌കോഡ ഒക്ടാവിയ പ്രോയുടെ ഹൃദയം, ഇത് 150 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. എഞ്ചിൻ ഏഴ് സ്പീഡ് DSG ഡബിൾ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേരുന്നു.

ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

സ്കോഡ ഒക്ടാവിയയുടെ പ്രോ മോഡൽ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയില്ല. എന്നിരുന്നാലും, ഈ വർഷാവസാനം ഇന്ത്യയിൽ വിപണിയിലെത്താൻ പോകുന്ന സ്കോഡ ഒക്ടാവിയയ്ക്ക് കരുത്തുറ്റത് 2.0 ലിറ്റർ TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വരുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായി ഇണചേർന്ന ഇത് 190 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കും.

ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

2021 സ്കോഡ ഒക്ടാവിയ ഇതിനകം ഔറംഗബാദിലെ കാർ നിർമാതാക്കളുടെ കേന്ദ്രത്തിൽ ഉൽ‌പാദന നിരയിലെത്തിയിട്ടുണ്ടെങ്കിലും, കൊവിഡ് -19 കേസുകൾ ഇന്ത്യയിലുടനീളം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ സെഡാന്റെ ഔദ്യോഗിക സമാരംഭം വൈകും.

ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ

ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ 2021 ഒക്ടാവിയ ലിപണിയിൽ ഹോണ്ട സിവിക്, ഹ്യുണ്ടായി എലാൻട്ര, ടൊയോട്ട കൊറോള ആൽറ്റിസ് എന്നിവരുമായി ഏറ്റുമുട്ടും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Showcases New Octavia Pro Sedan In Shanghai Auto Show. Read in Malayalam.
Story first published: Thursday, April 22, 2021, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X