കിലിടൻ ലുക്കും പ്രീമിയം ഫീലുമായി Skoda Slavia; ഫസ്റ്റ് ലുക്ക് റിവ്യൂ വീഡിയോ

പ്രായമായ റാപ്പിഡിന്റെ പകരക്കാരനായി എത്തുന്ന സ്ലാവിയ സെഡാനുമായി സ്കോഡ അവതരിച്ചിരിക്കുകയാണ്. അടുത്ത വർഷം തുടക്കത്തോടെ ഈ പുതുപുത്തൻ സെഡാൻ നിരത്തിലെത്തുമെന്നാണ് സ്കോഡ ഉറപ്പുനൽകിയിരിക്കുന്നത്.

കുഷാഖ് എസ്‌യുവിയിൽ കണ്ട അതേ കനത്ത പ്രാദേശികവത്ക്കരണത്തോടെ പൂർത്തിയാക്കിയ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്‌കോഡ സ്ലാവിയ. സ്‌കോഡയുടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ പുറത്തിറക്കുന്ന രണ്ടാമത്തെ ഉൽപ്പന്നമാണിതെന്ന പ്രത്യേകതയുമുണ്ട്.

ചെക്ക് ഭാഷയിൽ സ്ലാവിയ എന്ന പേര് 'ഗ്ലോറി' അഥവാ വിജയം എന്നാണ് അർഥമാക്കുന്നത്. സ്ലാവിയ സുന്ദരവും സ്പോർട്ടി ലുക്കിലുള്ളതുമായ കാറാണെന്ന കാര്യം ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. പുത്തൻ മോഡൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്നതും ഇക്കാര്യത്തിലാണെന്ന് വേണമെങ്കിൽ പറയാം. സ്കോഡയുടെ എല്ലാ സാധാരണ ഡിസൈൻ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് വാഹനത്തെ നിർമിച്ചിരിക്കുന്നത്. 16 ഇഞ്ച് ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് വീലുകളാണ് സ്‌കോഡ സ്ലാവിയയുടെ മറ്റൊരു പ്രത്യേകത. എന്നാൽ സെഡാന് ഒപ്പം മൂന്ന് അലോയ് വീൽ ഓപ്ഷനുകൾ ഉണ്ടാകുമെന്നാണ് സ്‌കോഡ പറയുന്നു.

മൂന്ന് വേരിയന്റുകളിലാണ് സ്കോഡ സ്ലാവിയ ലഭ്യമാവുന്നത്. അതിൽ അഞ്ച് വ്യത്യസ്ത നിറങ്ങളും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. അതിൽ ടൊർണാഡോ റെഡ്, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, റിഫ്ലെക്സ് സിൽവർ, ക്രിസ്റ്റൽ ബ്ലൂ എന്നിവയാണ് ഉൾപ്പെടുന്നത്.

സ്‌കോഡ സ്ലാവിയയെ 1.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് തെരഞ്ഞെടുക്കാം. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് & ഹിൽ ഹോൾഡ് കൺട്രോൾ, ആന്റി-സ്ലിപ്പ് കൺട്രോൾ മോട്ടോർ സ്ലിപ്പ്, ഇലക്ട്രോണിക് ഡിഫറൻഷ്യൽ, റോൾഓവർ പ്രൊട്ടക്ഷൻ, ISOFIX സീറ്റുകൾ തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് സെഡാനിൽ ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda slavia first look review video here find here all details
Story first published: Monday, November 22, 2021, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X