2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

അവതരണം അടുത്തതോടെ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ സ്‌കോഡ. ഏപ്രില്‍ 13-നാണ് വാഹനത്തിന്റെ അരങ്ങേറ്റം നടക്കുന്നത്.

2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

പ്രീമിയം ക്രോസ്ഓവറിന് ധാരാളം ബാഹ്യ അപ്ഡേറ്റുകള്‍ ലഭിക്കുന്നുവെന്ന് ഇതിനോടകം തന്നെ കമ്പനി വ്യക്തമാക്കി കഴിഞ്ഞു. കൂടാതെ സ്‌കോഡ രൂപകല്‍പ്പനയില്‍ ശക്തമായ ഒരു സമീപനം പിന്തുടര്‍ന്നതിനാല്‍ പ്രധാനമായും ഫ്രണ്ട് ഫാസിയയില്‍ നിരവധി കോസ്‌മെറ്റിക് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ കമ്പനി വാഹനത്തിന്റെ രേഖചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നാലെ ഹെഡ്‌ലാമ്പ് യൂണിറ്റുകള്‍ വ്യക്തമാക്കുന്ന ടീസര്‍ ചിത്രവും കമ്പനി പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ടീസര്‍ ചിത്രം.

MOST READ: കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോഴും ഇനി മാസ്ക് നിർബന്ധം; ഡൽഹി ഹൈക്കോടതി

2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

ടെയില്‍ ലാമ്പുകളുടെ ഡിസൈന്‍ വെളിപ്പെടുത്തുന്നതാണ് പുതിയ ടീസര്‍ ചിത്രം. പിന്നില്‍, 2021 സ്‌കോഡ കോഡിയാക്കിന് നേര്‍ത്ത ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും അപ്ഡേറ്റ് ചെയ്ത ബമ്പറും ലഭിക്കുന്നുവെന്ന് വേണം പറയാന്‍.

2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

നേരത്തെ പുറത്തുവന്ന ടീസര്‍ ചിത്രത്തില്‍ ഒരു ഷഡ്ഭുജ ഗ്രില്‍ അസംബ്ലി തെരഞ്ഞെടുത്തിരിക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധേയമായ ആകര്‍ഷണം നല്‍കുന്നതിനായി ഫ്രണ്ട് എന്‍ഡ് ഫലപ്രദമായി പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

MOST READ: ഒന്നും രണ്ടുമല്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പനയും താണ്ടി ബലേനോയുടെ കുതിപ്പ്

2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

കൂടാതെ, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഷാര്‍പ്പായിട്ടുള്ളതും പ്രത്യേക എല്‍ഇഡി മൊഡ്യൂള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. പുതിയ ഫ്രണ്ട് ബമ്പര്‍ വിഭാഗം ഫോഗ് ലാമ്പുകള്‍ക്ക് താഴെയുള്ള L-ആകൃതിയിലുള്ള ട്രിം ഉപയോഗിച്ച് താഴ്ന്ന എയര്‍ ഇന്‍ടേക്ക് നേടുന്നു.

ബോണറ്റും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളുടെ ലോഗോയ്ക്ക് പകരം 'സ്‌കോഡ' അക്ഷരങ്ങള്‍ നല്‍കി. സെന്റര്‍ കണ്‍സോളും ഡാഷ്ബോര്‍ഡും നിലനിര്‍ത്തിയിരിക്കുന്നതിനാല്‍ 2021 സ്‌കോഡ കോഡിയാക്ക് ക്യാബിനുള്ളില്‍ സമൂലമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

MOST READ: മാഗ്നൈറ്റിന് വീണ്ടും ചെലവേറും; 33,000 രൂപ വില വർധനയുമായി നിസാൻ

2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിനൊപ്പം ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അപ്ഗ്രേഡു ചെയ്യാനാകും. പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ട്രിം ലെവലുകള്‍ എന്നിവയും അവതരിപ്പിച്ചേക്കും.

2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

പ്രകടനത്തെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വേണം പറയാന്‍. പവര്‍ട്രെയിനുകള്‍ ഉള്‍പ്പെടെ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, സീറ്റ് ടാരാക്കോ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

MOST READ: എന്‍ഡ്-ടു-എന്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പേജ് സേവനം; MMRPL പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര

2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

vRS സ്‌പെക്ക് സ്‌കോഡ കോഡിയാക്കും സമീപഭാവിയില്‍ വിപണിയില്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം കര്‍ശനമായ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ പഴയ പതിപ്പ് നിര്‍ത്തലാക്കിയിരുന്നു.

2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

ഏഴ് സീറ്റര്‍ ലേ ഔട്ടോടെ ഇത് തുടര്‍ന്നും വാഗ്ദാനം ചെയ്യും, 2016-ല്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം ആറ് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചതിനാല്‍ ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രിയ ക്രോസ്ഓവറുകളില്‍ ഒന്നാണിത്.

2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

പഴയ മോഡലിലെന്നപോലെ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളും തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷന്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ഡ്യുവല്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ vRS തുടര്‍ന്നും ഉപയോഗിക്കും. ഈ യൂണിറ്റ് പരമാവധി 237 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Teased 2021Kodiaq New Teaser Image, Find Here More Details. Read in Malayalam.
Story first published: Thursday, April 8, 2021, 9:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X