സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

മുഖം മിനുക്കിയ കരോക്ക് പ്രീമിയം എസ്‌യുവിയുമായി ഇറങ്ങുകയാണ് സ്‌കോഡ. 2021 നവംബർ 30-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഡിസൈൻ സ്‌കെച്ചുകളും കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

ഇത് വരാനിരിക്കുന്ന കരോക്ക് എസ്‌യുവിയുടെ രൂപകൽപ്പനയെക്കുറിച്ചുള്ള സൂചനകളാണ് പുറത്തുവിട്ടത്. ഈ വര്‍ഷം ആദ്യം വരെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്ന മോഡലായിരുന്നു ഇത്. വിപണിയിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുത്തൻ മോഡലിന്റെ വീഡിയോ ടീസറും പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

പ്രൊഡക്ഷൻ-റെഡി മോഡലിന്റെ അവ്യക്തമായ രൂപമാണ് പുതിയ ടീസറിലൂടെ സ്കോഡ പറഞ്ഞുവെക്കുന്നത്. വീഡിയോയിൽ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പത്തേക്കാൾ മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ തന്നെയാണ് ലഭിക്കുന്നത്. മുൻ ഗ്രിൽ ഇപ്പോൾ വിശാലമാണെന്ന് തോന്നുന്നു. ടെയിൽ ലൈറ്റുകളും ചെറുതായി മിനുക്കാനും ബ്രാൻഡ് തയാറായി.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

ടെയിൽഗേറ്റിൽ, സ്കോഡയുടെ ലോഗോയ്ക്ക് പകരം കമ്പനിയുടെ പേര് എഴുതിയ ഒരു ബോൾഡ് ബാഡ്‌ജാണ് നൽകിയിരിക്കുന്നത്. വാഹനത്തിൽ സവിശേഷമായ രൂപത്തിലുള്ള അലോയ് വീലുകളും ബേൺ-ഓറഞ്ച്/ബ്രൗൺ പെയിന്റ് സ്കീമും ഇടംപിടിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. ഇത് തീർച്ചയായും എസ്‌യുവിയുടെ ആകർഷണം വർധിപ്പിക്കാൻ സഹായിക്കും.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

അതിനുപുറമെ താഴെയുള്ള കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിനൊപ്പം പ്രമുഖമായ റൂഫ് റെയിലുകളും കരോക്ക് ഫെയ്‌സ്‌ലിഫ്റ്റിൽ ഉണ്ടെന്നാണ് നിഗമനം. റിയർ ബമ്പർ സ്‌പോർട്‌സ് ഇന്റഗ്രേറ്റഡ് ഫോക്‌സ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, കൂടാതെ ടീസറിൽ എസ്‌യുവിയിൽ 4×4 ബാഡ്ജും ഉണ്ടെന്ന് ടീസർ വീഡിയോ പറയാതെ പറഞ്ഞിരിക്കുന്നു. ടീസറിൽ പ്രദർശിപ്പിച്ചിരിക്കുന്ന മോഡൽ ടോപ്പ് 'സ്പോർട്ട്ലൈൻ' വേരിയന്റാണെന്ന സൂചനയാണ് നൽകുന്നത്.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

വരാനിരിക്കുന്ന സ്‌കോഡ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിനെ കുറിച്ച് ഇതുവരെ കാര്യമായ ഒരു വിവരവും ലഭ്യമല്ല. എന്നിരുന്നാലും ആധുനിക പ്രീമിയം കാറുകളിൽ ലഭ്യമായ എല്ലാ നൂതന സംവിധാനങ്ങളും സവിശേഷതകളും എസ്‌യുവിൽ സ്കോഡ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കാം.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

പൂര്‍ണമായും നിര്‍മ്മിച്ച യൂണിറ്റായാണ് (CBU) സ്കോഡ കരോക്ക് എസ്‌യുവിയെ ഇന്ത്യയിലെത്തിക്കുന്നത്. വാഹനത്തിന്റെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിക്കാനും ചെക്ക് റിപ്പബ്ളിക്കൻ നിർമാതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. തുടർന്ന് കുഷാഖിലേക്ക് കൂടുതൽ ശ്രദ്ധ ഊന്നിയതാണ് കരോക്കിന്റെ അരങ്ങേറ്റം വൈകിയത്.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ വിപണിയില്‍ ഉണ്ടായിരുന്ന കരോക്കിന് 1.5-ലിറ്റര്‍ ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് ഡയറക്ട്-ഇഞ്ചക്ഷന്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്. അതായത് ഫോക്‌സ്‌വാഗണ്‍ ടി-റോക്കിൽ കണ്ടതിന് സമാനം. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 5,000-6,000rpm-ല്‍ പരമാവധി 148 bhp കരുത്തും 1,500-3,500 rpm-ല്‍ 250 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

സ്കോഡ കരോക്കിന് 9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും മണിക്കൂറില്‍ 202 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കാനും കഴിയുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. അതേസമയം ലിറ്ററിന് 14.9 കിലോമീറ്റർ ഇന്ധനക്ഷമതായാണ് എസ്‌യുവി വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നിരുന്നാലും, ലോകത്തെവിടെയും കരോക്കിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

കാരണം ആ സാങ്കേതികവിദ്യ ഒക്ടാവിയയ്ക്കും സൂപ്പർബിനും വേണ്ടി മാത്രമാണ് കമ്പനി മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ വിദേശ വിപണിയിൽ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയ 1.5 ലിറ്റര്‍ ടിഎസ്ഐ ഉള്‍പ്പെടെ നിരവധി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡയുടെ കരോക്ക് പ്രീമിയം എസ്‌യുവി വരുന്നത്. ഇക്കാരണത്താൽ തന്നെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തുമ്പോൾ മെക്കാനിക്കലി ഒരു മാറ്റവും സംഭവിച്ചേക്കില്ല.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

അതോടൊപ്പം ഓപ്ഷണലായി 4x4 സിസ്റ്റം വാഗ്ദാനം ചെയ്യുന്നത് തുടരുകയും ചെയ്യും. ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ മാത്രമുള്ള തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പുതിയ സ്‌കോഡ കരോക്കിന് ഡീസല്‍ ഓപ്ഷന്‍ ലഭിക്കാത്തത്. യൂറോപ്യൻ നിർമാതാക്കളായ സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമായാണ് 5 സീറ്റര്‍ എസ്‌യുവി വിപണിയിലെത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

ഇനി വാഹനത്തിന്റെ സുരക്ഷാ സന്നാഹങ്ങളിലേക്ക് നോക്കിയാൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും കമ്പനി തയാറായേക്കില്ല. പ്രീമിയം കരോക്ക് എസ്‌യുവിക്ക് ഒമ്പത് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), എബിഎസ്, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ് (MKB), ഐബസ് ഡ്രൈവര്‍ ഫെയ്റ്റിഗ് അലേര്‍ട്ട് സിസ്റ്റം എന്നീ സജ്ജീകരണങ്ങളെല്ലാം ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്.

സ്കോഡയുടെ പുതുതന്ത്രത്തിൽ പ്രീമിയം നിര കിടുക്കാൻ കരോക്ക് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം

ഇന്ത്യൻ വിപണിയില്‍ എത്തുമ്പോൾ എംജി ഹെക്ടറിന്റെ ടോപ്പ് എൻഡ് വേരിയന്റുകൾ, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് എന്നീ വമ്പൻമാരുമായാണ് പുതിയ സ്കോഡ കരോക്ക് ഫെയ്‌സ്‌ലി‌ഫ്റ്റ് മാറ്റുരയ്ക്കുക. നിലവിൽ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി എത്തിയ കുഷാഖ് എസ്‌യുവിയും സ്ലാവിയ സെഡാനും ഗംഭീര സ്വീകരണമാണ് ഉപഭോക്താക്കളിൽ നിന്നും നേടിയെടുത്തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda teased karoq facelift suv ahead of november 30 launch
Story first published: Tuesday, November 23, 2021, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X