Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

ചെക്ക് റിപബ്ലിക്കന്‍ നിര്‍മാതാക്കളായ സ്‌കോഡ 2021 ജൂണ്‍ 28-നാണ് കുഷാഖ് എന്നൊരു മോഡലിനെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് അവതരിപ്പിക്കുന്നത്. ബ്രാന്‍ഡിനായി വിപണിയില്‍ മികച്ച പ്രകടനമാണ് മോഡല്‍ കാഴ്ചവെയ്ക്കുന്നതും.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

ആക്റ്റീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് ട്രിം ലെവലില്‍ വാഹനം ലഭ്യമാണ്. കൂടാതെ രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളും വാഹനത്തിന് കരുത്ത് നല്‍കുന്നു. വില പരിശോധിച്ചാല്‍ പ്രാരംഭ പതിപ്പിന് 10.49 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിനായി 17.59 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നു. കമ്പനി പറയുന്നതനുസരിച്ച് പുതിയ കുഷാഖ് മിഡ്-സൈസ് എസ്‌യുവിക്ക് മൂന്ന് മാസത്തിനുള്ളില്‍ പതിനായിരത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്. പ്രതിമാസം 3,000 യൂണിറ്റ് എസ്‌യുവിയുടെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

സ്‌കോഡ കുഷാഖ് 1.5 ലിറ്റര്‍ സ്‌റ്റൈല്‍ ട്രിമില്‍ മാനുവല്‍, DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമാണ് നല്‍കുന്നത്. 1.5 ലിറ്റര്‍ TSI, DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ 6 എയര്‍ബാഗുകളുള്ള കുഷാഖ് മിഡ്-സൈസ്എസ്‌യുവി പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സെയില്‍സ് & മാര്‍ക്കിംഗ് ഡയറക്ടര്‍ സാക് ഹോളിസ് തന്നെയാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. ഇതിനൊപ്പം ഈ വേരിയന്റിന് TPMS (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം) സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

ഈ സവിശേഷത നിലവില്‍ ഒരു ഓപ്ഷണലായി മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ടോപ്പ്-സ്‌പെക്ക് കുഷാഖ് 1.0 സ്‌റ്റൈല്‍ ഓട്ടോമാറ്റിക് വേരിയന്റിലും ആറ് എയര്‍ബാഗുകളും TPMS സ്‌കോഡ നല്‍കിയേക്കുമെന്നാണ് സൂചന. എന്നിരുന്നാലും, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടത്തിയിട്ടില്ല.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

ചെറിയ ശേഷിയുള്ള 1.0 ലിറ്റര്‍ ഗ്യാസോലിന്‍ മോട്ടോറിന് 115 bhp കരുത്തും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ഇത് ലഭിക്കും.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

വലിയ ശേഷിയുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവലും 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ഇതിലുള്ളത്.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

അഞ്ച് സീറ്റര്‍ കുഷാഖ് ഇന്ത്യ-നിര്‍ദ്ദിഷ്ട MQB A0 IN പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 95 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരണത്തോടെ എത്തുന്നു എന്നതാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടിന്റെ ഭാഗമാണ് ഈ പ്ലാറ്റ്‌ഫോം. ഇരുമോഡലുകളില്‍ നിന്നും വരാനിരിക്കുന്ന മോഡലുകള്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ടൈഗൂണായിരിക്കും ഈ പ്ലാറ്റ്‌ഫോമില്‍ ഉടന്‍ എത്തുന്ന മറ്റൊരു മോഡല്‍.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

കാന്‍ഡി വൈറ്റ്, റിഫ്‌ലെക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ് എന്നിവയാണ് സ്‌കോഡ കുഷാഖ് വാഗ്ദാനം ചെയ്യുന്ന കളര്‍ ഓപ്ഷനുകള്‍. ബ്രാന്‍ഡ് പിന്തുടരുന്ന സ്‌റ്റൈലിംഗ് തത്ത്വചിന്ത തന്നെയാണ് കുഷാഖിന്റെ ഡിസൈനിലും കാണാന്‍ സാധിക്കുന്നത്.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

ലംബമായ കറുത്ത സ്ലാറ്റുകള്‍, വൈഡ് സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്ക്, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബട്ടര്‍ഫ്‌ലൈ ഫ്രണ്ട് ഗ്രില്ലുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, ബ്ലാക്ക് B പില്ലറുകള്‍, ആകര്‍ഷകമായ 17 ഇഞ്ച് അലോയ് വീലുകള്‍, അലുമിനിയം റൂഫ് റെയിലുകള്‍, ബ്ലാക്ക് ഷാര്‍ക്ക് ഫിന്‍ ആന്റിന, സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബൂട്ട് ഇന്റഗ്രേറ്റഡ് സ്പോയിലര്‍, ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, റിയര്‍ വൈപ്പര്‍, വാഷര്‍, ക്രോം വിന്‍ഡോ ലൈന്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ബ്ലാക്ക് ലോവര്‍ സില്‍സ് മുതലായവയും വാഹനത്തിന്റെ സവിശേഷതകളാണ്.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കോംപാറ്റിബിളിറ്റി, രണ്ട് സ്പോക്ക് സ്റ്റിയറിംഗ് വീല്‍, മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മിഡ്-സൈസ് എസ്‌യുവിയുടെ ഉള്‍വശം.

Kushaq 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിനെ നവീകരിച്ച് Skoda; മാറ്റങ്ങള്‍ ഇങ്ങനെ

കുഷാഖുമായി ബന്ധപ്പെട്ട് ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, എസ്‌യുവിയുടെ 1.5 ലിറ്റര്‍ TSI പതിപ്പിന്റെ കൂടുതല്‍ താങ്ങാവുന്ന വേരിയന്റ് വിപണിയില്‍ എത്തുമെന്ന് ആദ്യ ആഴ്ചകളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അടുത്തിടെ അത്തരത്തിലൊരു അവതരണം ഉണ്ടാകില്ലെന്നും, കാത്തിരിക്കേണ്ടെന്നും വ്യക്തമാക്കി കമ്പനി തന്നെ രംഗത്തെത്തുകയും ചെയതത് വാര്‍ത്തയായിരുന്നു.

Most Read Articles

Malayalam
English summary
Skoda updated kushaq 1 5l automatic variant find here new update and changes
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X