ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി മോഡലുകൾ

ലോകമെമ്പാടുമുള്ള കാർ നിർമ്മാതാക്കൾക്ക് തങ്ങളുടെ പുത്തൻ വാഹനങ്ങളും വരാനിരിക്കുന്ന പ്രൊഡക്ഷൻ, കൺസെപ്റ്റ് മോഡലുകളും പ്രദർശിപ്പിക്കുന്ന പ്രധാന വേദികളിലൊന്നാണ് ഷാങ്ഹായ് ഓട്ടോ ഷോ.

ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി മോഡലുകൾ

പ്രദർശനത്തിൽ കാറുകൾ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, എസ്‌യുവികൾ എല്ലാ ഉപഭോക്താക്കളുടേയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി മോഡലുകൾ

ഏപ്രിൽ 21 മുതൽ ഔദ്യോഗികമായി ആരംഭിക്കുന്ന ഷാങ്ഹായ് ഓട്ടോ ഷോ ഏപ്രിൽ 28 വരെ തുടരും. എന്നിരുന്നാലും, മാധ്യമ പ്രിവ്യൂകൾ തിങ്കളാഴ്ച (ഏപ്രിൽ 19) മുതൽ ആരംഭിച്ചിരുന്നു, പ്രാദേശിക, ആഗോള നിർമ്മാതാക്കൾ ഈ പരിപാടിയിൽ എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്നത് മനസ്സിലാക്കാൻ ഒരു ചുരുക്കവിവരണമാണിത്.

ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി മോഡലുകൾ

ഫോക്‌സ്‌വാഗൺ AG തങ്ങളുടെ ID.6 ഇലക്ട്രിക് വാഹനം ഷോയിൽ പ്രദർശിപ്പിച്ചു, ഇത് ആറ്, ഏഴ് സീറ്റുകളിൽ ലഭ്യമാകും. ബ്രാൻഡിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് ശ്രേണിയിൽ ഇതൊരു പ്രധാന മോഡലാണ്, വരും കാലങ്ങളിൽ ടെസ്‌ലയുമായി ബ്രാൻഡ് കൂടുതൽ അടുത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി മോഡലുകൾ

അടുത്തതായി ടൊയോട്ട, വൈദ്യുത ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിലേക്ക് വരുമ്പോൾ തങ്ങളുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കുന്നു. ബാരാൻഡിന്റെ bZ4X കൺസെപ്റ്റ് ഇവിക്ക് പ്രദർശനത്തിൽ ധാരാളം ആകർഷണം നേടാൻ കഴിഞ്ഞു.

ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി മോഡലുകൾ

മറ്റ് വിപണികളിൽ എത്തുന്നതിന് മുമ്പ് ഇത് ആദ്യം ചൈനയിലും ജപ്പാനിലും സമാരംഭിക്കുമെന്നത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി മോഡലുകൾ

ചൈനയിൽ വിൽപ്പനയ്ക്കെത്തുന്ന തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ പ്രോട്ടോടൈപ്പ് എസ്‌യുവിയെക്കുറിച്ച് ഹോണ്ട വ്യക്തമായ ഒരു രൂപം നൽകി. എസ്‌യുവി e: പ്രോട്ടോടൈപ്പ് എന്നാണ് കമ്പനി ഇതിന് നിലവിൽ പെരിട്ടിരിക്കുന്നത്.

ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി മോഡലുകൾ

ജനറൽ മോട്ടോർസ് എൻ‌വിഷൻ പ്ലസ് മിഡ്‌സൈസ് എസ്‌യുവി വെളിപ്പെടുത്തി. വ്യത്യസ്ത സ്റ്റൈലിംഗ്, മികച്ച സ്പെയിസ്, പ്രീമിയം അപ്പോയിന്റമെന്റുകൾ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ എൻ‌വിഷൻ പ്ലസ് ശ്രമിക്കുന്നു.

ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി മോഡലുകൾ

അമേരിക്കൻ വാഹന ഭീമനായ ഫോർഡ് തങ്ങളുടെ പുത്തൻ മിഡ് സൈസ് ഇവോസ് എസ്‌യുവിയും പുറത്തിറക്കി. ഈ കാർ പ്രധാനമായും ചൈന ആസ്ഥാനമായുള്ള ഒരു ടീം വികസിപ്പിച്ചെടുത്തതാണ്, കൂടാതെ ചൈനീസ് വാഹന വിപണിയിൽ വലിയൊരു നേട്ടമുണ്ടാക്കാമെന്ന അമേരിക്കൻ കമ്പനിയുടെ സ്വപ്നങ്ങളിൽ പ്രധാന പങ്കും വഹിക്കുന്നു.

ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി മോഡലുകൾ

പ്രാദേശിക നിർമ്മാതാക്കളിൽ നിന്നുള്ള മത്സരവും തീക്ഷ്ണമാണ്. വോൾവോ കാറുകളുടെ ഉടമകളായ ഗീലി ഓട്ടോ തങ്ങളുടെ മുൻനിര എസ്‌യുവി സിൻ‌ഗ്യൂ L പ്രദർശിപ്പിച്ചു, ഇത് സാങ്കേതികവിദ്യയെ പ്രശംസിക്കുന്ന ഒരു കാറാണ്.

Most Read Articles

Malayalam
English summary
SUVs Possessing Star Impression In 2021 Shanghai Auto Show. Read in Malayalam.
Story first published: Wednesday, April 21, 2021, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X